Home Authors Posts by കെ.കെ. പൊന്നപ്പൻ

കെ.കെ. പൊന്നപ്പൻ

0 POSTS 0 COMMENTS

ഷുനുഹാദാ വല്ലാഹി മജാനില്‍

ഭരണസിരാകേന്ദ്രമായ സെക്രട്ടറീയേറ്റിന്റെ മുന്നിലൂടെ സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്കു ഹര്‍ത്താല്‍ ദിവസം നടന്നു പോകുകയായിരുന്ന ഒരറബി സുഹൃത്തിന്റെ വാക്കുകളാണ് ഈ ലേഖനത്തിന്റെ തലവാചകം. ഹര്‍ത്താലനുകൂലികള്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും സമീപത്തുള്ള ഓഫീസുകളുടേയും കച്ചവട സ്ഥാപനങ്ങളുടേയും നേരെ കല്ലെറിയുന്നതും കണ്ടപ്പോഴാണ് അറബി ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ അന്ധതക്കു മുന്നില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ പ്രതിരൂപമാണ് അവിടെ കണ്ടത്. ദൃശ്യ മാധ്യമങ്ങളുടെ വരവോടെ സമരക്കാരുടെ വീര്യവും വികൃതിത്...

മോഹന്‍ലാലെ, നേഴ്സുമാരെ വിസ്മരിച്ചത് ക്രൂരമായിപ്പോയ...

മലയാളത്തിന്റെ മഹാനടനെന്ന് മലയാളികള്‍ അഭിമാനത്തോടെ വിളിക്കുന്ന മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളാണ് ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്. സത്യം കണ്ടുപിടിക്കാന്‍ വരികള്‍ക്കിടയില്‍ വായിക്കണമെന്ന് പണ്ടുള്ളവര്‍ പറയും. ഭംഗിയായി ചമച്ചു വച്ച അലങ്കാരങ്ങള്‍ക്കുള്ളിലെ ദുര്‍ഗന്ധം അറിയാതെ തന്നെ പുറത്തു ചാടുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. ലാലിന്റെ കുറിപ്പുകള്‍ വായിച്ചപ്പോള്‍ തോന്നിയതും അതുതന്നെ. അമ്മ എല്ലാവര്‍ക്കും എന്ന പോലെ മോഹന്‍ലാലിനും എല്ലാമെല്ലാമാണ്. . തന്റെ അമ്മക്ക് മസ്തിഷ്ക്കരോഗത്തെ തുടര...

അന്‍പത്തിയഞ്ചു കഴിഞ്ഞവര്‍ വീട്ടിലിരിക്കണോ?

അണികളുടെ ചുടുചോര നേതാക്കള്‍ക്ക് നല്ലവളമാണ്. ആ രുചിയറിഞ്ഞ നേതാക്കളാണ് യുവജനങ്ങളെ വീണ്ടും സമരത്തിന് തെരുവിലേക്കയക്കുന്നത്. പൂരം കാണാന്‍ പൂരപ്പുറത്ത് കയറിനില്ക്കുന്നതു പോലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിന്റെ പേരില്‍കാണുന്ന തെരുവ് യുദ്ധം ഇന്ന് ജനങ്ങള്‍ ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കുകയാണ് . ഇതിന്റെ പേരില്‍ ഇരു മുന്നണി നേതാക്കളും അങ്ങോട്ടുമിങ്ങോട്ടും ആക്രോശങ്ങളള്‍ മുഴക്കി പാര്‍ട്ടി അണികളെ ഹരം കൊള്ളിക്കുമ്പോള്‍ യഥാര്‍ത്ഥ്യ ബോധത്തോടെയാരും ചിന്തിക്കുന്നില്ല, രാഷ്ട്രം എന്നത് മനുഷ്യന്‍ നിര്‍മ്മിച്...

മലയാള സിനിമയ്‌ക്ക്‌ വസന്തകാലം വിരിയിച്ച ശാരംഗപാണി

കയർ ഫാക്‌ടറി തൊഴിലാളിയായി ജീവിതമാരംഭിച്ച ശാരംഗപാണി 1940-ൽ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്ന്‌, തൊഴിലാളി പ്രസ്‌ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു തുടങ്ങി. കമ്മ്യൂണിസ്‌റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായ അദ്ദേഹം പാർട്ടിക്കുവേണ്ടി നാടകങ്ങൾ എഴുതിക്കൊണ്ടാണ്‌ കലാരംഗത്തേക്ക്‌ കടന്നുവന്നത്‌ 1957-ൽ ‘ഭാവന’എന്ന നാടകമായിരുന്നു ആദ്യത്തെ സൃഷ്‌ടി. എങ്കിലും ശാരംഗപാണിയിലെ കലാകാരനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്‌ ‘ബല്ലാത്ത ദുനിയാവ്‌ ’ എന്ന പ്രശസ്‌തമായ നാടകത്തിലൂടെയാണ്‌. വിപ്ലവത്തിന്റെ വളക്കൂറുള്ള ആലപ്പുഴമണ്ണിൽ പുന്നപ...

തീർച്ചയായും വായിക്കുക