കെ.എൻ.കുട്ടി കടമ്പഴിപ്പുറം
പരീക്ഷ
കൂട് വിയർപ്പ് വിങ്ങൽ- പുറന്തളളപ്പെടുന്നത് ഒരു ചെറിയ പരീക്ഷ ജീവിതം മുഴുവൻ ചുട്ടുപൊളളി വിയർപ്പൊഴുക്കി വിങ്ങിപ്പൊട്ടി നീറി നീറി അകം നിറയ്‌ക്കുന്നത് വലിയ വലിയ പരീക്ഷകൾ. ചെറിയ പരീക്ഷ. എഴുതിതീർക്കാൻ കടലാസും പേനയും. വലിയ വലിയ പരീക്ഷകൾ. എഴുതി നിറയ്‌ക്കാൻ തയ്യാറാക്കിവച്ച ഹൃദയവും. Generated from archived content: poem13_apr.html Author: kn_kutti_kadambazhippuram