കോലയിൽ ഖദീജ
ഒരു മാപ്പിള കഥ
ഭയഭക്തിയോടുകൂടിയ അച്ചടക്കം എന്നതാണു ‘അദബ് ’ എന്ന അറബിപദം കൊണ്ടുദ്ദേശിക്കുന്നത്. ‘ഭക്ഷണം അദബോടെ കഴിക്കണം’ ‘മുതിർന്നവരോടു അദബോടെ പെരുമാറണം’. അദബിൽ നടക്കണം, ഉടുക്കണം. എല്ലാം അദബിൽ വേണമെന്ന് നന്നെ ചെറുപ്പത്തിലേ പഠിക്കുന്നു / പഠിപ്പിക്കുന്നു മാപ്പിള. അദബില്ലെങ്കിൽ അളളാഹുവിന്റെ ശിക്ഷയേൽക്കേണ്ടി വരുമെന്ന ശാസനവും കൂടിയാകുമ്പോൾ, ഏറ്റം വിധേയൻ തന്നെയായി വളരുന്നു, വർത്തിക്കുന്നു. പക്ഷെ... പണക്കാരനായ മാമാനെ (അമ്മാമനെ) ക്രൂരനും പിശുക്കനുമായാണ് അറിയപ്പെടുന്നത...