കിളിമാനൂർ ചന്ദ്രൻ
സാംസ്‌കാരിക ചക്രം പിന്നിലേക്കോ ?
നവോത്ഥാനകാലത്ത് കേരളം നേടിയ സാംസ്‌കാരിക പുരോഗതി, അന്ധവിശ്വാസജടിലവും വർഗീയപരവും മതപരവുമായ പുനരുജ്ജീവനത്തിലൂടെ തകർന്നുകൊണ്ടിരിക്കുകയാണ്. കരുത്തിനേയും കർമ്മശേഷിയേയും തിരസ്‌കരിക്കുന്ന ‘വിധിവിശ്വാസ’ സിദ്ധാന്തങ്ങളുടെ കൂത്തരങ്ങും വിളഭൂമിയുമാണ് ഇന്നത്തെ കേരളം. അരനൂറ്റാണ്ടു മുമ്പ് പുരോഗമനപ്രസ്ഥാനങ്ങൾ പാടെ നിരാകരിച്ച അശാസ്‌ത്രീയ സിദ്ധാന്തങ്ങളെ, ശാസ്‌ത്രതത്വങ്ങളുടെ ആദ്യകൈവഴികളെന്ന വ്യാഖ്യാനങ്ങളിലൂടെ തലച്ചോറുകളിൽ കുത്തിനിറയ്‌ക്കുന്ന പ്രസ്ഥാനങ്ങൾ നാടുകീഴടക്കിയിട്ടും ബുദ്ധിജീവികൾക്കും മിണ്ടാട്ടമില്ല. ...