Home Authors Posts by കിളിമാനൂർ നൗഷാദ്‌

കിളിമാനൂർ നൗഷാദ്‌

0 POSTS 0 COMMENTS
ചെരാത്‌ സാഹിത്യ സുഹൃത്‌ വേദി പ്രസിഡന്റ്‌, ഇല ഇൻലന്റ്‌ മാഗസിൻ പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചിത്രരചന, കാർട്ടൂൺ എന്നിവയിൽ താൽപര്യം. ആനുകാലികങ്ങളിൽ കവിതയും കാർട്ടൂണും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസംഃ- കിളിമാനൂർ നൗഷാദ്‌ “സ്‌നേഹതീരം”, നഗരൂർ പി. ഒ. -695 618, തിരുവനന്തപുരം പി. ബി. നമ്പർഃ 15150, റിയാദ്‌ഃ 11444, സൗദി അറേബ്യ, ഫോൺഃ +966 521 22675

പ്രണയം പൂക്കുന്നതെപ്പോഴാണ്‌?

കനൽമേഘങ്ങൾക്കു കീഴെ, ഇടനെഞ്ച്‌ പൊട്ടി രക്‌തം പടർന്ന കടൽത്തീരത്ത്‌ ഓർമകളുടെ മുല ചുരന്ന്‌ ഏകാകിയായി.....ഞാൻ. അകലെ, തളർന്ന മൂവന്തികൾ..... എത്ര പെട്ടെന്നാണ്‌ വിയർത്ത പകലുകൾ വിളറി വീണത്‌. ഇനി, കൊഴിഞ്ഞു പോയ പ്രണയം പൂക്കുന്നതെപ്പോഴാണ്‌? ഓർമകൾ, വിണ്ട്‌ കീറിയ മണ്ണിൽ പതിക്കുന്ന വേനൽ പെയ്‌ത്തു പോലെ..... ഞാൻ, എരിഞ്ഞു കത്തുന്നൊരു നെരിപ്പോട്‌..... നീ, സ്‌നേഹിക്കയെന്ന വരദാനം ശാപമായി ലഭിച്ചവൾ..... എന്നിൽ പടിയിറങ്ങിയകന്ന പ്രണയമേ, എനിക്കൊരു കനൽപ്പൂവിനെ തരൂ..... ജ്വലിക്കും വാക്കിനെ തരൂ..... ...

നദി കടക്കുമ്പോൾ

ഇത്‌ നാം തണുത്തുറഞ്ഞതാം ആദ്യത്തെ ഡിസംബർ ആദ്യ മഴക്കാലം, നവവത്സരം... പ്രണയം വന്ന്‌ നെറ്റിയിൽ ചുംബിച്ച്‌ ചുണ്ടിൽ മധുവിറ്റിച്ച്‌ നെഞ്ചിൽ തഴുകി ഉണർത്തിയ നാൾ തൊട്ട്‌ പതിവു തെറ്റാതെത്തി കടന്നുപോയ്‌ ഋതുഭേദത്തിൻ പ്രസാദങ്ങളെത്ര നാമറിയാതെ! പോയ ജന്മയാതനകളിൽ രാവറുതിയിൽ പൂക്കും ഇത്തിരിവെട്ടങ്ങളിൽ കാലമെത്രയായ്‌ നമ്മൾ നടപ്പൂ തമ്മിൽ തമ്മിൽ കാവലായ്‌, ഇടയ്‌ക്കിടെ പിണങ്ങിയും വീണ്ടും ഇണങ്ങിയും.... ഗ്രീഷ്‌മത്തിൻ തീക്ഷ്‌ണരസമൂറ്റി, ഏറെ പ്രിയങ്കരമായവയൊക്കെ പകർന്നു നീ ഓരോ ഋതുവിലും ജീവന്റെ ഓരോ അണുവിലും..... കാണ...

ഭൂമിയോട്‌…..

ഭൂമി, നീ പൊറുക്കുക! നിന്റെ മുലപ്പാലൂറ്റി തെഴുത്തവരോട്‌ നാവുണങ്ങിയ കുഞ്ഞുങ്ങളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തവരോട്‌ വിണ്ടുകീറിയ വിളനിലങ്ങളുടെ മുറവിളി കേൾക്കാത്തവരോട്‌. ഭൂമി, നീ പൊറുക്കുക! ഈ ദേവാലയത്തിൽ മതവിദ്വേഷത്തിന്റെ കുരുതിക്കളം തീർത്തവരോട്‌ വിശ്വാസ പ്രമാണങ്ങളിൽ വിഷം നിറച്ചവരോട്‌ സ്വന്തം നാവുകൾ വിഴുങ്ങി നെടുവീർപ്പുകളിൽ ചിരിയുണക്കി ചുവന്ന ഇടനാഴികളിൽ പൊരുതി വീഴുന്ന എല്ലിൻകൂടുകളോട്‌. ഭൂമി, നീ പൊറുക്കുക! ഇളം പെണ്ണിനെ നക്കി തിന്നവരോട്‌ നിറഞ്ഞ മെഴുകുതിരിക്കണ്ണാൽ നിശബ്ദമായി മോങ്ങുന്ന പ്രഭാത ഭ്രൂണങ്ങളുടെ ...

തീർച്ചയായും വായിക്കുക