കെ.കെ.പരമേശ്വരൻ
മൂന്ന് ഘട്ടവും ഞാനും
കൊഞ്ഞനം കാട്ടുക കല്ലോണ്ടെറിയുക പറഞ്ഞതു കേക്കാതെ വാശിപിടിയ്ക്കുക ഒന്നാംഘട്ടം ഇങ്ങനെ വേണം തിളച്ചുമറിയുക കിതയ്ക്കാതെയോടുക ആളിക്കത്തുക രണ്ടാംഘട്ടം ഇങ്ങനെ വേണം നടുവിലായ് നിൽക്കുക ഞ്യായം പറയുക മാന്യനായ് ചാവുക മൂന്നാംഘട്ടം ഇങ്ങനെവേണം ഞാനൊരാൾമാത്രം വഴിതെറ്റിപ്പോയവൻ ഞാനൊരാൾ മാത്രം കഴുവേറാൻ നില്പവൻ. Generated from archived content: munnukhattam.html Author: kk_parameswaran
ചുവട്
തിരപോലെ വാക്കുകൾ തലതല്ലിയാർക്കവേ പാവം കവിയിവൻ പേടിച്ച് മാറുന്നു. മഴപോൽ പരിഹാസം മനസിൽ പതിക്കവേ വെയിൽ വരുമെന്നേ നിനച്ചു നിൽക്കുന്നു. ഇരുട്ടിൽ ഒരുവഴി കാണാതലയവേ മലകൾ പിളർന്നൊരു കവിത ജനിക്കുന്നു. പുഞ്ചിരിക്കിളിമൊഴി പ്രണയം പഠിപ്പിച്ച് പാതിവഴിക്കവൾ വിട്ടുപിരിയുന്നു. കൂടപ്പിറപ്പുകൾ കൂവിത്തിമിർക്കുന്നു കരളിന്റെയുളളിൽ ഒരു തുടി കേൾക്കുന്നു. വാക്കുകൾക്കന്നം നൽകിയോ- രച്ഛൻ വഴിയറിയാതെ മുന്നോട്ടു നോക്കവേ ഒരു മിന്നലാകുന്നു. അളക്കുവാനാവാത്ത ജീവിതം നോക്കി കവിയിവൻ നിൽക്കെ കേൾക്കുന്നു പോർവിളി പകു...