കെ.എൻ.കെ. നമ്പൂതിരി
തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ശ്രദ്ധേയമായ വിജയവും, ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്റെ സഹതാപാർഹമായ പരാജയവും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ജനാധിപത്യവിശ്വാസത്തെത്തന്നെ തകർക്കുന്ന ദുർവാസനകൾ ഇക്കുറി അരങ്ങു തിമിർത്താടുകയായിരുന്നു. അതാണ് നമ്മെ ഏറെ ആകാംക്ഷപ്പെടുത്തുന്നത്. ഭരണസ്വാധീനത്തിന്റെ സാദ്ധ്യതകളെല്ലാം പ്രയോഗിക്കപ്പെട്ടു, വ്യാജവോട്ടർമാരെ ചേർക്കുവാൻ നടന്ന ശ്രമങ്ങളിൽനിന്നാണ് വിവാദം തുടങ്ങിയത്. വോട്ടർമാരെ ചേർക്കുന്നതിന് ക്വോട്ട നിശ്ചയിച്ച്, ച...
ആദിവാസി പുനരധിവാസംഃ വഞ്ചനയുടെ തുടർക്കഥ
ഫെബ്രുവരി 19 ജോഗിയുടെ രക്തസാക്ഷിദിനമായിരുന്നു. സ്വതന്ത്രകേരളത്തിൽ ആദിവാസികളുടെ സമരഭൂമിയിൽ വെടിയേറ്റുമരിച്ച ആദ്യത്തെ ആദിവാസി! സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ 2001-ൽ നടന്ന ആദിവാസി സമരത്തിന്റെ സംഭാവനയാണ് ഇ.കെ.ആന്റണി മന്ത്രിസഭയുമായി ഉണ്ടാക്കിയ കരാർ. ഭൂമിയില്ലാത്ത ആദിവാസികുടുംബങ്ങൾക്ക് കൃഷിചെയ്യാൻ ഭൂമി കൊടുക്കണമെന്നും അവർക്ക് ആ ഭൂമിയിൽനിന്ന് ആദായം ലഭിക്കുംവരെ സാമ്പത്തികസഹായവും മറ്റും നല്‌കുമെന്നും ഉടമ്പടിയുണ്ടായി. സമരം പിൻവലിച്ചു. സമരപ്പന്തലിലേക്ക് അര ഡസൻ മന്ത്രിമാർ എത്തി. അവർ ആദിവാസികളോടൊപ്പം...