കെ.കെ.വി. പെരിങ്ങോട്ടുകര
അഭയം
ഉഴവുകാളകൾ തളർന്നു വീഴുമ്പോൾ അറവുശാലക- ളഭയമേകുന്നു!! Generated from archived content: poem1_june_05.html Author: kkv_pringottukara
സന്ദേഹം
അരിമുല്ലപൂവിട്ട വീട്ടുമുറ്റത്തരിയ സൗരഭ്യത്തുടിപ്പുമേന്തി വരിവണ്ടുമൂളുന്നതിന്റെ ഹൃത്തിൽ വിരിയും വികാരമെന്തായിരിക്കാം? Generated from archived content: poem16_jan29_07.html Author: kkv_pringottukara
വിഷുക്കിളി
തുഷാരഹാരപ്പടവുകൾ നീന്തി കർഷക ഗീതികൾ പാടി ഉഷഃകതിർക്കുല കൊയ്‌തുമെതിക്കാൻ വിഷുക്കിളിക്കൊരു മോഹം! വെറുതെ വിഷുക്കിളിക്കൊരു മോഹം!! Generated from archived content: poem16_dec.html Author: kkv_pringottukara
പാഠം
പാടം കൊയ്യും പുലയിപ്പെണ്ണൊരു പാഠം പാരിനു നല്‌കുന്നുഃ കാലിൽ പാഴ്‌ച്ചെളി പുരളുമ്പോഴേ കൈയിൽ കതിരുകൾ കളിയാടൂ!! Generated from archived content: poem11_oct1_05.html Author: kkv_pringottukara
പത്രാസ്
ഒരു തട്ടു താഴുമ്പോൾ മറുതട്ടു പൊങ്ങുന്ന ജീവിത മാന്ത്രിക ത്രാസ്സ്! അതിനുളളിൽ തങ്ങുന്ന കൊച്ചു കണികയാം മർത്യനെന്തിത്ര പത്രാസ്!? Generated from archived content: poem3_may21_08.html Author: kkv_pringottukara