കെ.എം. നാട്ടിക
പരിദേവനം
മുകിലേ മുകിലേ വാർമുകിലെ... നീ മഴയായ് പൊഴിഞ്ഞതു മിഴിനീരോ... മനസ്സിന്റെ മാറാപ്പിലൊതുക്കിയ ദുഃഖത്തിൽ മണിവീണ തൻ മൗനരാഗങ്ങളോ...? മലരേ മലരേ നറുമലരേ.... മധു നിൻ മനസ്സിലെ സ്‌നേഹമല്ലേ...? നിന്നിലണയും മധുപനു നൽകാൻ നീ കാത്തു വെച്ചൊരു നിധിയല്ലേ....? നീലക്കുളത്തിലെ താമരത്തളിരേ നിന്നകതാരിൽ അനുരാഗമോ... അർക്കന്റെ സ്‌പർശനമേൽക്കുമ്പോൾ നീ സ്വയം അറിയാതെ വിടരുവാൻ വിതുമ്പുന്നുവോ...? അകലേക്കൊഴുകും അരുവികളേ... നിങ്ങൾ ആരെയോ തേടിപ്പോവയാണോ... കളിക്കൂട്ടുകാരനാം കളിയോടത്തോടു കരളിലെ കദനം ചൊല്ലിടുന്നോ....? ...
ഓർക്കുമ്പോൾ….
നിന്നോർമ്മകൾ എന്നിൽ നിറയുമ്പോൾ വാടിക്കരിഞ്ഞ മലർപോലും വിടർന്ന് പരിമളം പരത്തുന്ന..... ആഞ്ഞടിക്കും കൊടുങ്കാറ്റ് തളിരിളം തെന്നലായ് തഴുകിത്തലോടുന്നതായ് തോന്നി... നിന്നെക്കുറിച്ചുകിനാവ് കാണുമ്പോൾ തിളങ്ങും രത്‌നങ്ങളായ് എൻ മാർഗ്ഗമദ്ധ്യേവിതറിയ കൂർത്ത ശിലകൾ... ചിന്നഭിന്നമാം ചിരകാലസ്‌മരണകൾ ചിരിതൂകി നിന്നു വാനിൽ ചേലെഴും ചെറുതാരകങ്ങൾ പോൽ തിളങ്ങുമീ കവിളിണകളിൽ തട്ടി പ്രതിഫലിക്കുമീ തിങ്കളൊളി എന്നാശകൾക്ക് പ്രകാശമേകി.. പനീർ പുഷ്‌പ ശോണിമയലിഞ്ഞ നിന്നധരങ്ങൾ പതഞ്ഞ്‌നുരഞ്ഞ് പൊങ്ങും ചഷകമായ് ലഹരിയേകി ഇരുളടഞ്ഞെൻ...
മറക്കാൻ കഴിഞ്ഞെങ്കിൽ
മറക്കുവാൻ കഴിഞ്ഞെങ്കിലെന്നു ഞാനാശിച്ചു മഴവില്ലു മായും പോലെ.... മൊഴികൾ മൗനമായെങ്കിലെന്നാശിച്ചു മനസിലെ മധുരമാം രാഗം പോലെ.... ഇടറുന്ന ഇടനെഞ്ചിൽ ഇനിയും നിറഞ്ഞെങ്കിൽ ആത്മബലത്തിന്റെ ആരവങ്ങൾ... അറിയാതെ അകതാരിൽ ആളിപ്പടരുമാ അഗ്നിജ്വാലകൾ അണഞ്ഞെങ്കിൽ..... തളക്കുവാൻ കഴിഞ്ഞെങ്കിലെന്നു ഞാൻ മോഹിച്ചു തരളിത മോഹന മാനസത്തെ... ശാന്തമായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു സാഗര തുല്യമാം സ്വപ്‌നങ്ങളും.... വിടപറഞ്ഞകന്നെങ്കിലെന്നു ഞാൻ കൊതിച്ചു നിദ്രാവിഹീനമാം ഈ രാവും.... വിലോലാമാമീ നാദമുതിരും വീണയിൽ വിരൽ മീട്ടാതിരുന്നെങ്കിൽ....