Home Authors Posts by കെ.കെ. രമേഷ്

കെ.കെ. രമേഷ്

0 POSTS 0 COMMENTS

തുണ

വിഷമദ്യ ദുരന്തത്തിന്റെ ഇരയായിരുന്നു ആനിയുടെ ഭര്‍ത്താവ് അപ്പച്ചന്‍. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ ആനിക്ക് ഭര്‍ത്താവിനെ കുറിച്ച് ആദ്യമായി അഭിമാനം തോന്നി. ആശ്വസിക്കാന്‍ എത്തിയവരുടെ മുന്നില്‍ കണ്ണീര്‍ വാര്‍ത്തപ്പോഴും മനസില്‍ പൂത്തിരി കത്തി. അയലത്തെ റോസമ്മ അസൂയയോടെ തന്നെ നോക്കുമ്പോള്‍ ആനി ആലോചിക്കുകയായിരുന്നു. ജീവിതത്തില്‍ തുണയ്ക്കാത്തവന്‍. തനിക്കും മക്കള്‍ക്കും നരകം സൃഷ്ടിച്ചവന്‍. എന്നും തന്റെ മടിക്കുത്ത് അഴിച്ചു പിടിച്ചു വാങ്ങിയവന്‍.. മരണത്തിലൂടെ ...

തീർച്ചയായും വായിക്കുക