കെ.കെ. ഡേവിസ്
പിൻകോഡും ലെറ്റർ ബോക്്സും
മേൽവിലാസമുളളവർക്കെല്ലാം പിൻകോഡുണ്ട്. പിൻകോഡ് (PIN Code) അഥവാ പോസ്‌റ്റൽ ഇൻഡക്‌സ് നമ്പർ കോഡ് എന്നത് തപാൽ വിതരണമുളള പോസ്‌റ്റാഫീസുകൾക്ക് നൽകിയിട്ടുളള ആറക്കങ്ങളുളള നമ്പറാണ്. 1972 ആഗസ്‌റ്റ് 15-ന് നിലവിൽ വന്ന പിൻകോഡ് സമ്പ്രദായം അനുസരിച്ച്, പിൻകോഡിലെ ആദ്യ മൂന്നക്കങ്ങൾ കണ്ടാൽ പോസ്‌റ്റാഫീസ് ഏതു സംസ്‌ഥാനത്ത് ഏത് സോർട്ടിംഗ് ജില്ലയിലാണെന്നു പറയാൻ കഴിയും. ഈ മൂന്നക്കങ്ങൾ എസ്.റ്റി.ഡി.(STD) കോഡ് പോലെയാണ്. തുടർന്നുളള മൂന്നക്കങ്ങൾകൂടി ചേർന്നാൽ അതാതു ജില്ലയിലെ പോസ്‌റ്റാഫീസിന്റെ പിൻകോഡായി. 682...