കെ.കെ. സന്തോഷ്
നാഗക്കളമെഴുത്ത് പുളളുവപ്പെരുമ
‘ഹരിഹരനാഗേ മെയ്‌തുണ ചെയ്യാൻ പന്തലകത്ത് മുൻപേ വെച്ച വിളക്ക് ദൈവമാണെന്ന് ഞാനിതാ കൈതൊഴുന്നേൻ“ സ്വയം സമർപ്പിതമായ ആത്‌മാവിൽനിന്ന് പുളളുവപ്പെരുമ കവിഞ്ഞൊഴുകുന്ന കണ്‌ഠങ്ങളിലൂടെ അമൃതധാരയൊഴുക്കുന്ന വരികൾ. ഇത് നാഗോപാസന ജീവിതാംശമാക്കിയവടക്കേതിൽ നാരാണയപുളളുവന്റെ നാഗക്കളമെഴുത്ത് പാട്ടിന്റെ പ്രാരംഭ വരികളാണ്. ഏഴിലംപാലക്കാലിൽ 2 കോൽ 10 വിരൽ സമചതുരത്തിൽ തീർത്ത മണിപ്പന്തലിൽ വർണ്ണങ്ങൾകൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ഈ കലാകാരൻ ഒരുകാലത്ത് അധഃപതനത്തിന്റെ വക്കോളമെത്തിയിരുന്ന ഈ ദേവകലയ്‌ക്ക് പുനർജീവൻനൽകാനുളള അ...