ഖലീൽ ജിബ്രാൻ
രക്ഷകൻ
സെൽമ കരാമിയുടേയും ഭർത്താവിന്റെയും ആത്മാക്കൾ സദാ അകന്നു കഴിഞ്ഞിരുന്നതിനാൽ അവർക്കിടയിലുള്ള ബന്ധം തീരെ ദുർബ്ബലമായിരുന്നു. ദാമ്പത്യത്തിന്റെ ആദ്യത്തെ അഞ്ചു വർഷങ്ങളോളം അവർക്ക് സന്താനസൗഭാഗ്യം ഉണ്ടായില്ല. വന്ധ്യയായ ഒരുവൾക്ക് എവിടെനിന്നും വെറുപ്പാണ് ലഭിക്കുക. വംശവർദ്ധനയിലൂടെ തങ്ങളെത്തന്നെ നിലനിർത്താൻ പുരുഷൻ ആഗ്രഹിക്കുന്നുവെന്നതാണതിന് കാരണം. ഉർവരയല്ലാത്ത ഭാര്യയെ സാധാരണക്കാരനായ ഭർത്താവ്് ശത്രുവായി കാണുന്നു. അയാൾ അവളെ വെറുക്കുകയും പരിത്യജിക്കുകയും അവളുടെ മരണം കാംക്ഷിക്കുകയും ചെയ്യുന്ന...
ജീവിതത്യാഗം
ജൂൺ മാസാന്ത്യത്തിലൊരിക്കൽ ചൂട് സഹിക്കാനാകാതെ ആളുകൾ നഗരം വിട്ട് മലകളിലേക്ക് ചേക്കേറി തുടങ്ങി. ഞാൻ ക്ഷേത്രത്തിൽ സെൽമയെ കാത്തു നിൽക്കുക പതിവായിരുന്നു താനും എന്റെ കൈവശം ഒരു കാവ്യപുസ്തകവും കാണും. ക്ഷേത്രമതിലിനകത്ത് ഞാനവളെ കാത്തിരിപ്പു തുടർന്നു. എന്റെ കൈക്കലുണ്ടായിരുന്ന കാവ്യപുസ്‌തകത്തിലൂടെ ഇടക്കിടെ ഞാൻ കടന്നുപോയി. ആ കവിതകളിൽ എനിക്ക് ആനന്ദനിർവൃതി പകർന്നിരുന്ന ചില വരികൾ ഞാൻ ചൊല്ലിപ്പോയി. പൊയ്‌പ്പോയ രാജർഷിമാരുടേയും കവികളുടേയും ധീരസൈനികരുടേയും സ്‌മൃതികളെ ആ കവിതകളിൽ എന്റെ ആത്മാവിലേക്ക് പു...
ആമുഖം
അതീന്ദ്രിയാവബോധത്തിന്റെ ചിറകുകളിൽ ഏകകാലത്ത് സഞ്ചരിച്ച ഉന്മാദിയും, പ്രണയിയും, ചിത്രകാരനും, കവിയുമായിരുന്നു ഖലീൽ ജിബ്രാൻ. നിഗൂഢാത്മബോധത്തിന്റെ തലത്തിൽ ഇദ്ദേഹം വിശ്വമഹാകവി ടാഗോറിന് തോളൊപ്പം നിൽക്കുന്നു. സ്വജീവിതത്തിൽ സംഭവിച്ച ഒരു പ്രണയ ദുരന്തം കവിതയിൽ ചാലിച്ച് അദ്ദേഹം എഴുതിയപ്പോൾ ഒടിഞ്ഞ ചിറകുകൾ പിറന്നു. പ്രേമം അതിന്റെ മാസ്മരരശ്മികളാലെന്റെ കണ്ണുകൾ തുറപ്പിക്കുകയും അതിന്റെ ജ്വലിക്കുന്ന വിരലുകളാലെന്റെ ആത്മാവിൽ തഴുകുകയും ചെയ്തത് എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴായിരുന്നു. ആദ്യമായി അങ്ങനെ എന്റെ ആത്...
മരണസിംഹാസനത്തിന് മുന്നിൽ
ഇക്കാലത്ത് വിവാഹം അപഹാസ്യമായ ഒരേർപ്പാടായി തീർന്നിട്ടുണ്ട്. യുവാക്കളുടെ അവരുടെ മാതാപിതാക്കളുടെയും കൈകളിലാണതിന്റെ ഭരണനിർമ്മാണങ്ങൾ. മിക്കവാറും രാജ്യങ്ങളിൽ യുവാക്കൾ വിജയിക്കുകയും രക്ഷിതാക്കൾ പരാജയമടയുകയും ചെയ്യുന്നു. സ്‌ത്രീ ഒരു ഉൽപ്പന്നമെന്നമട്ടിലാണ് കൈകാര്യം ചെയ്യപ്പെടുക. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് അവൾ വിൽക്കപ്പെടുകയോ, വാങ്ങപ്പെടുകയോ ചെയ്യുന്നു. കാലം അവളുടെ സൗന്ദര്യത്തെ അഴിച്ചു പണിയുന്നു. സൗന്ദര്യം മാഞ്ഞ അവൾ വീട്ടിലെ ഒരു മരസ്സാമാനമായി ഒരിരുണ്ട മൂലയിലേക്ക് വലിച്ചെറിയപ്പെടുന്നു. ...
ക്രിസ്‌തുവിനും ഇഷ്‌താറിനും മദ്ധ്യേ
ലെബനനേയും ബെയ്‌റൂട്ടിനേയും ബന്ധിപ്പിക്കുന്ന ഉദ്യാനങ്ങൾക്കും മലകൾക്കും മദ്ധ്യേ വളരെ പുരാതനമായ ഒരു ചെറുക്ഷേത്രമുണ്ട്. വെളുത്തപാറയിൽ പണിതീർത്തെടുത്തതാണാ ക്ഷേത്രം. ആൽമണ്ട്, വില്ലോ, ഒലീവ് എന്നീ വൃക്ഷങ്ങൾ അതിനു ചുറ്റും വളർന്നു നിന്നു. പ്രധാന തെരുവിൽ നിന്നും അരമൈൽ അകലെയാണത് നിലനിൽക്കുന്നത്. പുരാവശിഷ്‌ടങ്ങളിലും സ്‌മാരകങ്ങളിലും താൽപ്പര്യമുളള ന്യൂനപക്ഷം മാത്രമേ അത്തരം സ്ഥലങ്ങൾ സന്ദർശിക്കാറുളളൂ. ലബനനിലെ വിസ്‌മൃതമായതോ, ഒളിഞ്ഞു കിടക്കുന്നതോ ആയ സ്ഥലങ്ങളിൽ ഒന്നായിരുന്ന ആ സ്ഥലം രസകരമായിരുന്നു. അതങ്ങനെ ഒറ...
ഒരു ശുഭ്രജ്വാല
നിസാൻമാസം കടന്നുപോയതേയുളളൂ. ഞാൻ തുടർച്ചയായി ഫാരിസ് എഫാന്റിയുടെ വസതി സന്ദർശിച്ചുപോന്നു. ആ മനോഹരോദ്യാനത്തിൽവെച്ചാവും പലപ്പോഴും ഞാൻ സൽമയെ സന്ധിക്കുക. ഞാനവളുടെ സൗന്ദര്യം നിരീക്ഷിക്കുകയും അവളുടെ ബുദ്ധിശക്തിയിലതിശയിക്കുകയും അവളുടെ നിശ്ചലദുഃഖം ശ്രവിക്കുകയും ചെയ്‌തുപോന്നു. ഏതോ അദൃശ്യഹസ്‌തം എന്നെ അവളിലേക്ക് പിടിച്ചടുപ്പിക്കുകയായിരുന്നുവെന്ന് ഞാനറിയുന്നു. അവൾ ഒരു ഗ്രന്ഥമായിരുന്നുവെങ്കിൽ അതിലെ എല്ലാ താളുകളും ഞാൻ വായിച്ചറിയുന്നതുവരെ ഞാൻ നടത്തിയ സൗഹൃദസന്ദർശനങ്ങളെല്ലാം അവളുടെ സൗന്ദര്യത്തിന് പുതുപുതു അ...
കൊടുങ്കാറ്റ്
ഒരു ദിവസം വൈകീട്ട് തന്റെ വീട്ടിൽ നിന്നും ആഹാരം കഴിക്കാമെന്ന് ഫാരിസ് എഫാന്ററി എന്നെ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. സ്വർഗ്ഗം സെൽമയുടെ കരങ്ങളിലർപ്പിച്ച ദിവ്യമായ അപ്പം ഭക്ഷിക്കുന്നതിനായിരുന്നല്ലോ എന്റെ വിശപ്പ്. ആ ആത്മീയമായ ആഹാരം ഞാനെത്രയേറെ ഭക്ഷിച്ചുവോ അത്രയേറെ എന്റെ വിശപ്പ് വർദ്ധിച്ചു വന്നു. അറേബ്യൻ കവിയായ ഖയസ് ഡാന്റെ സാഫോ എന്നിവരുടെ ഹൃദയങ്ങൾക്ക് തീപിടിപ്പിച്ച ആഹാരമാണത്. ചുംബനങ്ങളുടെ മാധുര്യവും കണ്ണീരിന്റെ കയ്‌പും കലർത്തി ദൈവം പാകം ചെയ്യുന്നതാണ് ആ ആഹാരം. ഫാരിസ് എഫാന്റിയുടെ ഗൃഹാങ്...
അഗ്നിതടാകം
ഒരുവൻ രാത്രിയുടെ അന്ധകാരത്തിൽ അനുഷ്‌ഠിക്കുന്ന രഹസ്യ ക്രിയകളെല്ലാം പകൽ വെളിച്ചമെത്തിയാൽ പ്രകാശിതമാകും. സ്വകാര്യമായി സംസാരിക്കപ്പെട്ട വാക്കുകൾ അപ്രതീക്ഷിതമായി പൊതു സംഭാഷണമായിത്തീരും. നമ്മുടെ ഒളിയിടങ്ങളുടെ മൂലകളിൽ വെച്ച് നാം ഇന്ന് പ്രവർത്തിക്കുന്ന കാര്യങ്ങൾ നാളെ തെരുവിൽ അലറി വിളിച്ചു പറയപ്പെടും. അങ്ങനെ ബിഷപ്പ് ബുളോഷ്‌ഗാബിലും സെൽമയുടെ പിതാവും തമ്മിലുണ്ടായ രഹസ്യസമാഗമത്തിന്റെ പൊരുളെന്തായിരുന്നുവെന്ന് അന്ധകാരത്തിന്റെ ഭൂതങ്ങൾ വെളിവാക്കി. എന്റെ ചെവികളിൽ അതെത്തുന്നതുവരെ അയൽപക്കങ്ങളിൽ ആ സംഭാഷണം ആവ...
വിമൂകവിഷാദം
അയൽക്കാരേ, യൗവ്വനത്തിന്റെ പ്രഭാതദശയെ നിങ്ങള സാഹ്ലാദം സ്മരിക്കുന്നു. അത് വേർപിരിഞ്ഞ രംഗം വേദനയോടെയും പക്ഷേ, വിട്ടയക്കപ്പെട്ട ഒരു കാരാഗൃഹവാസി ഇരുമ്പഴികളേയും വിലങ്ങുകളേയും ഓർമ്മിക്കുന്നതുപോലെയാണ് ഞാൻ യൗവ്വനഘട്ടത്തെപ്പറ്റി ഓർമ്മിക്കുന്നത്. ശൈശവത്തിനും യൗവ്വനത്തിനുമിടയിലുള്ള ആ കാലഘട്ടത്തെ ഒരു സുവർണ്ണദശയായി നിങ്ങൾ പരിഗണിക്കുന്നു. അവിടെ നിരോധനങ്ങളില്ല. പരിരക്ഷകരുമില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം വിമൂകവിഷാദത്തിന്റേതായിരുന്നു. ഒരു വിത്തെന്നപോലെ കൗമാരം എന്റെ ഹൃദയത്തിൽ മുനിഞ്ഞിരിക്കുക...
വിധിയുടെ കരം
ആ വർഷത്തെ വസന്തം വിസ്മയകരമായിരുന്നു. ഞാനപ്പോൾ ബയ്‌റൂട്ടിലായിരുന്നു. ഉദ്യാനങ്ങളിലെങ്ങും നിസാൻമാസ പുഷ്പങ്ങൾ നിറഞ്ഞു കവിയുകയും മണ്ണ് ഹരിതകംബളം പുതയ്‌ക്കുകയും ചെയ്തപ്പോൾ ഭൂമി തന്റെ രഹസ്യം സ്വർഗ്ഗത്തോട് മന്ത്രിക്കുന്നതുപോലെ തോന്നി. ശുഭ്രവസ്ര്തങ്ങളും സുഗന്ധവാഹികളായ മാല്യങ്ങളുമണിഞ്ഞ് കവികളെ ഉദ്ദീപിപ്പിക്കുവാനും അവരുടെ ഭാവനയെ ഉജ്ജ്വലിപ്പിക്കുവാനും വേണ്ടി പ്രകൃതി പറഞ്ഞയച്ച ഓറഞ്ചുമരങ്ങളും ആപ്പിൾ മരങ്ങളും ദേവഭൂതികളെപ്പോലെയും നവവധുക്കളെപ്പോലെയും കാണപ്പെട്ടു. വസന്തം എവിടെയും മനോഹാരിത കലർന്നു നിന്നു. ...