കെ. എൽ. പോൾ
നാഗരികൻ ഗ്രാമത്തിലുറങ്ങുന്നു.
തട്ടിൻപുറത്ത് പൊടിപിടിച്ചു കിടന്ന കാലൻകുടയെടുത്ത് നിവർത്തിയപ്പോൾ അയാൾ ഒന്നു തുമ്മി. ഒന്നു രണ്ടു തവണ ചുമച്ചു. നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ താഴെയിറങ്ങി. മുഖവും കൈകാലുകളും കഴുകി. കട്ടിലിൽ നീണ്ടു നിവർന്നുകിടന്നു. അല്പമൊരാശ്വാസം തോന്നിയപ്പോൾ എഴുന്നേറ്റിരുന്നു. മുറ്റത്ത് വെയിലേൽക്കാൻ നിവർത്തിവച്ച കാലൻകുട പൊടുന്നനെ ഉയർന്നുപൊങ്ങി ബലിഷ്‌ഠമായ കരങ്ങളിലമരുന്നതുപോലെ അയാൾക്ക് തോന്നി. ഓർമ്മകൾ പടി കടന്നുവരുന്നു... കുടയും ചൂടി നടന്നുവരുന്നത് അച്ഛനല്ലേ? ഒരു ദീർഘയാത്ര കഴിഞ്ഞ് വരികയാണ്. പരിക്ഷ...
അഗസ്‌ത്യകൂടം
വീണ്ടുമൊരു അഗസ്‌ത്യകൂടം യാത്ര. രാമയ്യന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. ആദ്യയാത്രയിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം ഇപ്പോഴുമുണ്ട്. ആദ്യയാത്രയുടെ ത്രിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഗിരീഷും അനിലും ആവേശത്തിമിർപ്പിലാണ്. അജിത്തിനിതൊരു സാഹസിക യാത്രയായി കാണാൻ കഴിയുന്നില്ല. ഒരു തീർത്ഥയാത്രയ്‌ക്കനുപേഷണീയമായ വ്രതനിഷ്‌ഠകളോടെയാണ് അജിത്ത് യാത്രയ്‌ക്കെത്തിയിരിക്കുന്നത്. എല്ലാവർക്കും മലനിരകളോട് എന്തെന്നില്ലാത്തൊരഭിനിവേശമുണ്ട് അനിൽ പറയാറുളളതുപോലെ, എല്ലാവരിലും ശൈവ ‘എലിമെന്റ്’ വളരെ ശക്തമാണ്. അതുകൊണ്ടാകാം കൈലാസ...