കെ.കെ.പല്ലശ്ശന
പടയോട്ടം – നോവൽ – അധ്യായം: രണ്ട്
കോഴിക്കോട് സമൂതിരിയുടെ സാമന്തനായ നാടുവാഴിക്ക് സ്വന്തമായ നിലപാടുകളോ തീരുമാനങ്ങളോ സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ മൈസൂർപ്പട നാഴികകൾക്കപ്പുറം തമ്പടിച്ചിട്ടും സാമൂതിരിയുടെ കല്പനയ്ക്കായി കാത്തിരിക്കുകയെന്ന ഗതികേടിലായിരുന്നു നാടും നാടുവാഴിയും. അല്ലെങ്കിൽതന്നെ ആയിരത്തഞ്ഞൂറിനടുത്തുവരുന്ന സൈനികരെക്കൊണ്ട് ടിപ്പുവിന്റെ മഹാ സൈന്യത്തെയും തീ തുപ്പുന്ന പീരങ്കികളെയും നേരിടുന്നതെങ്ങനെ?
പുഴയ്ക്കക്കരെ മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് ചെമ്മരിയാട്ടിൻ...
പടയോട്ടം – നോവൽ – അധ്യായം – ഒന്ന...
മൂന്നു തലമുറകൾക്കു മുമ്പാണ്.
ടിപ്പുവിന്റെ പടയോട്ടത്തിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയം. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്തു കൊള്ളയടിച്ച വാർത്തകൾ നാട്ടിൽ കാട്ടുതീയായി. ഗ്രാമത്തിലെ അന്നപൂർണേശ്വരിയുടെ ക്ഷേത്രവും കൊള്ളയടിക്കപ്പെടുമെന്ന ഭീതിയിലാണ്. ശാന്തിക്കാരൻ ഒരു ഭ്രാന്തൻ്റെ മാനസ്സികാവസ്ഥയിൽ നാടുവാഴിയെ കണ്ട് കരഞ്ഞപേക്ഷിച്ചു.
" തമ്പുരാനേ, എന്തെങ്കിലും ചെയ്തേ പറ്റൂ. ഭഗവതിയുടെ കാര്യമാണ്...."
നാടുവാഴി ശാന്തിക്കാരനെ ആശ്വസിപ്പിച്ചയച്ചു....
രാജയോഗം
എല്ലാ ശനിയാഴ്ചയും മുടങ്ങാതെ എത്തുന്ന മുടന്തനായ ആ യാചകൻ്റെ പേര് 'രാജാവ് ' എന്നായിരുന്നു !
ഗ്രാമത്തിലെ ചന്തപ്പുരയിലാണ് രാജാവ് ഉൾപ്പെടെ മൂന്നു യാചകരുടെ അന്തിയുറക്കം. നേരം പുലർന്നാൽ മൂന്നുപേരും മൂന്നു വഴിക്കു പോകും. അന്തിമയങ്ങുമ്പോൾ തല ചായ്ക്കാൻ ചന്തപ്പുരയിലെത്തും.
മുടന്തനായ യാചകനോട് മറ്റു രണ്ടു പേർക്കും അസൂയയാണ്. കാരണം, മുടന്തനായതു കൊണ്ട് അയാൾക്ക് കൂടുതൽ ഭിക്ഷ കിട്ടിയിരുന്നു. ശനിയാഴ്ചകളിൽ മുടന്തന് ഭിക്ഷ കൊടുക്കുന്നത് ശനി പ്രീതികരമാണെന്ന വ...
അമ്മാളു മുത്തശ്ശി
എൻ്റെ അയൽപക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാർത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു.
" സങ്കടപ്പെടാൻ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത് ഇതു തന്നെ..... " അമ്മ അഭിപ്രായപ്പെട്ടു.
അമ്മാളു മുത്തശ്ശിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശി കഥ പറഞ്ഞു തരും. പാക്കനാരുടെയും നാറാണത്തു ഭ്രാന്തൻ്റെയുമൊക്കെ കഥകൾ അമ്മാളുമുത്തശ്ശിയിൽ നിന്നാണ് ഞാൻ കേൾക്കുന്നത്. മാത്രമല്ല, മുത്ത...
മഷിനോട്ടം
അയൽവീട്ടിലെ അമ്മിണി ചേച്ചിയുടെ മോതിരം കാണാനില്ല. വിരലു ചൊറിഞ്ഞപ്പോള്‍ ഊരി മേശപ്പുറത്തു വച്ചതായിരുന്നു. കുളി കഴിഞ്ഞു വന്നു നോക്കുമ്പോൾ മോതിരമില്ല.
അരപ്പവൻ്റെ മോതിരമാണ്. അതും വിവാഹമോതിരം ....
അമ്മിണി ചേച്ചി കരച്ചിലോടു കരച്ചിൽ. ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടിക്കൂടി.
"മോതിരം ആരോ എടുത്തു കൊണ്ടുപോയതാണ്. ഞാൻ കുളിക്കാൻ പോയപ്പോൾ ആരോ ഇവിടെ വന്നിട്ടുണ്ട്. "
കരച്ചിലിനിടയിൽ അമ്മിണി ചേച്ചി പറഞ്ഞു.
ചുറ്റും കൂടിയവർ എന്തു പറയണമെന്നറിയാതെ മൗനികളായ...
കളി നിയമങ്ങൾ
"ഇതൊരു പുതിയ കളിയാണ്. കളി നിയമങ്ങൾ പറയാം."
മുതിർന്ന കുട്ടി , ചുറ്റും നിൽക്കുന്നവരോട് പറഞ്ഞു. അവർ ആകാംക്ഷയോടെ കാതു കൂർപ്പിച്ചു.
അവൻ തുടർന്നു:
" എല്ലാവരും വട്ടത്തിൽ നിൽക്കണം. ഒരാൾ മുത്തശ്ശിയോ മുത്തശ്ശനോ ആവണം. മുത്തശ്ശിയെ അല്ലെങ്കിൽ മുത്തശ്ശനെ കളത്തിനു നടുവിൽ ഇരുത്തണം. ഒരു കുട്ടി ചോദ്യക്കാരനാവണം. ചോദ്യക്കാരൻ വട്ടത്തിൽ നടന്ന് എല്ലാവരോടുമായി ഇങ്ങനെ ചോദിക്കണം.
കണ്ടോ കണ്ടോ മുത്തശ്ശിയെ?
ഉത്തരം: കണ്ടില്ല ഞങ്ങൾ കണ്ടില്ല.
''ചോദ്യം പല തവണ ആവർത്തിക്...
സ്കൂൾ മുറ്റത്തെ മഴ
സ്കൂൾ മുറ്റത്ത് മഴ
മടിച്ചു നിൽക്കുന്നു
പുളി നെല്ലിയുടെ ചില്ലകുലുക്കാൻ
കാറ്റ് മറന്നു പോകുന്നു
പേരമരത്തിലെ പൂക്കൾ
ഞെട്ടറ്റു കൊഴിയുന്നു
മഴ നനഞ്ഞെത്തിയൊരു കാക്ക പൈപ്പിൽ ചുവട്ടിൽ തലകുനിച്ചിരിക്കുന്നു
മൗനത്തിൽ ഉറച്ചു പോയ മണിനാവിൽ ചിലന്തി വല കെട്ടുന്നു
സ്കൂൾ മുറ്റത്തൊരു കുറ്റിപ്പെൻസിൽ വിറങ്ങലിച്ചു കിടക്കുന്നു
സ്കൂൾ മുറ്റത്ത് മഴ വിതുമ്പുന്നു.....
*
നോക്കുകുത്തികൾ
നോക്കുകുത്തികൾ."കണ്ണപ്പാ, നോക്കുകുത്തികൾക്കായി ഒരു പുരസ്കാരം ഏർപ്പെടുത്തിയാലോ എന്നാലോചിക്കുകയാണ്. എന്താ നിൻ്റെ അഭിപ്രായം?"
രാമേട്ടൻ്റെ ചോദ്യം എന്നെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു.
" ഇപ്പോൾ ഇങ്ങനെ തോന്നാൻ?"
ഞാൻ ഒരു വിധത്തിൽ ചോദിച്ചു.
"അല്ല, ഇനിയിപ്പോൾ അവറ്റകളെ എന്തിനു മാറ്റി നിർത്തണം. ഇരിക്കട്ടെ നോക്കുകുത്തികൾക്കും ഒരു പുരസ്കാരം "
താടി ചൊറിഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.
" കാര്യമായിട്ടാണോ രാമേട്ടൻ പറയുന്നത്?"
"കാര്യമായിട്ടു തന്നെ. നാട്ടിലെ മികച്ച നോക്കുകുത്തിക...
കരിയിലയും മണ്ണാങ്കട്ടയും അപ്പൂപ്പൻ താടിയും
കരിയിലയും മണ്ണാങ്കട്ടയും ......കാശിക്കു പോയ അപ്പൂപ്പൻ താടി, ഗംഗയുടെ സ്നാന ഘട്ടത്തിൽ ഇരിക്കുന്ന കരിയിലയേയും മണ്ണാങ്കട്ട യേയും കണ്ട് ആശ്ചര്യപ്പെട്ടു.
"അല്ല, നിങ്ങൾ ഇവിടെ എത്തിയില്ലെന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത് !"
മണ്ണാങ്കട്ട ഒന്നു മന്ദഹസിച്ചു.
"അതിരിക്കട്ടെ, നിൻ്റെ സ്വർഗ യാത്ര എന്തായി?"
" സ്വർഗ യാത്രയോ !
വീണേടം വിഷ്ണു ലോകം...."
അപ്പൂപ്പൻ താടി ഒന്നു നെടുവീർപ്പിട്ടു.
*
അതു നീ തന്നെ
ഞങ്ങൾ സാധ്യതകളുടെ പാൽക്കടൽ കടയുകയാണ്.
ഞാനും എൻ്റെ പിന്നിൽ അണിനിരന്നവരും ഉന്നതകുലജാതരാകയാൽ പാലാഴി നൽകുന്ന വിശിഷ്ട വസ്തുക്കളെല്ലാം ഞങ്ങൾക്കുള്ളതാണ്.
അമൃത് വീതം വയ്ക്കുന്ന കാര്യത്തിൽ ധാരണയുണ്ടെങ്കിലും അന്തിമമായി അത് ഉന്നതാധികാര സമിതി തീരുമാനിക്കും
ഇപ്പോൾ പ്രശ്നം അതൊന്നുമല്ല
അവിചാരിതമായി ഉയർന്നു വന്ന കാളകൂടം ആര് ഏറ്റുവാങ്ങും?
രണ്ടും കൈയും നീട്ടി നീ തന്നെ അത് ഏറ്റു വാങ്ങുക
നാളെ നിനക്കായി ഞങ്ങൾ സ്മാരകം പണിയാം.
ഉറക്കമൊഴിച്ച് മുദ്രാവാക്യം മുഴക്കാം
...