Home Authors Posts by കിടങ്ങാട്ട്‌ കൊച്ചി

കിടങ്ങാട്ട്‌ കൊച്ചി

0 POSTS 0 COMMENTS

ചിരിക്കുന്ന പൂവേ

ചതിക്കുന്ന പൂവേ നിനക്കെന്തിനാണ്‌ സ്‌നേഹമെന്നുളെളാരു പേരിട്ടു? സ്‌നേഹത്തിന്നർഥം അറിയാത്ത നിന്നെ സ്‌നേഹമെന്നാരോ വിളിച്ചു പണ്ട്‌ നിന്റെ മന്ദസ്‌മിതകാന്തിവലയിൽ വീഴാത്തവരാരും ഉലകത്തിലില്ല! സ്‌നേഹത്തിനൊരിക്കലും മരണമില്ലെങ്കിൽ പിന്നെ സ്‌നേഹത്തിന്റെവസാനം കയ്‌പെന്തിനുണ്ടായി സ്‌നേഹത്തിനെപ്പോഴും തിളക്കമാണെങ്കിൽ സ്‌നേഹത്തിനെങ്ങനെ മങ്ങലുണ്ടായി? സ്‌നേഹം പിന്നവസാനം ചതിയായി പോകുമെങ്കിൽ സ്‌നേഹത്തിലാരോ വിഷം ചേർത്തതാര്‌? ചതിക്കാൻ ജനിക്കുന്ന ഭാവത്തിനെന്തിനാ സ്‌നേഹമെന്നുളെളാരു പേരു നൽകി? അർഹതയില്ലാത്ത പേരെന്തിനാണ്‌ ...

ഇരുളിലെ മനസ്സുകൾ

ഇരുളുകേറി നശിക്കും മനസ്സിന്‌ ഇനിയൊരു ജന്മം വീണ്ടുമുണ്ടാകും! ഇവിടെ പാപം ചെയ്യും മനസ്സിന്‌ ഇവിടെ ശാന്തി ലഭിക്കയില്ല ദുഃഖങ്ങളൊന്നും വേണ്ടെന്ന്‌ നിനക്കുമ്പോൾ ദുഃഖങ്ങൾ മാത്രം പുറകേ വരുന്നു! സുഖിച്ചു ജീവിക്കുവാൻ ക്രൂരനാകും നരൻ സുഖശാന്തിയില്ലാതെ നരകത്തിലാകുന്നു! സത്യങ്ങളെല്ലാം വിളമ്പിനടന്നിട്ട്‌ സഹൃദയനാകാതെ നീചനാകുന്നു! മുഖം മൂടിയിട്ട്‌ മനുഷ്യത്വമില്ലാതെ മധുരമില്ലാത്തൊരു കർമ്മങ്ങളാണ്‌ തമ്മിൽ പരസ്‌പരം പാരയും ചതിയും തമ്മിലറിയാത്ത ഹൃദയബന്ധങ്ങൾ ഇങ്ങനെ ജീവിച്ചാൽ വീണ്ടും കയ്‌പായി ഇനിയും ജനിക്കും നരകത്തിൽ വീ...

വിളക്ക്‌

മനസിനകത്ത്‌ വിളക്ക്‌ വെക്കുമ്പോൾ ഊതിക്കെടുത്തല്ലേ കൂട്ടുകാരെ ദീപം തവിക്കുമ്പോൾ നിങ്ങളും ഞാനും ഒരുപോലെ ആകും അന്ധകാരത്തിൽ നിങ്ങളും ഞാനും വെളിച്ചത്തിലാകണം അല്ലെങ്കിൽ നമ്മൾ ഒരുപോലെ എന്നും കല്ലിലും മുള്ളിലും നൊന്തുകഴിയും! ഒരുമനസിൽ മാത്രം കിരണനാളം പോര നിങ്ങളുടെ ഉള്ളിലും വെട്ടം തെളിയണം. Generated from archived content: poem1_mar19_10.html Author: kidangat_cochi

തീർച്ചയായും വായിക്കുക