കിഷോർകുമാർ പി.എൻ.
ദുരവസ്‌ഥ
അനസൂയയും പ്രിയംവദയും സഹോദരിമാരായിരുന്നു. വിവാഹം കഴിഞ്ഞ് നിരവധി വർഷങ്ങൾക്കുശേഷം ഭാസ്‌ക്കരൻമാസ്‌റ്റർക്ക് ആറ്റുനോറ്റുണ്ടായ ഇരട്ടക്കുട്ടികൾ. “ഇവരിലാരാണ് മൂത്തത്?” ആരെങ്കിലും അന്വേഷിച്ചാൽ അനസൂയയുടെ പ്രിയംവദയുടെയും അമ്മ പറയും.“ആദ്യം അനസൂയയെ പെറ്റു. പിന്നെ പ്രിയംവദയേയും.” ഭാസ്‌ക്കരൻമാസ്‌റ്ററപ്പോൾ തിരുത്തിക്കൊണ്ടുപറയും.“ആദ്യം പെറ്റകുട്ടിയെ അനസൂയയെന്നു വിളിച്ചു. പിന്നെ പെറ്റക്കുട്ടിയെ പ്രിയംവദയെന്നും.” അനസൂയയ്‌ക്കപ്പോൾ റേഡിയോവിലെ ലളിതസംഗീതപാഠമാണ് ഓർമ്മവരിക. അമ്മയുടെ സംസാരവും അനുബന്ധമായുളള അച്...