കെ.എം.റോയ്
താക്കോലും കീശയിലിട്ടു നടക്കുന്ന കുട്ടി
താക്കോല്‍ കീശയിലിട്ടുകൊണ്ടു നടക്കുന്ന കുട്ടി . കഴിഞ്ഞ നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ നാടുകളിലെ ഒരു ദൃശ്യമായിരുന്നു ഇത് പക്ഷെ ഈ നൂറ്റാണ്ടു പിറന്നപ്പോള്‍ താക്കോല്‍ കീശയിലിട്ടുകൊണ്ടു നടക്കുന്ന കുട്ടിയെ കേരളത്തിലും എവിടേയും നാം കാണാന്‍ തുടങ്ങിയിരിക്കുന്നു പടിഞ്ഞാറന്‍ നാടുകളിലെ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നു കണക്കു കൂട്ടിയിരുന്നവര്‍ക്കെല്ലാം തെറ്റു പറ്റുകയാണു നമ്മുടെ നാടിന്റെ സാംസ്ക്കാരിക പാരമ്പര്യം നമുക്കെന്നും രക്ഷയാകുനമെന്നു കണക്കു കൂട്ടിയിരുന്നവര...
ജയിക്കാന്‍ സമരം ചെയ്തവരും തോല്‍ക്കാന്‍ സമരം ചെയ്യ...
കേരളത്തിലെ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടേയും നേതാക്കളുടേയും കണ്ണു തുറപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ മൂന്നു നഴ്സുമാര്‍ നടത്തിയ ആത്മഹത്യാസമരം. നൂറുദിവസത്തിലധികമായി സമരത്തിലേര്‍പ്പെട്ട നഴസുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആശുപത്രി മാനേജ് മെന്റ് തയ്യാറാകാത്തതാണ് ഇവര്‍ സാഹസിക സമരത്തിലേക്കു നീങ്ങാന്‍ കാരണം. ആശുപത്രി അഞ്ചാം നിലയിലെ ടെറസില്‍ കയറി മൂന്നു യുവതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ബഹുജനവും സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനു പിന്നില്‍ അണിനിരന...
അര്‍ധ നഗ്നരും നിരക്ഷരരുമായ ഉത്തരേന്ത്യയിലെ വോട്ടര്...
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചനകള്‍ എന്താണ്? ലോക്സഭയിലേക്ക് ഒരു ഇടക്കാല തെരെഞ്ഞെടുപ്പിനു യാതൊരു സാധ്യതയില്ലെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മുടിനാരിഴയില്‍ത്തൂങ്ങുന്ന ഡോ. മന്മോഹന്‍ സിംഗിന്റെ കേന്ദ്രമന്ദ്രി സഭ അതിന്റെ കാലാവധി തീരുന്ന 2014 ഏപ്രില്‍ വരെ അധികാരത്തില്‍ മിക്കവാറും തുടരുക തന്നെ ചെയ്യുമെന്നുമാണ് ആ സൂചന. അതേസമയം , ഉത്തര്‍പ്രദേശിലെ നിയമസഭാ ഫലങ്ങള്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു വീണ്ട...
അര്‍ധ നഗ്നരും നിരക്ഷരരുമായ ഉത്തരേന്ത്യയിലെ വോട്ടര്...
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചനകള്‍ എന്താണ്? ലോക്സഭയിലേക്ക് ഒരു ഇടക്കാല തെരെഞ്ഞെടുപ്പിനു യാതൊരു സാധ്യതയില്ലെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മുടിനാരിഴയില്‍ത്തൂങ്ങുന്ന ഡോ. മന്മോഹന്‍ സിംഗിന്റെ കേന്ദ്രമന്ദ്രി സഭ അതിന്റെ കാലാവധി തീരുന്ന 2014 ഏപ്രില്‍ വരെ അധികാരത്തില്‍ മിക്കവാറും തുടരുക തന്നെ ചെയ്യുമെന്നുമാണ് ആ സൂചന. അതേസമയം , ഉത്തര്‍പ്രദേശിലെ നിയമസഭാ ഫലങ്ങള്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു വീണ്ടു...
പിൻസീറ്റ് ഡ്രൈവിംഗിലൂടെയുള്ള പാവഭരണങ്ങളുടെ കൊയ്‌ത...
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നടക്കാൻ പോകുന്ന മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ സംഭവിക്കാൻ പോകുന്നത് എന്താണ്? സംസ്‌ഥാനം ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവിധം പിൻസീറ്റ് ഡ്രൈവിംഗിലൂടെയുള്ള പാവഭരണകൂടങ്ങൾക്ക് കേരളീയർ സാക്ഷികളാകാൻ പോവുകയാണ്. ത്രിതല പഞ്ചായത്ത് ഭരണസമ്പ്രദായവും വനിതാ സംവരണവുമെല്ലാം നടപ്പാക്കിയത് അധികാരം എല്ലാ അർത്ഥത്തിലും ജനങ്ങളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പക്ഷേ, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അധികാരം പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളുടെ കൈകളിൽ...
കൈപ്പത്തി തുന്നിച്ചേർക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദ...
മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോൾ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലർത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാൻ നമുക്കു തീർച്ചയായും കഴിയും. അപ്പോൾ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ് മലിമസമായിരിക്കുന്നു. മതങ്ങളു...
പത്രപ്രവർത്തനത്തിലെ രസകരമായ അനുഭവം
ഒരു മുഖ്യമന്ത്രിയുടെ നുണയ്‌ക്ക് എത്ര രൂപ വിലമതിക്കും? കോടി രൂപ വിലമതിക്കുമെന്നാണ് ഉത്തരം. 1980 കാലഘട്ടം കൊച്ചിയിൽ യു.എൻ.ഐ എന്ന ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടറായി ഞാൻ ജോലി ചെയ്യുന്നു. അന്ന് കേരള മുഖ്യമന്ത്രി കെ. കരുണാകരനാണ്. ന്യൂസ് ഏജൻസിയോട് കരുണാകരന് പ്രത്യേക മമതയുണ്ടായിരുന്നു. കാരണം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്ന വാർത്ത കേരളത്തോടൊപ്പം ഡൽഹിയിലും പ്രസിദ്ധീകരിക്കും. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്രത്തിലെ നേതാക്കന്മാരുടേയും മന്ത്രിമാരുടേയും ശ്രദ്ധ ആകർഷിക്കാൻ ന്യൂസ് ഏജൻസിയിലൂടെ സാധിക്കുമ...
അണ്ണാ ഹസാരെ പറയുന്നത് മനസിലാക്കാത്ത കേരളം
ഇന്ത്യൻ രാഷ്‌ട്രീയം വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കാൻ പോവുകയാണ് അതുകൊണ്ടുതന്നെ ഏപ്രിൽ മെയ് മാസങ്ങൾ ദേശീയ രാഷ്‌ട്രീയത്തിൽ നിർണായക കാലഘട്ടമായി മാറുന്നു. പശ്‌ചിമബംഗാൾ, കേരളം, തമിഴ്‌നാട്, ആസം, പുതുശേരി എന്നീ സംസ്‌ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പു മാത്രമല്ല അതിനു കാരണം. തീർച്ചയായും നിയമസഭാ തെരഞ്ഞെടുപ്പുകൾ രാഷ്‌ട്രീയത്തിലെ ചൂണ്ടുപലകകളാണ്, എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഈ അഞ്ചു സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് അതിനേക്കാളൊക്കെ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. മത്സര...
‘ലെഫ്‌റ്റ് ഈസ് റൈറ്റ്’
ചുണ്ടിലെ പുഞ്ചിരിനഷ്‌ടപ്പെട്ട ഒരാളെ നിങ്ങൾ കണ്ടുമുട്ടുകയാണെങ്കിൽ നിങ്ങളുടെ പുഞ്ചരി അയാൾക്ക് സമ്മാനിക്കണം. പടിഞ്ഞാറൻ നാട്ടിലെ പ്രസിദ്ധമായ ഒരു പഴമൊഴിയാണിത്. കാരണം നർമ്മമെന്നത് ഹൃദയത്തിന്റെ സൗഹൃദമാണ്. അല്ലെങ്കിൽ നർമ്മമെന്നത് ജീവിതയന്ത്രത്തെ സജീവമാക്കുന്ന എണ്ണയാണ്. പക്ഷെ വിമർശനഹാസ്യം കൈകാര്യം ചെയ്യുന്ന പി.പി.ഹമീദ് എന്ന എഴുത്തുകാരൻ വായനക്കാരന്റെ ചുണ്ടിൽ അല്‌പം പുഞ്ചിരി പകർന്നുകൊടുത്ത് കടന്നുപോകാൻ ആഗ്രഹിക്കുന്നയാളല്ല. മറിച്ച് വായനക്കാരന്റെ ഹൃദയത്തിൽ ചിരികോരിയൊഴിക്കാൻ ആഗ്രഹിക്കുന്ന എഴുത്...
കാർട്ടൂൺ ലോകം
തമാശ മനസ്സിൽ നിന്നാണ് ഉതിരുന്നത്. പക്ഷെ, നർമ്മം ഹൃദയത്തിൽ നിന്നും അതുകൊണ്ടാണ് വ്യക്തിത്വത്തിന്റെ ഉപ്പാണ് നർമ്മമെന്നു പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. ഈ നർമ്മം എല്ലാവരുടേയും ഹൃദയത്തിൽ കിടന്നുറങ്ങുന്നുണ്ട്. അതു തൊട്ടുണർത്താൻ അധികംപേരും ശ്രമിക്കാറില്ല. ഒന്നു ശ്രമിച്ചാൽ ആ നർമ്മബോധംകൊണ്ട് അനേകം പേരെ ചിരിപ്പിക്കാൻ ഒരാൾക്ക് കഴിയും. വാക്കുകൾകൊണ്ട് മാത്രമല്ല മനുഷ്യരെ ചരിപ്പിക്കാൻ കഴിയുക. അല്ലെങ്കിൽത്തന്നെ വാക്കുകൾകൊണ്ടുള്ള ചിരി നിമിഷങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. പക്ഷേ വരകൾകൊണ്ടുള്ള ചിരി...