കെ.എം. ജോഷി
ഉല്‍ക്ക
(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. മൂന്നാമത്തെ കഥ "ഉല്‍ക്ക" ഈ ലക്കത്തില്‍ വായിക്കാം.) പവര്‍ കട്ടുള്ള രാവില്‍ വീണ് പകലവസാനിച്ചു . മുറ്റത്തെ മഞ്ഞ മന്ദാരത്തിന്റെ നിഴലിലിരുന്ന് ഉഷ്ണമകറ്റുന്ന അച്ഛനോട് മകള്‍ ചോദിച്ചു ‘’ അച്ഛാ , നക്ഷത്രങ്ങള്‍ രാത്രിയ...
ചത്തതു കീചകനെങ്കില്‍ …….
(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. രണ്ടാമത്തെ കഥ "ചത്തതു കീചകനെങ്കില്‍ .." ഈ ലക്കത്തില്‍ വായിക്കാം.) കുഞ്ഞനന്തന്റെ ആത്മാവ് കുഴിമാടത്തില്‍ നിന്നും എഴുന്നേറ്റു നടന്നു. കൂരിരുട്ടിന് പതിവില്ലാത്ത കുളിരും സുഗന്ധവും . ഒരു ചൂടന്‍ ചായ കുടിക്കുവാന്‍ ആ...
മുല്ലപ്പെരിയാര്‍ മുഴങ്ങുമ്പോള്‍
(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. ആദ്യ കഥ ‘ മുല്ലപ്പെരിയാര്‍ മുഴങ്ങുമ്പോള്‍’ ഈ ലക്കത്തില്‍ വായിക്കാം.) മഴമേഘം പുഴയോടു ചോദിച്ചു: അമ്മേ ഇത്രമേല്‍ ചടച്ചു പോയതെന്തേ? പുഴ പറഞ്ഞു : മന:സാക്ഷി മരവിച്ച മനുഷ്യന്‍ എന്റെ ജീവജലമൂറ്റി കോളയുണ്ടാക്കി കുടി...
ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ
ഈയിടെയായി ഹൂഗ്ലീനദി കരകവിഞ്ഞൊഴുകാറില്ല. അലക്കുകാർ വിഴപ്പുകെട്ടുകളുമായി പടവുകളിറങ്ങുന്നുണ്ട്. ഹൗറാ ബ്രിഡ്‌ജിനപ്പുറം പ്രഭാതം ഇന്നു കുടുതൽ തുടുത്തു. താഴെ ഒരു സൈക്കിൾ റിക്ഷ ഞൊണ്ടിയകലുന്ന ദയനീയ ദ്യശ്യം. കെട്ടിടമുടമസ്ഥയായ അർപ്പിതാസെന്നിന്റെ സുന്ദരികളായ ഇരട്ടകുട്ടികൾ ന്യത്തവും പാട്ടും അഭ്യസിക്കുവാൻ പോകുന്നതാണ്. വയസ്സായ യൂനിസ്സ്‌അലിമുല്ലയുടെ റിക്ഷയ്‌ക്ക് അയാളേക്കാൾ പ്രായമേറും. റിക്ഷാക്കാരന്റെ ചുമയും കിതപ്പും ഈ തണുത്ത വെളുപ്പാൻകാലത്തെ മുറിവേൽപ്പിക്കുന്നുവല്ലോയെന്ന് ജെറീനാബീഗം സങ്കടപ്പെ...
നഗരാസുരന്മാർ
ഇന്നു ഡ്യൂട്ടി നിശ്ചയിച്ചതു മുരുകനാണ്. സ്ഥലം കെ.എസ്.ആർ.ടി.സി ബസ്‌സ്‌റ്റേഷൻ. സയമം 8.30 പി.എം. രാവേറാൻ കാത്തിരുന്ന ഞങ്ങൾ അറിയാതെ ഉറങ്ങിപ്പോയി. നക്ഷത്രങ്ങളെ പോലെ പകൽ മയക്കം ശീലിച്ചതിന്റെ പിഴ. ഉച്ചയ്‌ക്കൊരുപാടുണ്ടതിന്റെയും. അതിന്റെ പേരിൽ പരസ്‌പരം കലഹിച്ചു സമയം കളഞ്ഞില്ല. വിശപ്പടക്കാനുളള വക ഇപ്പോഴും അന്യനൊരുത്തന്റെ പോക്കറ്റിൽ തന്നെയാണെന്ന ചിന്ത അലട്ടി. ഇലക്‌ടിക് വിളക്കുകളുടെ വർണ്ണപകിട്ടിൽ ബസ്‌സ്‌റ്റാന്റു റൊമ്പനല്ല അഴുകായിരുക്ക്.. ആളനക്കളൊഴിഞ്ഞിട്ടില്ല. ലോക്കൽ സർവ്വീസുകൾ പാതിയും ഓട്ടം നിറുത്...
സ്വപ്നം പോലെ
രാവു കനത്തു. ഉറക്കം കൺപോളകളിൽ കടിച്ചുതൂങ്ങാൻ തുടങ്ങി. ഇപ്പോൾ അക്ഷരങ്ങളൊക്കെ അവ്യക്തമായ രൂപരേഖകൾ മാത്രമാണ്. ഇടയ്‌ക്കെപ്പോഴോ അമ്മ വന്നു പറഞ്ഞുഃ “വാസ്വേ, കിടന്നോളൂ. നേരം ഒരുപാടായി”. വിളക്കൂതി.... പഞ്ഞിമെത്തയുടെ മാംസളതയിലേക്കു മറിഞ്ഞു. പെട്ടെന്ന് ആരോ വിളിച്ചതുപോലെ. വെറും തോന്നലാണോ? അല്ല! വാതിൽപ്പടിമേൽ നിലയ്‌ക്കാത്ത കോലാഹലം. ഈ അസമയത്താരാണ്? അച്ഛൻ പതിവായി ആഴ്‌ചയുടെ ഒടുവിലാണല്ലോ എത്താറ്. പിന്നെ... അമ്മ തീപ്പെട്ടിയുരസി വിളക്കു തെളിയിച്ചു. ഉമ്മറവാതിലിന്റെ തഴുതു നീക്കി. പുറത്ത് പൂത്തുലയുന്ന നിലാവ...
ഗോണു
ഗോണുവിന്റെ ചാവേറുകൾ ഒച്ചയനക്കങ്ങളില്ലാതെ മദ്ധ്യപൂർവ്വേഷ്യൻ തീരങ്ങളിൽ ഒളിച്ചെത്തിയ സന്ധ്യ. കൽഫാൻ ബിൻ സയ്‌ദ് വല്ലാതെ അസ്വസ്ഥനായി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നയ്‌മയോടു തട്ടിക്കയറി. ഈ രാവിൽ, കാമുകിയായ നാദിയയുമൊന്നിച്ച് അനുഭൂതി പങ്കിടാൻ കൽഫാൻ ബിൻ സയ്‌ദ് അത്യധികം ആഗ്രഹിച്ചു. അതിന് നയ്മയുമായി വെറുതെ വഴക്കടിച്ച് ഒരു സീനുണ്ടാക്കി കടന്നുകളയാമെന്ന് കൽഫാൻ കണക്കുകൂട്ടി. സുന്ദരിയായ നാദിയ, കാതങ്ങൾക്കപ്പുറം, സൊഹാർ എന്ന ഗ്രാമത്തിലെ അവളുടെ സ്വന്തം ഫാം ഹൗസിൽ സല്ലാപനിമിഷങ്ങളെ സമ്പുഷ്ടമാക്കുവാൻ ...
നസ്‌റത്തിലെ മാലാഖ
*കമാലക്കടവിൽ ആരവങ്ങളൊഴിഞ്ഞു. അഴിമുഖത്തെ കപ്പൽച്ചാലിൽ തുറമുഖം വിട്ടൊഴിയുന്ന ഏതോ വാണിഭക്കപ്പൽ. ബീച്ചിൽ തിരക്കില്ല. ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് ഗോശ്രീപ്പാലങ്ങളുണ്ടായതോടെ ജെട്ടിയും ശൂന്യമായി. പടിഞ്ഞാറൻ കാറ്റിന് തണുപ്പേറിയിട്ടില്ല. അന്തിച്ചന്ത പിരിഞ്ഞു. മദ്യശാലകളിൽ ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്ന വെടിവട്ടം. ബാറിലെ അരണ്ട പ്രകാശവിസ്മയത്തിൽ എന്റെ ലക്കു കെട്ടു. ജെയ്മിക്കു ചിരിപൊട്ടി. അവൻ അങ്ങനെയാണ്. റമ്മിന്റെ വീര്യം സിരകളിൽ കൊടുങ്കാറ്റഴിച്ചുവിട്ടാൽ കാറൽസ്മാൻ ചരിതത്തിലെ അൾബ്രാത്ത് രാജാവാകും. അനന്...
ഓണച്ചിന്തുകൾ
ചിങ്ങം ഒന്ന് അത്തം മഴ മുഴുവൻ കർക്കിടകത്തിൽ പെയ്തൊഴിഞ്ഞു. പ്രഭാതങ്ങൾ വിടരുന്നത് തോവാളപ്പൂക്കളെക്കൊണ്ടു നിറയുന്ന തെരുവോരക്കാഴ്‌ചകളോടെയാണ്. ആസ്‌റ്റർ, റോസ്, കാർനേഷൻ ഇത്തരം മുന്തിയ ജനുസ്സുകൾ ഉയർന്ന ശ്രേണിയിലുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി, അരളി, തുളസി എന്നിങ്ങനെ സാധാരണക്കാരായ പുഷ്പങ്ങളുടെ ചെറുകുന്നുകൾക്കുപരി വിലകൾ ക്രമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 120, 100, 90, 70...... കുട്ടികളേ, ഓണക്കാലത്ത് പൂക്കളെ തൊടരുതേ.. കൈ പൊള്ളും. ചിങ്ങം രണ്ട് ചിത്തിര വിളവെടുപ...
ഹാർബർ ബ്രിഡ്‌ജ്
അന്നെന്തു ധാർഷ്‌ട്യങ്ങളായിരുന്നു, നിനക്കെ- ന്തെന്തു മോഹന സ്വപ്‌നങ്ങളായിരുന്നു കുഞ്ഞിളം കാറ്റേറ്റുറങ്ങുവാൻ, നിന്റെ ഗോപുരശിഖരങ്ങളിൽ രാപ്പാർക്കുവാൻ വന്ന വാനമ്പാടിയെ വെറുതെ കരയിച്ചുവിട്ടു നീ കായലിന്നാഴങ്ങളിൽ മുങ്ങാങ്കുഴിയിട്ടു- മീൻപിടിക്കും കൊറ്റികൾ, കളളക്കൊതി പെരുത്ത കടൽകാക്കകൾ, ലോക- സഞ്ചാരികളാമെരണ്ടകൾ ചിറകൊന്നു കോതി- യുണക്കുവാനണയുമ്പൊഴൊക്കെയും കണ്ണടച്ചെന്തൊരു കഠിന തപസ്സായിരുന്നു നീ പളളുരുത്തിയിലെ പഴമക്കാരുടെ ഓർമ്മച്ചെപ്പുകൾ കിലുങ്ങിയത് പലവട്ടം ഞാൻ കേട്ടിരുന്നു പടക്കപ്പലിൻ പാമരം തകരാതിരിക്കു...