കെ.കെ.പല്ലശ്ശന
ഗ്രാമവിദ്യാലയത്തിലെ കഴുത
ഗ്രാമത്തിലെ പ്രശസ്തമായ വിദ്യാലയം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനായി തയാറെടുക്കുമ്പോഴാണ് ആ കഴുതയുടെ കടന്നു വരവ് !
അതെ, എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ നിശ്ചയമില്ല ഒരു കഴുത വിദ്യാലയത്തിനകത്ത് കടന്നു കൂടിയിരിക്കുകയാണ്.
ഓഫീസ് റൂമിന്റെ മുന്നിലാണ് കഴുതയെ ആദ്യമായി കാണുന്നത്. പിന്നീടത് സ്റ്റാഫ് റൂമിനു മുന്നിലും വരാന്തയിലും മറ്റുമായി തന്റെ സാന്നിദ്ധ്യം സജീവമാക്കുകയായിരുന്നു. സ്കൂള്‍ വിട്ട് എല്ലാവരും പോയിക്കഴിയുമ്പോഴാണ് കഴുതയുടെ ആഗമനം. തലകുനിച്ചുകൊണ്ടുള്ള അതിന്റെ നില്പ്പുകണ്ടാല്‍ എന്തോ ഓര്‍ത്തെടുക്കാന്...
ആറാമൂഴത്തില്‍ ലീലാമ്മ പറഞ്ഞത്
ആറാമൂഴത്തില് ലീലാമ്മ പറഞ്ഞത്
അധ്യാപക പരിശീലന സ്ഥാപനത്തിലെ ആദ്യ ദിവസം ഒരു ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. നിങ്ങള് എന്തുകൊണ്ട് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തു ?
ഇത്തവണയും പുതിയ ബാച്ചിനെ സ്വാഗതം ചെയ്തുകൊണ്ട് പഥമാധ്യാപകന് പ്രഭാകരന്‍ മാഷ് പ്രസ്തുത ചോദ്യം അല്പ്പം മുന കൂര്‍പ്പിച്ച് തൊടുത്തു വിട്ടിരിക്കുകയാണ്.
ഒന്നാമതായുള്ള ആ ചോദ്യശരത്തെ നേരിട്ടത് മഞ്ഞ സാരിയുടുത്ത മൈഥലി മേനോന്‍ ആണ്.
'' അച്ഛനും അമ്മയും അധ്യാപകരാണ് അവരെ പോലെ ഒരു ടീച്ചറാവണമെന്നത് കുഞ്ഞു നാളു മുതലേയുള്ള ആഗ്രഹമായിരുന്നു. ഈശ്വരനുഗ്ര...
കഴുതക്കൊമ്പ്
ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ഉണ്ണീ മേരി ടീച്ചര്‍ ഒരു ദിവസം കുട്ടികളുടെ മുന്നിലേക്ക് അഴിച്ചു വിട്ട നിരുപദ്രവകാരികളായ ഒരു പറ്റം ചോദ്യങ്ങളിലൊന്ന് ' കഴുതക്കൊമ്പി 'ലാണ് ചെന്നു ചുറ്റിയത് !
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പേരു പറയാമോ എന്നായിരുന്നു ചോദ്യം . ആട്, മാടെന്നൊക്കെയായിരുന്നു കുട്ടികളുടെ മറുപടി. കൂട്ടത്തില്‍ ആരും പറയാതിരുന്ന ഒരു മൃഗം അലക്കുകാരന്‍ കിട്ടുണ്ണിയുടെ മകന്റെ വായില്‍ നിന്നും ഗുരുതരമായ പരുക്കുകളോടെ പുറത്തു ചാടി - ' കയിത'.
ഓ നീയാ കിട്ടുണ്ണിയുടെ മകനാണല്ലേ എന്നു മനസില്‍ വിചാരിച്...
ത്രിവിക്രമന്മാഷ് കഥ പറയുന്നു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു പുറകുവശത്തുള്ള മുരിങ്ങ മരച്ചുവട്ടില്‍ ആളൊഴിഞ്ഞ നേരം നോക്കി മൂത്രമൊഴിക്കാനിരുന്നതാണ് ത്രിവിക്രമന്മാഷ്. മുരിങ്ങ മരത്തിന്റെ തെക്കോട്ടു ചാഞ്ഞ ചില്ലയില്‍ മുണ്ടശേരി മാഷുടെ കാലം തൊട്ട് തല കീഴായി തൂങ്ങിക്കിടന്ന വേതാളം , കിട്ടിയ അവസരം പാഴാക്കാതെ മാഷുടെ ചുമലിലേക്കു ചാടി കഴുത്തില്‍ ചുറ്റിപ്പിടിച്ച് അട്ടഹസിച്ചു. പിന്നെ അമ്പരന്നു പോയ ത്രിവിക്രമന്‍ മാഷിനോടായി അല്പ്പം ഗൗരവത്തില്‍ ഇങ്ങനെ മൊഴിഞ്ഞു.
'' മാഷേ എന്നെ എങ്ങനെയെങ്കിലും കുടഞ്ഞു കളയാമെന്നു വിചാരമൊന്നും വേണ്ട ഒരു വേതാളത്തെ ക...
വാഹനയോഗം
കണ്ണന്‍ന്നൂര്‍ ഗ്രാമത്തില്‍ ആദ്യമായി ഓട്ടോറിക്ഷ കൊണ്ടുവന്നത് ഉണ്ണിമൂത്തനാണ്. അറുപതുകളില്‍ ഗായത്രിപ്പുഴയ്ക്കു പാലം വന്നതിനു പിന്നാലെയാണ് മൂത്താന്റെ ഓട്ടോറിക്ഷ കൂട്ടുപാതയിലെത്തുന്നത്.
ഉണ്ണിമൂത്താന്റെ 'കണ്ണനുണ്ണി' നേരവും കാലവും നോക്കാതെ ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായി മൂന്നാലു വര്‍ഷക്കാലം ഒറ്റയ്ക്കോടി. പിന്നീട് രാജപ്പന്‍ ചെട്ടിയാരുടെ 'മഹാലക്ഷ്മി'യും പട്ടാളം ഗോപാലന്റെ 'മാളൂട്ടി'യും കണ്ണനുണ്ണിക്ക് കൂട്ടിനെത്തി.
അപ്പുണ്ണി സ്വാമികള്‍ കാലുകുത്തിയതുനു ശേഷമാണ് കൂട്ടുപാതയിലെ ഓട്...
ഭക്ഷണശാലകള്‍
ഒരു വ്യാഴവട്ടത്തിനു മുമ്പ് കണ്ണന്നൂര്‍ ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന ചായക്കടകളെ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് മുടന്തന്‍ മാധവന്റെ അത്താണിച്ചുവട്ടിലെ ജയലക്ഷ്മി ടീസ്റ്റാള്‍ ആണ്. പഞ്ചായത്ത് ഓഫീസിനുമുന്നലുള്ള കുമാരേട്ടന്റെ പേരിടാത്ത ചായക്കടയാണ് മറ്റൊന്ന്. കൂട്ടുപാതയിലെ 'സ്വാമിശരണം' ഭക്ഷണശാലയാണ് മൂന്നാമത്തേത്.
ശങ്കരേട്ടന്റെ സ്വാമിശരണത്തില്‍ മാത്രമേ ചോറുവെച്ചു വിളമ്പിയിരുന്നുള്ളു.
അപ്പുമണി സ്വാമികള്‍ അവതരിക്കുന്നതിന് മുന്‍പ് തടിമില്ലിലെ മൂന്നാലു സ്ഥിരം പണിക്കാരും ...
ദശാസന്ധികള്‍
ആളൊഴിഞ്ഞ ലോഡ്ജിന്റെ സ്വീകരണമുറിയില്‍ ഏകനായിരിക്കുമ്പോള്‍ രാമന്‍ മാഷ് അപ്പുമണിസ്വാമികളെ ഓര്‍ത്തു.
മരിക്കുന്നതിനു മൂന്നാഴ്ചകള്‍ക്ക്മുമ്പ് സ്വാമികള്‍ രാമന്‍ മാഷിനെ വിളിപ്പിക്കുകയുണ്ടായി.
മാഷ് ചെല്ലുമ്പോള്‍ സ്വാമികള്‍ ധ്യാനത്തിലായിരുന്നു. നാഴികകള്‍ നീണ്ട ധ്യാനത്തിനൊടുവില്‍ സ്വാമികള്‍ കണ്ണു തുറന്നു.
"മാഷ് കാത്തിരുന്നു മുഷിഞ്ഞുവോ?"
സ്വാമികള്‍ പുഞ്ചിരിയോടെ തിരക്കി.
മാഷ് തിരിച്ചൊരു പുഞ്ചിരി നല്‍കി സ്വാമികള്‍ക്കഭിമുഖമായി നിലത്ത് ചമ്രം പടിഞ്ഞിരുന്നു.
"ഞാ...
പെങ്ങള്‍
ആശ്രമത്തില്‍ അന്ന് കല്പനയ്ക്കായി എത്തിയവരുടെ കൂട്ടത്തില്‍ ഒരു മധ്യവയസ്കയും ഉണ്ടായിരുന്നു. സ്വാമികളുടെ നേര്‍പെങ്ങള്‍ സുചിത്ര.
ആദ്യമായിട്ടാണ് അവര്‍ ആശ്രമത്തില്‍ കാലെടുത്തുവെക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ആരും അവരെ തിരിച്ചറിഞ്ഞില്ല. ആയിരങ്ങളില്‍ ഒരാളായി പ്രഭാഷണ മണ്ഡപത്തിലിരുന്ന പെങ്ങളെ സ്വാമികള്‍ ശിഷ്യന്മാരെവിട്ട് വിശ്രമമുറിയിലേക്ക് വിളിപ്പിച്ചു.
"ദൈവമേ, എനിക്കുള്ള കല്പന തന്നാലും." സ്വാമികളുടെ മുന്നിലെത്തിയ പെങ്ങള്‍ കൈകൂപ്പിക്കൊണ്ടു വിതുമ്പി.
ശിഷ്യന്മാര്‍ പുറത്തിറങ്ങി നിന്നു. ...
പ്രവചനങ്ങള്‍
പനങ്കാവിലെ കാഞ്ഞിരത്തോടു ചേര്‍ന്നുള്ള ഓലപ്പുരയില്‍ അപ്പുമണിസ്വാമികള്‍ മൂന്നുനാള്‍ മൗനവൃതത്തിലായിരുന്നു. ജലപാനംപോലുമില്ലാതെ ആരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ എന്നാല്‍ എല്ലാത്തിനും മറുപടിയായി അപ്പുമണി സ്വാമികള്‍ മുനകൂര്‍ത്തമൗനത്തില്‍ തറഞ്ഞികിടന്നു.
മൂന്നാം നാള്‍ അഭിജിത് മുഹൂര്‍ത്തത്തില്‍ അപ്പുമണിസ്വാമികള്‍ മൗനംവെടിഞ്ഞു.
"ഗായത്രികരകവിയും, ആനപ്പാറമുങ്ങും, ഒറ്റയ്ക്കുന്നവര്‍ ഒരുമിച്ചുപോകും."
അപ്പുമണിസ്വാമികളുടെ ആദ്യത്തെ പ്രവചനം. കേട്ടവര്‍ക്ക് ഒന്നും മനസ്സിലായില്ല. ഗായത്രിപ്പ...
പതിര്
പാടത്ത് വിളവെടുപ്പ് നടക്കുകയാണ്. കറ്റപിടിക്കാൻ ചെല്ലേണ്ടിയിരുന്ന ചെറുമകൻ സാഹിത്യ അക്കാദമിയുടെ ചെറുകഥാ ശില്‌പശാലയിൽ പങ്കെടുക്കാൻ തലേന്നുതന്നെ സ്ഥലംവിട്ടിരിക്കുകയാണ്. അതുകൊണ്ട് സുഖമില്ലാതിരുന്നിട്ടും കാരണവർതന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മൂന്നുദിവസത്തെ ശില്‌പശാല കഴിഞ്ഞ് ചെറുമകൻ തിരിച്ചെത്തുമ്പോൾ മുറ്റത്ത് മെതിച്ചുകൂട്ടിയ നെല്ല് കാറ്റത്തിടുന്ന തിരക്കിലായിരുന്നു എല്ലാവരും. എത്ര കാറ്റത്തിട്ടിട്ടും പൂർണ്ണമായും പതിരു വേർപെടുന്നില്ലല്ലോ എന്ന് കാരണവർ പരിതപിക്കുന്നതു കേട്ടുകൊണ്ടാണ് പയ...