കെ.കെ.പല്ലശ്ശന
വേലായുധൻ
തൊടിയിൽ മൂന്നാലു പ്ലാവുണ്ട്.
എല്ലാ വർഷവും വേലായുധനാണ് ചുറ്റുവട്ടത്തെ ചക്കയും മാങ്ങയുമൊക്കെ മൊത്തമായി വാങ്ങാറുള്ളത്.( ചക്ക വേലായുധൻ എന്നാണ് അയാൾ നാട്ടിൽ അറിയപ്പെടുന്നത് )
ഇത്തവണ ചക്ക പൊടിയും മുമ്പേ വേലായുധൻ വന്ന് വിലയുറപ്പിച്ചു. പ്ലാവൊന്നിന്ന് ആയിരം രൂപ.
വീട്ടാവശ്യത്തിന് രണ്ടു ചക്കയും ....
അച്ഛൻ മറിച്ചൊന്നും പറഞ്ഞില്ല. മുൻകൂറായി അഞ്ഞൂറ് രൂപ കൈപ്പറ്റുകയും ചെയ്തു.
വേലായുധൻ്റെ കാലക്കേടാണോ എന്നറിയില്ല, പ്ലാവ് പതിവില്ലാത്ത വിധം പിശുക്കു കാണിച്ചു. നാലു പ്ലാവില...
അഴകപ്പനും കുമരേശനും
ഗ്രാമത്തിലെ വില്ലേജ് ഓഫീസിനടുത്തുള്ള മൈതാനത്തിൽ ചെറിയൊരാൾക്കൂട്ടം കണ്ടാണ് ഞങ്ങൾ അങ്ങോട്ടു ചെന്നത്. ഒരു വൃദ്ധൻ താടിക്കു കൈ കൊടുത്ത് വിഷാദ ഭാവത്തിൽ വിദൂരതയിലേക്ക് നോക്കി അനക്കമറ്റിരിക്കുന്നു. ഒറ്റ നോട്ടത്തിൽ, ഏതോ ശില്പി കൊത്തിവച്ച ശില്പമാണെന്നേ തോന്നു. അയാളുടെ സമീപത്ത് ഒരു തുണിക്കെട്ടും മകുടിയും തുറന്നുവച്ച വാവട്ടമുള്ള ഒരു കൂടയും കാണാം.
" എന്തു പറ്റി?"
വൃദ്ധൻ്റെ ആ ഇരിപ്പും മട്ടും കണ്ട് ഒരാൾ അടുത്തു നിന്നിരുന്ന ആളോട് ചോദിച്ചു. ആ ചോദ്യം ഞങ്ങളുടെയും കൂടി ആയിരുന്നു.
" അയാളുടെ 'അ...
എഴുത്തുകാര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണം –...
എഴുത്തുകാര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്ന് പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു. എഴുത്തുകാരുടെ സാഹിത്യ സംഗമവും, കെ.കെ.പല്ലശ്ശന എഴുതിയ ബാലസാഹിത്യ നോവല്‍ ' നിലാവുണ്ണുന്ന കുട്ടി' യുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ശിക്ഷക് സദനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊഫ.കെ.ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ.എം.നൂലേലി, ചേരാമംഗലം ചാമുണ്ണി, കെ.കെ.പല്ലശ്ശന, ബെെജു വടക്കുംപുറം, കെ.എസ്.രമാദേവി, ഗിരിജ രാമന്‍ നായര്‍, ജാസ്മിന്‍ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം വർണക്കടലാസ്സിൽ പൊതിഞ്ഞ മധുരമാണെന്ന് സ്കൂൾ
വിദ്യാർഥി
സ്വാതന്ത്ര്യം
ഒരു പിടി ഉപ്പാണെന്ന് അടുക്കളയിൽ നിന്ന് അമ്മ
സ്വാതന്ത്ര്യം
ഒരുരുള ചോറാണെന്ന് കർഷകൻ
സ്വാതന്ത്ര്യം
മൂന്നു മുഴം ചേലയാണെന്ന്
നെയ്ത്തുകാരൻ
സ്വാതന്ത്ര്യം മൂവർണക്കൊടിയാണെന്ന്
തയ്യൽക്കാരൻ
സാതന്ത്ര്യം,
ഒരു താക്കോൽക്കൂട്ടമാണെണെന്ന്
കാവൽക്കാരൻ
സ്വാതന്ത്ര്യം,
കൂട്ടിലടച്ചിട്ട കിളികൾ ആഗ്രഹിക്കുന്ന ആകാശമാണെന്ന്
കവി
അധ്യാപകൻ
എല്ലാ ഉത്തരങ്ങ...
എഴുവന്തല ഉണ്ണിക്കൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം കെ...
പാലക്കാട്: എഴുത്തുകാരൻ എഴുവന്തല ഉണ്ണിക്കൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കെ.കെ.പല്ലശ്ശനയും രജനി സുരേഷും അർഹരായി. 10000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയോടൊപ്പം 'വിഷ്ണുനാരായണൻ നമ്പൂതിരി - കവിതയുടെ മേൽശാന്തി ' എന്ന ജീവചരിത്രകൃതി കൂടി പരിഗണിച്ചാണ് പല്ലശ്ശനയെ പുരസ്കാരത്തിനു പരിഗണിച്ചത്. H&C യാണ് പ്രസാധകർ. വടവന്നൂർ പിലാപ്പുള്ളി എസ്.എൽ.എൽ.പി.
സ്കൂൾ പ്രധാനാധ്യാപകനാണ്. പതിനഞ്ച് പുസ്തകങ്ങൾ...
അധ്യാപക പുരസ്കാരം
സംസ്ഥാന മദ്യവർജന സമിതിയുടെ ജെ.മുഹമ്മദ് റാഫി സ്മാരക അധ്യാപക പുരസ്കാരത്തിന് വടവന്നൂർ, പിലാപ്പുള്ളി എസ്. എൽ. എൽ.പി.എസ് പ്രധാനാധ്യാപകനും എഴുത്തുകാരനുമായ കെ.കെ.പല്ലശ്ശന അർഹനായി. ഏപ്രിൽ 23-ന് തിരുവനന്തപുരം ഗാന്ധിഭവനിൽ വച്ച് മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ വിതരണം ചെയ്യും. അധ്യാപകൻ, എഴുത്തുകാരൻ, ബാലജന സഖ്യം രക്ഷാധികാരി എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
വിഷുപ്പുലരി
മേടം പുലരും നേരത്ത്
മലയാളത്തിനു പുതുവർഷം
പൊൻകണി കണ്ടന്നുണരുന്നു
കണ്ണനു മുന്നിൽ തൊഴുതുന്നു
മുത്തശ്ശൻ തരുമന്നേരം
പുത്തനുടുപ്പും നാണയവും
പൂത്തിരി പൂവെടി പൂക്കുറ്റി
പുലരിക്കെന്തൊരു വരവേൽപ്പ് !
നാടിൻ നന്മകൾ വാഴ്ത്തീടാൻ
കൊന്നപ്പൂവിൻ ചില്ലകളിൽ
വന്നൊരു പക്ഷി ചിലയ്ക്കുന്നു
ചേലേറുന്ന വിഷുപ്പക്ഷി.
'വിത്തും കൈക്കോട്ടും ' പാടി
പാടത്തേയ്ക്കു പറക്കുന്നു
വിത്തു വിതയ്ക്കാം നാളേക്കായ്
ഒത്തൊരുമിച്ചീ സുദിനത്തിൽ.
വീണ പൂവ്
ജോലിയിൽ നിന്നും വിരമിച്ചതിൻ്റെ പിറ്റേന്നു തന്നെ വാട്സാപ്പിൽ മുടങ്ങാതെ വന്നുകൊണ്ടിരുന്ന 'സുപ്രഭാത'ങ്ങൾ നിലച്ചു. അങ്ങോട്ടു വിളിച്ചാൽ പോലും പലരും ഫോണെടുക്കാതെയായി. ഇന്നലെ മൂന്നാലു തവണ വിളിച്ചതിനു ശേഷമാണ് ഓഫീസിലെ ശിപായി ഫോൺ എടുത്തത്. എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ അയാൾ 'തിരക്കാണ്, പിന്നെ വിളിക്കൂ' എന്നു പറഞ്ഞു കൊണ്ട് ഫോൺ ഓഫാക്കുകയായിരുന്നു.
അയാൾ പതുക്കെ മുറ്റത്തേക്കിറങ്ങി. അനിത നട്ടുവളർത്തിയ ചെടികൾ പലതും പുഷ്പിച്ചിരിക്കുന്നു. വിടർന്നു നിൽക...
മാതൃഭാഷ
നഗരത്തിലെ പ്രസിദ്ധമായ വിദ്യാലയത്തിൻ്റെ പ്രവേശന കവാടത്തിന് മുന്നിൽ ആ വൃദ്ധ ചുറ്റിപറ്റി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇക്കഴിഞ്ഞ ജൂൺ ഒന്നിന് കാവൽക്കാരൻ്റെ കണ്ണുവെട്ടിച്ച് അകത്തു കടന്ന വൃദ്ധയെ ആരൊക്കെയോ ചേർന്ന് കഴുത്തിനു പിടിച്ച് പുറത്താക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. (അതിന് അവസരമൊരുക്കിയ കാവൽക്കാരനെ അന്നു തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.)
"ആ തള്ള അകത്തു കടക്കാൻ തക്കം നോക്കി നടക്കുകയാണ്. ശ്രദ്ധിച്ചാൽ നിനക്കു കൊള്ളാം."
അധ്യാപകർ ദിവസവും പുതിയ കാവ...
വില
"നാളെ വരൂ....''
ഓഫീസർ , ലാപ് ടോപ്പിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. വൃദ്ധൻ അല്പനേരം കൂടി നിന്ന ശേഷം ഒന്നും മിണ്ടാതെ നടന്നു.
"സാർ, അയാളുടെ പേപ്പർ ശരിയായിട്ടുണ്ട്. "
ക്ലാർക്ക് എഴുന്നേറ്റു ചെന്ന് ഓഫീസിറുടെ ചെവിയിൽ പറഞ്ഞു
" നാളെ കൊടുത്താൽ മതി. വരുമ്പോഴേക്കും എടുത്തു കൊടുത്താൽ നമുക്കൊന്നും ഒരു വിലയുണ്ടാവില്ല."
ഓഫീസർ മുഖമുയർത്താതെ തന്നെ പറഞ്ഞു.
പുറത്തിറങ്ങിയ വൃദ്ധൻ മടിയിൽ പരതി നോക്കി. കഷ്ടിച്ച് അഞ്ചുറുപ്പികയുണ്ട്. ടിക്കറ്റെടുക്കാൻ ...