കെ.കെ.പല്ലശ്ശന
ലേലം
ഗാന്ധിജയന്തിയുടെ തലേന്നാണ് ആ നോട്ടീസ് ഗോപാലന്‍ മാഷുടെ ശ്രദ്ധയില്‍ പെടുന്നത്. ഏതോ ഒരു കൂട്ടര്‍ ഗാന്ധിജിയുടെ വടിയും കണ്ണടയും ലേലം ചെയ്യുന്ന വിവരമായിരുന്നു നോട്ടീസിലെ ഉള്ളടക്കം. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചാണ് ലേലം. താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം മഹാത്മജിയുടെ കണ്ണടയും വടിയും സ്വന്തമാക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുതെന്ന ഉപദേശത്തോടെയാണ് നോട്ടീസ് അവസാനിക്കുന്നത്. നോട്ടിസ് വായിച്ച് ഗോപാലന്‍ മാഷ് ആകെ ഒന്നു വിയര്‍ത്തു. നാഗമാണിക്യം, വെള്ളി മൂങ്ങ, സ്വര...
ശനിയാഴ്ചകളുടെ അവകാശികള്‍
എല്ലാ ശനിയാഴ്ചകളിലും മുടങ്ങാതെ വീട്ടുമുറ്റത്തെത്തുന്ന മൂന്നുപേരുണ്ട്. ഒന്നാമത്തേത് ഒരു കാക്കയാണ്. ഒരു മുടന്തന്‍ കാക്ക. ശനിയാഴ്ചകളില്‍ ഉണ്ണിയെ ഉണര്‍ത്തുന്നതു തന്നെ ഈ ‘ ശനിയന്‍ കാക്ക’ യാണെന്നു പറയാം. എള്ളും തൈരും ചേര്‍ത്ത ഒരുരുള ഉണക്കലരി ചോറ് വാഴയിലച്ചീന്തിലാക്കി ഏഴുമണിക്കു മുമ്പായി മുടന്തന്‍ കാക്കയ്ക്കു നല്‍കും. ചേച്ചിയുടെ ശനി ദോഷം തീരാനാണു പോലും ഈ ഏര്‍പ്പാട്. എച്ചില്‍ ക്കുഴിക്കു സമീപം ചേച്ചി കൊണ്ടു വയ്ക്കുന്ന ഉരുള ചോറ് മുടന്തന്‍ കാക്ക ശനിയാഴ്ചകളിലെ അവകാശമാക്കി മാറ്റിയിരിക്കുകയാണ്. ശനിയാഴ്ചകളില്...
ആകാശക്കൂട്
ഭൂമിയില്‍ ഒരു വീട് എന്ന് അയാളുടെ ആഗ്രഹം വെറുതെയായിരുക്കുന്നു. കിട്ടിയത് ആകാശത്തില്‍ ഒരു കൂട്. അതെ, അരക്കോടി രൂപക്ക് നഗര മധ്യത്തില്‍ പതിനൊന്നാം നിലയില്‍ മുന്നൂറ് സ്ക്വയര്‍ഫീറ്റില്‍ ഒരിടം. ഫ്ലാറ്റ് മതിയെന്നത് അനിതയുടെ തീരുമാനമായിരുന്നു. പിറന്നു വീണ ഗ്രാമത്തിലെ ഒരേക്കര്‍ പറമ്പും ഓടിട്ട പത്തായപ്പുര വീടും അവളുടെ അഭിരുചികള്‍ക്ക് പൊരുത്തപ്പെടുന്നതായിരുന്നില്ല. ''ഇത് കാട്ടുവാസികള്‍ക്കുള്ള ഇടമാണ് നമുക്ക് ടൗണിലെ ആ ഫ്ലാറ്റു മതി.'' അവള്‍ ഉറപ്പിക്കുകയായിരുന്നു. തിരുത്താന്‍ ശ്രമിച്ചാലും ഫലമില്ലെന്നറിയുന്നത...
മത്സ്യപുരാണം
എന്നെ ചൂണ്ടയിടാൻ പഠിപ്പിച്ചത് ചിദംബരൻ ചെട്ടിയാരുടെ പോർത്ത്യക്കാരൻ ചാത്തുമണിയാണ്. മുഴുത്ത വരാൽ മത്സ്യങ്ങളെ പാടത്തുകുളത്തിന്റെ ആഴങ്ങളിൽ നിന്നും അടുക്കളയിലെത്തിക്കണമെങ്കിൽ പരിശ്രമത്തോടൊപ്പം ഭാഗ്യവും കൂടി വേണം. ആദ്യമൊക്കെ ജലോപരിതലത്തിൽ ചുണ്ടുപിളർത്തിയെത്തുന്ന ചെറുമത്സ്യങ്ങളെയായിരുന്നു ഞാൻ ഉന്നം വച്ചത്. അപൂർവ്വമായി മാത്രം ചൂണ്ടയിൽ കുടുങ്ങുന്ന വലിയ മത്സ്യങ്ങൾ എന്റെ പിടിയിൽ ഒതുങ്ങിയതുമില്ല. ചാത്തുമണിയെ പരിചയപ്പെട്ടതോടെയാണ് എല്ലാം മാറിമറിഞ്ഞത്. ഇത്തിരിപ്പോന്ന പരലുകളെയല്ല ആഴങ്ങൾ അടക്കിവാഴുന്ന വ...
കറുപ്പേട്ടൻ
ഞാൻ കൃഷ്‌ണൻകുട്ടി. നാലാം ക്ലാസ്സിൽ പഠിക്കുന്നു. സ്‌കൂളിലെ കൈയെഴുത്തുമാസികയായ ‘പമ്പര’ത്തിലേക്ക് ഒരു കഥയെഴുതിക്കൊണ്ടു ചെല്ലണമെന്ന് കണ്ണൻമാഷ് പറഞ്ഞിരിക്കുകയാണ്. പക്ഷേ, എന്താണെഴുതേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. അച്‌ഛനോടു ചോദിച്ചപ്പോൾ പറയുന്നത്, കുട്ടികൾ എന്തെഴുതിയാലും കഥയാകുമെന്നാണ്. എന്തെഴുതണമെന്നുളള എന്റെ പ്രശ്‌നം അപ്പോഴും ബാക്കിയായി. ചേച്ചിയും എന്നെ സഹായിച്ചില്ല. കഥയുടെ കാര്യം പറഞ്ഞുകേട്ടപ്പോൾ പോയിരുന്ന് ഗുണനപ്പട്ടിക പഠിക്കാനായിരുന്നു ചേച്ചിയുടെ ഉപദേശം. അമ്മയ്‌ക്കാണെങ്...
മൂട്ടകൾ
ജാതകത്തിൽ സരസ്വതീയോഗമുണ്ടെന്ന കുട്ടൻജ്യോത്സ്യരുടെ കണ്ടെത്തലാണ് കോമളവല്ലിയെക്കൊണ്ട് ‘മൂട്ടകൾ’ എന്ന കവിത എഴുതിപ്പിച്ചത്. ഗ്രഹസ്ഥിതി വിലയിരുത്തിയ ജ്യോത്സ്യർ, ലഗ്നകേന്ദ്രങ്ങളിൽ ശുഭന്മാരായ ഗുരു-ശുക്ര ബുധൻമാർ ഉച്ചത്തിൽ നിൽക്കുന്നതിനാൽ കോമളവല്ലി കാളിദാസനെ പോലെയോ അതിലും ഉയരത്തിലോ എത്തുമെന്ന് പ്രവചിക്കുകയായിരുന്നു. പതിനെട്ടു വയസ്സിനിടയ്‌ക്ക് ഒരു പ്രേമലേഖനം പോലും എഴുതിയിട്ടില്ലാത്ത കോമളവല്ലി ജ്യോത്സ്യരുടെ പ്രവചനം തളളാനും കൊളളാനുമാവാതെ മിഴിച്ചിരുന്നുപോയി. കുട്ടൻജ്യോത്സ്യൻ പറഞ്ഞാൽ പറഞ്ഞതാണ്....
ധേനുയോഗം
“പാഠപുസ്‌തകം കൊണ്ടുവരാത്തവർ എണീറ്റു നിൽക്കുക.” ക്ലാസ്സിലേയ്‌ക്കു കടന്നുവന്നപാടെ പത്‌മനാഭൻമാഷ് ചൂരലുയർത്തിപ്പിടിച്ചു കൊണ്ട് ആജ്ഞാപിച്ചു. മുൻബഞ്ചിലിരുന്ന പങ്കജവല്ലി ഒരു പൊട്ടിക്കരച്ചിലോടെ എണീറ്റുനിന്നു. “പുസ്‌തകം പശു തിന്നൂ സാർ.” - കരച്ചിലിനിടയിൽ അവൾ പറഞ്ഞു. “പശു തിന്നെന്നോ! നിന്റെ വീട്ടിലെ പശുവിനെന്താ പുല്ലും വയ്‌ക്കോലുമൊന്നും കൊടുക്കാറില്ലേ?” ചൂരലിലെ പിടി അയച്ചുകൊണ്ട് പത്‌മനാഭൻമാഷ് ചോദിച്ചു. “അതൊരു എറങ്ങണംകെട്ട മാടാണ് സാർ.” പ്രശ്‌നത്തിൽ ഇടപെട്ടുകൊണ്ട് ചെറിയമണി പറഞ്ഞു. ...
പറയൂ സുഹൃത്തേ…..
ഏറെ പ്രതീക്ഷകളോടെയാണ് അയാൾ ആ വഴിയിലേയ്‌ക്കു കാലെടുത്തുവെച്ചത്. വലതുവശം ചേർന്ന് വഴിവാണിഭക്കാരുടെ പ്രലോഭനങ്ങളിലൊന്നും വീഴാതെ വളരെ കരുതലോടെ അയാൾ നടന്നു. അല്‌പദൂരം ചെന്നപ്പോൾ ഒരുകൂട്ടം പൊടിമീശക്കാർ വഴിയോരത്തുകിടന്നിരുന്ന ഉന്തുവണ്ടിയിൽ കയറിനിന്ന് ഉറഞ്ഞുതുള്ളുന്നതു കണ്ട് അയാൾ അന്തംവിട്ടുനിന്നു. അവർ ഉന്തുവണ്ടിയിലേയ്‌ക്ക് അയാളേയും ക്ഷണിച്ചു. “സുഹൃത്തേ, വെറുമൊരു കാഴ്‌ചക്കാരനാവാതെ ഞങ്ങളോടൊപ്പം വന്നുതുള്ളുക.” അവർക്കു മുഖം കൊടുക്കാതെ അയാൾ വേഗം അവിടെനിന്നും നടന്നു. പക്ഷേ, അധികദൂരം ചെല്ലുന്നതിനുമു...
വൻമതിലുകൾ
ഒരു വ്യാഴവട്ടത്തിനുശേഷം ഞാനിതാ വീണ്ടം ഒരു വൻമതിലിനുമുന്നിൽ വന്നുപെട്ടിരിക്കുകയാണ്. അതേ, ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ ഒരു ചുറ്റുമതിലായിരുന്നു അത്. അതും ഒരു ഗ്രാമത്തിൽ. കത്തിമുന കണക്കെ കട്ടികൂടിയ കുപ്പിച്ചില്ലുകൾ ഉടനീളം പാകിനിർത്തിയ ആ കരിങ്കൽ മതിലിൽ ചെന്നിടിച്ച്, പന്തീരാണ്ടുകാലത്തെ ആശ്രമജീവിതത്തിന്റെ ഫലമായി സാധ്യമായെന്നു കരുതിയിരുന്ന സകല നിയന്ത്രണങ്ങളും പൊട്ടിത്തകരുകയായിരുന്നു. ഈശ്വരാ, ഇതിനായിരുന്നോ ഇത്രയും കാലത്തിനുശേഷം എന്നെയിവിടെ എത്തിച്ചത്? ഇതിനായിരുന്നോ ആ മഹാഗ...
വേലൻചോപ്പന്റെ കഴുത
വേലൻ ചോപ്പന്റെ കഴുത ചത്തിട്ട് ഇന്നേക്ക് ആറാണ്ടുകൾ തികയുകയാണ്. ചോപ്പൻ അലക്കു നിർത്തിയിട്ടും അത്രതന്നെ ആയിരിക്കുന്നു. ഗ്രാമത്തിലെ ചോപ്പൻ കുളത്തിന് ഇപ്പോൾ ആ പേരുമാത്രം മിച്ചം. ഒരു വ്യാഴവട്ടക്കാലം വേലൻ ചോപ്പനോടൊപ്പം വിഴുപ്പുചുമക്കുകയും വിശ്രമവേളകളിൽ കൂട്ടുപാതയിലെ കല്ലത്താണിക്കു കീഴെ ഒരു സമർപ്പണംപോലെ വന്നു നിൽക്കുകയും ചെയ്യാറുള്ള ചോപ്പന്റെ കഴുത ഗ്രാമത്തിന്റെ കൗതുകങ്ങളിൽ ഒന്നായിരുന്നു. അതിലുപരി ഉത്തമശകുനങ്ങളുടെ പട്ടികയിൽ ചോപ്പന്റെ കഴുതയും ഇടംപിടിച്ചിരുന്നു. ചോപ്പന്റെ കഴുതയെ കണികണ്ടാലും ശകുനം...