കെ.കെ.എസ്.തളിക്കുളം
മണപ്പുറത്തെ സന്ധ്യ
ആരാലിതാ പശ്ചിമസാഗരത്തിൽ പതിക്കുവാനായ് തുനിയുന്ന സൂര്യൻ പരത്തിടും ചെങ്കതിർ കാണുമാറായ് പറങ്കിമാവിൻ പഴുതിങ്കലൂടെ. പഞ്ചാര തോറ്റീടിന പൂഴിയിങ്കൽ തഞ്ചുന്ന സന്ധ്യാരുണകാന്തി മൂലം മണപ്പുറം പൊൻപൊടിയാൽ വിരിച്ച കണക്കിലേറെ പ്രഭയേന്തിടുന്നു. പരന്നിതാ നാലുവശത്തുനിന്നും പാഞ്ഞെത്തിടും കൂരിരുളാൽ നടുങ്ങി ക്രമേണ നാളം ബത മങ്ങി മങ്ങി- പ്പൊലിഞ്ഞിടുന്നൂ ഭുവനൈകദീപം. താനെത്തുവോളം ഭുവനത്തെ നോക്കി- പ്പാലിക്കുവാനായ് പകലിന്നധീശൻ പറഞ്ഞയച്ചുളളവർ, എത്തി രാത്രി- പ്പാറാവിനായ് താരഗണങ്ങൾ വാനിൽ. കുളിക്കുവാനായ് കടലിങ്കല...
ശ്രാദ്ധം – പിതൃസ്‌മരണ
അച്ഛന്റെ ഓർമ്മകൾ ഓളമിളക്കുന്ന കൊച്ചു തരംഗിണിയാണെന്റെ മാനസം. അമ്മുവും വാസുവും പത്മിനിക്കിട്ടിയു- മമ്മാനമാടിടുമങ്കണമെൻ മനം. വാടിയ താമരത്തണ്ടുപോൽ മേവുന്ന വാസന്തിമോളുടെ തേങ്ങൽ ശ്രവിപ്പൂ ഞാൻ. ദുഃസ്സഹമാകും വിശപ്പിനാൽ കേഴുന്ന നിർമ്മലക്കുട്ടന്റെ രോദനം കേൾപ്പൂ ഞാൻ. ശാന്തഗംഭീരമാമച്ഛന്റെ സുസ്വരം ഹിന്ദോളരാഗമായ് എപ്പോഴും കേൾപ്പു ഞാൻ. അച്ഛൻ പ്രിയപ്പെട്ട പേരക്കിടാങ്ങളെ പിച്ച നടത്തിച്ചതെപ്പൊഴും കാണ്മു ഞാൻ. ആദ്യത്തെ കൺമണിയാകുമെൻ നന്ദന- നാദ്യാക്ഷരങ്ങൾ പഠിപ്പിച്ചതച്ഛനാം. അല്ലിൽ കടയടച്ചാലയം പൂകുവാൻ തെല്ലൊന്നു വൈ...