കെ.ജി.കോമളൻ
നമ്മുടെ ഗതിയെന്താണ്?
പ്രതിഷേധം നമ്മുടെ നാട് എങ്ങോട്ടുപോകുന്നു എന്നൊരാശങ്ക ഇപ്പോഴെല്ലായിടത്തുമുണ്ട്. ഭരണാധികാരികളുടെ പോക്കുകണ്ട് വായ്‌പൊളിച്ച് നിൽക്കുകയല്ലേ പൊതുജനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേതെന്ന് നാം ഊറ്റംകൊണ്ടിരുന്നു. വിദേശരാജ്യങ്ങളുടെ ഇടയിൽ അതിന്റെ അന്തസും അഭിമാനവുമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്നിവിടെ ജനാധിപത്യമോ അതോ പണാധിപത്യമോ നടക്കുന്നത്? പണമുളളവർ എന്തെല്ലാം നടത്തുന്നു. പൊതുജനം അക്ഷരാർത്ഥത്തിൽ കഴുത. പണക്കാർക്ക് അധികാരികളും പോലീസും സഹായത്തിനുകൂടിയുളളപ്പോൾ സാധാരണക്കാരുടെ...
ഇങ്ങനെയൊരു ജുഡീഷ്യറി ആവശ്യമുണ്ടോ?
ഞാനീ എഴുതുന്നത് കോർട്ടലക്ഷ്യം ആകുമോ എന്നറിയില്ല. കോടതിക്കെതിരല്ല എന്റെ കുറിപ്പ്. വെറും ഔചിത്യത്തിന്റ പ്രശ്‌നം. എന്തായാലും അഭിപ്രായങ്ങൾ തുറന്നുപറയുക മൗലികാവകാശമാണല്ലോ. ഈയടുത്ത് കേരളത്തിലെ ഒരു എം.എൽ.എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കിയത്രെ. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം എം.എൽ.എ എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്‌ക്കേണ്ടി വരുമോയെന്ന് നിയമവിദഗ്‌ദ്ധര തലപുകഞ്ഞാലോചിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഈയുളളവനെപ്പോലുളള സാധാരണ പൊതുജനം വാപൊളിച്ചുനിന്നുപോകുന്നു. ഈ നിയമസഭയ്‌ക്ക് ഇനി ഒരുവർഷ...