Home Authors Posts by കിടങ്ങറ ശ്രീവത്സൻ

കിടങ്ങറ ശ്രീവത്സൻ

0 POSTS 0 COMMENTS

അന്ത്യരാത്രി

എങ്ങനെയുറങ്ങീടു- മുറങ്ങാതിരിപ്പതു- മെങ്ങനെ? ഭയാക്രാന്ത ഹൃദയം ചോദിക്കുന്നു. ഉറങ്ങാമൊരിക്കലു- മുണരാതിരുന്നാകിൽ, ഉണരാം വാതിൽക്കൽ ദുർ- ഭൂതങ്ങളില്ലെന്നാകിൽ. യാമിനി ഭയങ്കരി ഈ നിലാച്ചിരിമായ നാളത്തെക്കുരുതിതൻ വാൾത്തലച്ചിരിയിത്‌. അറ്റുവീഴുന്നു നിശായാമങ്ങൾ ‘നിണ’മാടാൻ നക്രതുണ്ഡികള കോപ്പുകൂട്ടുന്നു തിടുക്കത്തിൽ. ആസുരം വാദ്യം ചണ്ഡഘോഷമായ്‌ തിമിർക്കുന്നു ഭ്രാന്തിന്റെ കൊലച്ചിരി- ക്കൂത്തരങ്ങത്തോ ഞാനും. "Sweet is sleepDeath is betterBest of all is never to beborn..." ...

അസ്ഥിമാടം

ഏതോ ഒരു വീട്ടിലേക്കുള്ള യാത്രയായിരുന്നു അയാൾക്കു ജീവിതം ഇനിയുമിതു മടുത്തില്ലേ, ഈ യാത്ര? അദൃശ്യനായ സഹയാത്രികൻ ചോദിച്ചു തുടങ്ങി. എങ്ങനെ മടുക്കും, ചുള്ളിക്കാടിന്റെ ‘*സംതൃപ്ത’നായ മനുഷ്യനും അയാളും ഒരാൾ തന്നെ വിട്ടുപോന്ന ഒരു വീടിന്റെ ഒരു ശകലമസഥിയും ചുടലയിലെ ഒരുപിടി മണ്ണും അയാളിൽ നിത്യമായി ശേഷിച്ചു. ചൂടലമണ്ണിലെ അസ്ഥിമാടത്തിൽ ഒരു പരേതാത്മാവായിട്ടെങ്കിലും ഒരുനാൾ അയാൾക്ക്‌ അന്തിയുറങ്ങണം. ഒരുപക്ഷെ അയാൾ തേടുന്ന വീട്‌ അതായിരിക്കാം, അയാളിൽ മറഞ്ഞുനിൽക്കുന്ന അയാളുടെ സ്വന്തം വീട്‌! *സംതൃപ്തൻ ഃ ബാലചന്ദ്രൻ ച...

ഇന്ത്യ- ഇതാ ഇവിടെവരെ

വളരെക്കാലം മുമ്പാണ്‌; രണ്ടു ചരിത്രപുരുഷൻമാർ കണ്ടുമുട്ടുന്നു. എച്ച്‌.ജി. വെൽസും ജോസഫ്‌ സ്‌റ്റാലിനും. ചരിത്രവിഖ്യാതമായ കൂടിക്കാഴ്‌ച. അന്ന്‌ സംഭാഷണത്തിനിടയിൽ വെൽസ്‌ ഒരു കാര്യം ഊന്നിപ്പറയുകയുണ്ടായി അത്‌ ഇവിടെ ഉദ്ധരിക്കാംഃ “ഒരു പദ്ധതി ഇല്ലാതെ നമുക്കൊരു വിപ്ലവം വരുത്തുക സാദ്ധ്യമല്ല. ആ പദ്ധതിയാവട്ടെ ഒരാദർശപ്രചാരണത്തിന്റെ പ്രകടിത രൂപമായിരിക്കണം.” ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം വെൽസിന്റെ ഈ വാക്കുകൾ ഓർത്തുപോകുന്നു, വെറുതെ. ഒരാദർശപ്രചാരണത്തിന്റെ ...

കാലം ഓടിപ്പോകുന്നുവല്ലോ…

ഉണ്മയുടെ ഈ വർഷത്തെ ഓണപ്പതിപ്പിന്റെ ചോരപുരണ്ട മുഖത്ത്‌ തെളിഞ്ഞുകണ്ട ഈ വാക്യം, കടന്നുപോയ ഒരായിരം ദുഃഖസാന്ദ്രമായ സന്ധ്യകളുടെ ഓർമ്മ ഉണർത്തുന്നു. സന്ധ്യകൾ കാലത്തിന്റെ കവാടങ്ങളെന്നു പറഞ്ഞതാരാണ്‌? ഖലീൽ ജിബ്രാനോ, ജിദ്ദു കൃഷ്ണമൂർത്തിയോ, ബഷീറോ...? ഓർമ്മയില്ല. എല്ലാം കവർന്നെടുത്തു കടന്നുപോകുന്ന ഓടിപ്പോകുന്ന കാലത്തിന്‌ ഒരു മനുഷ്യന്റെ ഓർമ്മകൾ എത്ര നിസ്സാരം! കാലത്തെ അളക്കാനും അറിയാനുമുള്ള ഒരു കാലമാപിനി ഏതു ശാസ്ര്തത്തിന്റെ കൈവശമുണ്ട്‌? ലോകാരംഭം മുതൽ ഇന്നലെവരെയുള്ള അനന്തദീർഘവും അനാദിയുമായ കാലത്തിന്റെ പ്രയാണേതിഹ...

തീർച്ചയായും വായിക്കുക