പ്രൊഫഃ കെ.എൻ.ഭരതൻ
ഓണം-എന്റെ ഓർമ്മയിൽ
ഒരു സാധാരണ ഗ്രാമപ്രദേശത്ത് ജനിച്ച് ജീവിച്ച ഒരു ഇടത്തരം കുടുംബത്തിലെ അംഗമെന്ന നിലയ്‌ക്ക് ഓണത്തെക്കുറിച്ച് ഒരുപാട് ഓർമ്മകൾ എന്റെ മനസിൽ തങ്ങിനില്‌ക്കുന്നുണ്ട്. ഫ്യൂഡലിസത്തിന്റെ പ്രൗഢിയും തനിമയും തുളുമ്പി നിന്നിരുന്ന പാലിയം തറവാട് നിലകൊളളുന്ന ചേന്ദമംഗലത്താണ് ഞാൻ ജനിച്ചത്. ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങൾ പണ്ടുകാലത്ത് ഓണം വലിയൊരാഘോഷമായി കൊണ്ടാടിയിരുന്നു. എല്ലാ വിഭാഗത്തിലുളളവരും പ്രത്യേകിച്ച് ഹൈന്ദവർ ഓണം ഒരു ഉത്സവമായിതന്നെ ആഘോഷിച്ചിരുന്നു. അന്നൊക്കെ പ്രഭുഗൃഹമായ പാലിയത്തേയ്‌ക്ക് അടിയാളൻമാർ കായ...