Home Authors Posts by കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന

121 POSTS 0 COMMENTS
ആലുംപാറ, പല്ലശ്ശന പി.ഒ, പാലക്കാട്‌. Address: Phone: 9495250841 Post Code: 678 505

വില

          "നാളെ വരൂ....'' ഓഫീസർ , ലാപ് ടോപ്പിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. വൃദ്ധൻ അല്പനേരം കൂടി നിന്ന ശേഷം ഒന്നും മിണ്ടാതെ നടന്നു. "സാർ, അയാളുടെ പേപ്പർ ശരിയായിട്ടുണ്ട്. " ക്ലാർക്ക് എഴുന്നേറ്റു ചെന്ന് ഓഫീസിറുടെ ചെവിയിൽ പറഞ്ഞു " നാളെ കൊടുത്താൽ മതി. വരുമ്പോഴേക്കും എടുത്തു കൊടുത്താൽ നമുക്കൊന്നും ഒരു വിലയുണ്ടാവില്ല." ഓഫീസർ മുഖമുയർത്താതെ തന്നെ പറഞ്ഞു. പുറത്തിറങ്ങിയ വൃദ്ധൻ മടിയിൽ പരതി നോക്കി. കഷ്ടിച്ച് അഞ്ചുറുപ്പികയുണ്ട്. ടിക്കറ്റെടുക്കാൻ ...

രണ്ടു കത്തികൾ

        കശാപ്പുകാരൻ തൻ്റെ കത്തിക്കു മൂർച്ച കൂട്ടുകയാണ്. കത്തിയുടെ വായ്ത്തല ഒരു പാളൻ കല്ലിൻ്റ അഗ്രഭാഗത്ത് ഏറെ നേരം ഉരച്ചാണ് അയാൾ മൂർച്ച കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നത്. "അറവുകത്തിക്ക് ഇത്രയൊക്കെ മൂർച്ച ആവശ്യമുണ്ടോ?" അതു കണ്ടു കൊണ്ട് അവിടെയെത്തിയ ആഗതൻ ചോദിച്ചു. " കത്തിക്കു മൂർച്ച കുറഞ്ഞാൽ കശാപ്പ് കൈയിൽ നിൽക്കില്ല. അതുമല്ല, എത്രയും വേഗം കഴുത്തറ്റു കിട്ടിയാൽ അതുകൾക്ക് അത്രയും വേദന കുറഞ്ഞു കിട്ടുമല്ലോ." കശാപ്പുകാരൻ രാകി മിനുക്കിയ കത്തിയുടെ മൂർച്ച പരിശോധി...

വിഷ്ണുനാരായണൻ നമ്പൂതിരി – കവിതയുടെ മേൽശാന്തി...

    ( ജീവചരിത്രം) കെ.കെ.പല്ലശ്ശന കെ.കെ.പല്ലശ്ശന രചിച്ച, പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ജീവചരിത്രം പുറത്തിറങ്ങി. ഭൂമിയോടൊട്ടി നിൽക്കുന്ന കവിയായി, സ്നേഹം അധ്യയന മാധ്യമമാക്കിയ ഗുരുവായി 'ഋഷികളുടെ പാദ പരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചാരിതാർഥമാക്കിയ വിഷ്ണുനാരായണൻ നമ്പൂതിരിയെ ഹൃദയം കൊണ്ട് പുണരുന്ന പുസ്തകം. ഉപക്രമമായി മകൾ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പ്... H&C യാണ് പ്രസാധകർ .    

അവിചാരിതം

  ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നിറങ്ങുക. ആദ്യം കാണുന്ന ബസ്സിനു കൈ കാണിക്കുക.അപരിചിതമായ സ്റ്റോപ്പിൽ ഇറങ്ങുക. മുന്നിൽ കാണുന്ന വഴി എങ്ങോട്ടേയ്ക്കുള്ളതാണെന്ന് ആലോചിച്ചു നിൽക്കാതെ  മുന്നോട്ടു പോവുക. ഏതെങ്കിലും ഒരു വീടിനു മുന്നിൽ ചെന്ന് കാളിംഗ് ബെല്ലിൻ്റെ ബട്ടൺ അമർത്തുക. വാതിൽ തുറന്നു പുറത്തു വരുന്നവൻ / വരുന്നവൾ നിങ്ങളെ കണ്ട് അദ്ഭുതപ്പെടുന്നു. നിങ്ങൾ അവനെ അല്ലെങ്കിൽ അവളെ കണ്ട് ആശ്ചര്യപ്പെടുന്നു.....      നെറ്റി ചുളിക്കേണ്ട, ഇതാണ് അനിരുദ്ധന് സംഭവിച്ചത്. ..... ...

സെൽഫി

              ഗാന്ധിയോടൊപ്പം ഒരു സെൽഫി എടുക്കണം. നഗര മധ്യത്തിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ ഒരു ഗാന്ധിയുണ്ട്. അല്പം പഴഞ്ചനാണ്. നെഞ്ചിൽ ആഴമേറിയൊരു വിള്ളലുണ്ടെങ്കിലും തൽക്കാലം ഒപ്പിക്കാം. (ഹാരമണിയിച്ച് മറയ്ക്കാവുന്നതേയുള്ളൂ.) പിന്നൊരു പ്രശ്നമുള്ളത് അവിടത്തെ വാച്ച്മാനാണ്.അങ്ങേർക്ക് ഒരു സെൽഫിക്ക് അമ്പതു രൂപ വച്ച് നൽകണം. എന്നാലും സാരമില്ല. കാര്യം നടക്കുമല്ലോ. പിന്നൊന്ന് ഒരു പട്ടിയാണ്. അപരിചിതരെ കണ്ടാൽ അതു കുരയ്ക്കും .ഒരു ബിസ്കറ്റുകൊ...

പടയോട്ടം – അധ്യായം എട്ട്

      സൈന്യം ഒരു നാഴിക ദൂരം പിന്നിട്ടപ്പോൾ പടത്തലവൻ നിൽക്കാൻ ആജ്ഞ നൽകി. രണ്ടു കുതിരപ്പടയാളികളെ സമീപത്തേയ്ക്കു വിളിച്ചു. ''നിങ്ങൾ തിരിച്ചുപോയി ആ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞ സ്ഥലം ഒന്നുകൂടി നിരീക്ഷിച്ചിട്ടു വരണം. ഒട്ടും താമസിക്കരുത്." പടത്തലവൻ ആവശ്യപ്പെട്ടു. കുതിരപ്പടയാളികൾ സൈന്യാധിപനെ വന്ദിച്ച്  വന്ന വഴിയേ തിരിച്ചു പോയി. അതേ സമയം ആറുമുഖൻ മുത്തച്ഛൻ ശാന്തിക്കാരനെ വിളിച്ച് എത്രയും വേഗം ഭഗവതിയുടെ വിഗ്രഹവും തിരുവാഭരണങ്ങളും ക്ഷേത്രക്കളത്തിൽ ഒളിപ്പിക്കാൻ ആവശ്യപ്പെട്ട...

ഗാന്ധി

            ഓഫീസറുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഗാന്ധിജിയുടെ ഛായാചിത്രത്തെ നോക്കി അയാൾ പറഞ്ഞു: "സാർ, എൻ്റെ കൈയിൽ അത്രയും പണമില്ല." "എങ്കിൽ, പിന്നെ വരൂ." ഓഫീസർ മുഖമുയർത്താതെ അറിയിച്ചു. അല്പനേരം കൂടി അവിടെ നിന്ന ശേഷം അയാൾ പുറത്തേയ്ക്കിറങ്ങി. ഓഫീസർക്കുള്ള ചായയുമായി വന്ന പയ്യൻ, അയാളുടെ മുഖത്തെ നിരാശ കണ്ട് കാര്യം തിരക്കി. " സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ രണ്ടായിരം രൂപ കൊടുക്കണമെന്ന് !" അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "ഈ ...

പടയോട്ടം – അധ്യായം ഏഴ്

  പടയോട്ടം - (7)   ഗായത്രിപ്പുഴ കടന്ന്  ടിപ്പുവിന്റെ സൈന്യം ഗ്രാമത്തിൽ പ്രവേശിച്ചു. പടയ്ക്കു വഴികാണിക്കാൻ  മുഖം മറച്ച ഒറ്റുകാർ മൂന്നു പേർ മുന്നിലുണ്ടായിരുന്നു. അന്നപൂർണേശ്വരിയുടെ ക്ഷേത്രത്തിനു മുന്നിലെത്തിയ ഒറ്റുകാർ പൊടുന്നനെ നിന്നു. പടത്തലൻ അവരോട് അപരിചിതമായ ഭാഷയിൽ എന്തോ ചോദിച്ചു. പ്രദേശവാസികളായ ഒറ്റുകാർ പരിഭ്രമത്തോടെ പരസ്പരം നോക്കി. അവർ വിരൽ ചൂണ്ടിയിടത്ത് മൂന്നാലു വേപ്പുമരങ്ങൾ മാത്രം! പരിഭാഷകൻ ആവത്തിച്ചു ചോദിച്ചിട്ടും ഒറ്റുകാർക്ക് മറുപടിയില്ല. അവർ എന്താണു സംഭവിച്ചതെന...

പടയോട്ടം – നോവൽ: അധ്യായം – ആറ്

  ആലത്തൂർ വാമനൻ തമ്പിയെ കാണാൻ ഇറങ്ങിത്തിരിച്ച ആറുമുഖൻ മുത്തച്ഛൻ പിന്നെ, ആറുമാസങ്ങൾക്കു ശേഷമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. തമ്പിയിൽ നിന്നും കൺകെട്ടു വിദ്യയുടെ ആഴവും പരപ്പും ഉൾക്കൊണ്ട് തിരിച്ചെത്തിയ മുത്തച്ഛനെ നാടുവാഴി കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ച് ആദരിക്കുകയുണ്ടായി. പഠിച്ചവിദ്യ ആവശ്യം വരുമ്പോൾ നാടിനു വേണ്ടി പ്രയോഗിക്കുമെന്ന് മുത്തച്ഛൻ ഉറപ്പും നൽകി.ഒരു വ്യാഴവട്ടത്തിനു ശേഷം അതിനുള്ള സമയമാണ് ഇപ്പോൾ ആഗതമായിരിക്കുന്നത്. പാഞ്ഞടുക്കുന്ന പടയുടെ മുന്നിൽ കൺകെട്ടു വിദ്യഫലിക്കുമോ എന്ന സംശയവുമ...

പടയോട്ടം – നോവൽ: അധ്യായം – അഞ്ച്

            വാമനൻ തമ്പി - അതായിരുന്നു വൃദ്ധന്റെ പേര്. കൺകെട്ടു വിദ്യയുടെ അവസാന വാക്ക് . കടമറ്റത്തു കത്തനാരുടെ ശിഷ്യ പരമ്പരയിലെ പ്രധാന കണ്ണി. പ്രായം എൺപതു പിന്നിട്ടെങ്കിലും നാൽപ്പതിന്റെ നെഞ്ചുറപ്പ്. തഞ്ചാവൂരിൽ നിന്നും വരുന്ന വഴിയാണ്.കൂടെയുള്ളവർ പഴണിയിൽ തങ്ങി. അത്യാവശ്യമുള്ളതുകൊണ്ട് അദ്ദേഹം തനിച്ച് യാത്രതുടർന്നു.ഗോവിന്ദാപുരം വരെ ഒരു ചെട്ടിയാരുടെ കുതിരവണ്ടിയിൽ കൂടി. അവിടെയിറങ്ങിയപ്പോഴാണ്‌ വഴിയിൽ നിർത്തിയിട്ടിരിക്കുന്ന കാള വണ്ടി ശ്രദ്ധയിൽപ്പെട്ടതും...

തീർച്ചയായും വായിക്കുക