കോലാച്ചേരി കനകാംബരന്‍
ജീവിതത്തിന്റെ ഗന്ധം
നാലുദിവസം കൂടി ബാക്കിയുണ്ട്. അതുകഴിഞ്ഞാല്‍..... കൃഷ്ണന്‍ കുട്ടിയുടെ മനസില്‍ മകളുടെ ചിത്രം തെളിഞ്ഞുവന്നു. നീലനിറമുള്ള അരപ്പാവാടയും വെള്ളനിറമുള്ള കുപ്പായവുമിട്ട് സ്കൂള്‍ബാഗ് തോളിലിട്ട് പുഞ്ചിരിച്ചുകൊണ്ട് നടന്നുവരുന്ന മകള്‍. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈരണ്ടുവര്‍ഷള്‍ കൂടുമ്പോള്‍ മകളെ കണ്ടുമുട്ടിയതെല്ലാം അങ്ങനെയായിരുന്നു. ആദ്യത്തെ ഒരുതവണ ഒഴികെ. അവധിക്കാലത്തിന്റെ ദയയില്ലാത്ത ഔദാര്യം. കൃഷ്ണന്‍ കുട്ടി സ്വയം ഓര്‍മ്മപ്പെടുത്തി- 'അവളിപ്പോള്‍ പതിനഞ്ചുവയസുള്ള കുട്ടിയല്ല. ഇരുപത്തിയഞ്ചുവയസു കഴിഞ്ഞിരിക്ക...