കെ.കെ.എസ്.ഓങ്ങല്ലൂർ
ശീലം
ഉറക്കത്തിൽനിന്ന് തെന്നിമാറിയ മിഴികൾ അടക്കം പറഞ്ഞപ്പോൾ തിടുക്കം. പരമ്പരാഗതം, പൂർവ്വികരെ അനുസരിച്ച തൊടിയിലെ നടത്തത്തിന് തിടുക്കം. വൈദ്യമത, വിധി, പ്രഭാതകർമ്മത്തിന് തിടുക്കം. ഒരു ചടങ്ങ്, വിശപ്പിന് അറുതിവന്നപ്പോൾ തിടുക്കം. ഒടുക്കം ഓടിക്കിതച്ച് സുപരിചിതം കസേരയിൽ ഇരുന്നപ്പോൾ മയക്കം! Generated from archived content: poem2_apr16.html Author: kks_ongalloor
പതിര്
രാവിലെ എണീറ്റ ഉടനെ അടുക്കളയിൽ ചെന്നെങ്കിലും വിറകെരിയാത്തതിന്റെ വിഷമം കട്ടൻചായയിൽ മുഖത്ത് പെയ്യാത്ത മേഘങ്ങളുടെ വടക്കിനി ഇക്കൊല്ലം ഒരുപുറവർഷമെന്ന് പഴമക്കാർ.... കേട്ടത്...പാതി കേൾക്കാതെ; ഒരു പറ വർഷം! കെട്ടിമേയാത്ത പുരക്ക് മുകളിൽ ഞാറ്റുവേലയുടെ തുടക്കം. തലേരാത്രിയിൽ തിരുവാതിര തിരുമുറിയാതെ പെയ്തപ്പോൾ ഉരക്കുഴിയിൽ ഇരുപറ അടുപ്പിലും! ഓണം കഴിഞ്ഞാൽ ഓട്ടപ്പുര. Generated from archived content: poem1_dec30.html Author: kks_ongalloor