കെ. ജി. ശങ്കരപ്പിളള
ആധുനികതയുടെ തേജസ്സ്
ആധുനികതയുടെ അപൂർവ്വസുന്ദരമായ ഒരു തേജസ്സായിരുന്നു ഒ.വി.വിജയൻ. സമകാലിക അധികാര ചരിത്രത്തിലെ സങ്കീർണ്ണവും സൂക്ഷ്‌മവുമായ ഫാസിസ്‌റ്റ്. രൂപീകരണങ്ങൾക്കെതിരെ ഉയർന്ന ഏറ്റവും നിശിതമായ സർഗ്ഗാത്മകപ്രതിരോധങ്ങളായിരുന്നു വിജയന്റെ കൃതികളും കാർട്ടൂണുകളും. പകലുകൾ പോലെ വിപുലം, രാത്രികൾ പോലെ ഗഹനം, അവയുടെ സ്വാതന്ത്ര്യപ്രബുദ്ധമായ അന്തർമണ്ഡലം. നർമ്മവും കരുണയും ഭാഷയിൽ ഇങ്ങനെ ഇണങ്ങി കണ്ടിട്ടില്ല വേറെങ്ങും. നമ്മുടെ ദുഷ്‌ടഭിന്നതകളുടെ അന്ധമായ സംഹാരവ്യഗ്രതകളെ അതിജീവിക്കാൻ കഴിയുന്ന മതേതരമായ ഒരു പുതിയ ആത്മീയതയും നൈതികതയുമായ...
മധ്യവർഗവത്‌ക്കരണം ജീവിതത്തിലും എഴുത്തിലും
നഗരവത്‌ക്കരണം കൊണ്ട് വികസനം സാധ്യമാകുന്നു എന്ന് വിചാരിക്കുന്നത് Convenience-ന്റെ തലത്തിൽ മാത്രമാണ്. എന്നാൽ മനുഷ്യത്വത്തിന്റെ തലത്തിൽ, ഏതാണ്ട് യൂക്കാലിപ്‌റ്റ്‌സ് വൃക്ഷം കൊണ്ടുവന്നു നടുന്നതുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്. എല്ലാ ആർദ്രതകളെയും അവ വലിച്ചെടുക്കും. ഒടുവിൽ വിണ്ടുവിണ്ടു പോകുന്ന സ്ഥലങ്ങളെപ്പോലെ മനസ് മാറും. നഗരവത്‌ക്കരണത്തിൽ Convenience ഉണ്ടാകുകയും ശാപങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് വെറുമൊരു സ്വപ്‌നം മാത്രമാണ്. ഇത്തരം വരൾച്ചയ്‌ക്കൊപ്പം പോകുന്ന ഒരു സംഗതിയായി കവിത&എഴു...
അഗ്നിരഹസ്യങ്ങൾ
ഉളള് പൊളളിയ പാടുകൾ കൊണ്ടെഴുതുകയാണ് പ്രദീപ്, സ്വകാര്യമായ ആത്മചിത്രങ്ങൾ. തൊട്ടും തലോടിയും ആശ്ലേഷിച്ചും ത്രസിപ്പിച്ചും നശിപ്പിച്ചും ദഹിപ്പിച്ചും തീയ് പെരുമാറുന്നതുപോലെ. തന്നോട് പെരുമാറിയ പ്രണയ&സ്വപ്‌ന&സൗഹൃദ നേരങ്ങളിലാണിവയിലെ നിറങ്ങളും രൂപങ്ങളും. കനൽ, നാളം, ജ്വാല, ലാവ, വിഷം മരണം, ധൂമം, ചിത, എന്നിങ്ങനെ ഓർമ്മയോ രഹസ്യമോ കാമമോ പ്രേമമോ പാപമോ രോഷമോ ഭയമോ ദുഃഖമോ ദുരന്തമോ പാപമോ രോഷമോ ഭയമോ, ദുഃഖമോ, ദുരന്തമോ, സഹനമോ ജ്യോതിബോധമോ ചൊല്ലി അഗ്നി പ്രദീപിന്റെ എഴുത്തിൽ പല നാമരൂപങ്ങളിൽ വരുന്നു. സഹനത്തിന്റെ...