Home Authors Posts by കെ.എൻ.കുട്ടി കടമ്പഴിപ്പുറം

കെ.എൻ.കുട്ടി കടമ്പഴിപ്പുറം

0 POSTS 0 COMMENTS

ഇരപിടുത്തം

രാവിലെ എഴുന്നേറ്റ്‌ പത്രമെടുക്കാനായി ഗേറ്റിനടുത്തേക്ക്‌ പോകുമ്പോഴാണ്‌ റോസാച്ചെടി സങ്കടം പറഞ്ഞത്‌ഃ “ഇലകൾക്കൊക്കെ ഒരു തളർച്ച... പൂക്കൾക്കൊക്കെ ഒരു നിറം മങ്ങൽ.. ഇങ്ങനെപോയാൽ അധികമുണ്ടാകില്ല. ‘ഓസോൺ ദുരന്തം’ എന്ന്‌ താങ്കളൊരു കഥ എഴുതേണ്ടതായിവരും.” ‘ഓസോൺദുരന്തം’ എഴുതിത്തുടങ്ങി. കൈകൾക്കൊക്കെ ഒരു മരവിപ്പ്‌. കണ്ണുകൾക്ക്‌ മുമ്പൊന്നുമില്ലാത്ത ഒരു അന്ധത... ഓസോൺസുഷിരം അൾട്രാവയലറ്റ്‌ രശ്‌മികളെയുപയോഗിച്ച്‌ ഇരപിടിക്കാനായി എന്നെ തിരയുകയായിരുന്നു. പിന്നെ ‘ഓസോൺദുരന്തം’ അവസാനിച്ചതേയില്ല. ...

കവിയും കടവും

കളളക്കർക്കിടകത്തിലെ കറുത്തപക്ഷത്തിൽ കറുത്തിരുണ്ട മേഘങ്ങൾ കടവുകളിൽ പെയ്‌തിറങ്ങി കടവുകൾ നിറഞ്ഞതുകണ്ട്‌ കവിക്കാശ്വാസം കറുത്തമേഘങ്ങൾ കരിമുഖം കാട്ടി കവിയുടെ മുഖത്തുനോക്കി കണ്ണീരൊഴുക്കി കളളക്കർക്കിടകം നീങ്ങി പൊൻചിങ്ങമെത്തി കറുത്ത കവിതയൊന്നു തീർക്കാൻ കവി പിന്നെയും കടവിലെത്തി കർക്കിടകത്തിലെ കറുത്തപക്ഷം കവിക്കും കടവിനും ഒച്ചപ്പാട്‌ (അതൊരു രോദനമാണെന്നത്‌ കവിക്കും കടവിനും അറിയാം) കറുത്ത കവിതയിലാണ്‌ അകക്കാമ്പെന്ന്‌ കവിയുടെ ഹൃദയത്തിൽ പണ്ടേ കോറിയിട്ടിരുന്നു. കടവ്‌ കണ്ടാൽ കവിതയ്‌ക്കുപകരം ചർച്ചകൾ തീർക...

തീർച്ചയായും വായിക്കുക