കീഴില്ലം ഉണ്ണികൃഷ്‌ണൻ
മുടിയേറ്റിലെ കൂളിനാടകം
മദ്ധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാളിപ്രീതിക്കായി നടത്തുന്ന ഏറ്റവും വലിയ വഴിപാടാണ് മുടിയേറ്റ്. പ്രത്യേക വേദിയോ അലങ്കാരങ്ങളോ ഇല്ലാതെ ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടുന്ന ഒരു കലാരൂപമാണ് മുടിയേറ്റ്. മുടിയേറ്റിൽ ഏഴു കഥാപാത്രങ്ങളാണുളളത്. ഇവയെല്ലാം ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. എന്നാൽ പ്രേക്ഷകരുടെ നോട്ടത്തിൽ പ്രധാനപ്പെട്ട വേഷങ്ങളായി രണ്ടോ മൂന്നോ ആണ് വരുന്നത്. മുടിയേറ്റ്, തിയ്യാട്ട് മുതലായ അനുഷ്‌ഠാനകലകൾക്ക് പ്രേക്ഷകർ ഇല്ല. കാണികളും കലയുടെ ഒരു ഭാഗമാണ്. ആരും കാണുവാൻ ഇല്ലെങ്കിലും അനുഷ്‌ഠാന...
കുടുക്കയിലെ അത്ഭുത തന്ത്രികൾ
എറിഞ്ഞുതളളുന്ന ചിരട്ടകൾ കൈവേലകളിലൂടെ മനോഹരമാക്കുമ്പോൾ ചിരട്ടയെ ആരാധിക്കുന്നവരാണ് വളരെയധികം പേരും. മോതിരം മുതൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പാകത്തിന് മെനഞ്ഞെടുക്കുന്ന കൗതുകവസ്‌തുക്കൾ ഒരു സംഗീതോപകരണത്തിൽ എത്തി നിൽക്കുന്നത് വളരെ കുറച്ചു ജനങ്ങൾ മാത്രമേ ശ്രദ്ധിച്ചിരിക്കാൻ വഴിയുളളൂ. ഇങ്ങനെ ചിരട്ടകൊണ്ടു നിർമ്മിച്ച ഒരു സംഗീതോപകരണത്തെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ചെണ്ട, തിമില, മൃദംഗം, ഓടക്കുഴൽ, ഘടം മുതലായ ഉപകരണങ്ങൾ നിർമ്മിക്കുന്നതും അല്ലെങ്കിൽ ഉപകരണങ്ങൾ കണ്ടിട്ടുളളവരുമാണ് അധികം പേ...