ക്ലമന്റ് ജി പടപ്പക്കര
ആണുങ്ങളുടെ നാട്
മോഷണവും, പിടിച്ചുപറിയും, പെൺവാണിഭവും, മാലപൊട്ടിക്കലും നിത്യസംഭവമായ നഗരത്തിൽ, അതിനെതിരേയുള്ള വമ്പിച്ച പ്രതിഷേധയോഗം നടക്കുകയായിരുന്നു. സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് വളരെ വികാരഭരിതനായി പ്രസംഗിച്ച വകുപ്പുമന്ത്രി, “ഇതൊന്നും ഇനി ഇവിടെ അനുവദിക്കാൻ പോകുന്നില്ലെന്ന്” അസന്നിദ്ധമായി പ്രഖ്യാപിച്ചു. തെരുവോരത്ത് പ്രസംഗം കേട്ടുകൊണ്ടുനിന്ന കുപ്രസിദ്ധമോഷ്‌ടാവും, അനവധി സ്‌ത്രീ പീഢനകേസുകളിൽ ഒന്നാം പ്രതിയുമായ പുരുഷോത്തമൻ, റോഡിലേയ്‌ക്ക് ശക്തിയായി നീട്ടിത്തുപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞത് ഉറക്കെയായിരുന്നു. “ആ...
മൃഗതൃഷ്‌ണ
നാളെ നേരം വെളുക്കുമോ എന്ന്, എന്നും രാത്രിയിൽ ആരോടെങ്കിലും അയാൾ ചോദിക്കുമായിരുന്നു. നേരം വെളുത്തുകഴിഞ്ഞാൽ നേരം വെളുത്തോ എന്നാവും ചോദ്യം. ആരിൽ നിന്നും ഒരുത്തരം അയാൾ പ്രതീക്ഷിച്ചില്ല. അയാൾ പ്രതീക്ഷിക്കുന്ന ഒരുത്തരം നൽകാൻ ആർക്കും കഴിയില്ലെന്നയാൾ വിശ്വസിച്ചു. അയാളെക്കൊണ്ടാവശ്യമുണ്ടായിരുന്നവർ അയാളെ ബുദ്ധിജീവി എന്നു വിളിച്ചു. അയാൾ പറയുന്നതൊന്നും മനസ്സിലാകാത്തവർ ഇതെന്ത് ജീവി എന്നു ചോദിച്ചു. Generated from archived content: story2_juy8_10.html Author: klamant_g_pa...