കെ.ഇ. ഫിറോസ് എടവനക്കാട്
വിശപ്പിന്റെ വിളി
കെരിം തന്റെ ദീർഘയാത്രയും കഴിഞ്ഞ് ഒറ്റക്ക് മടങ്ങിവരും വഴി, റെയിൽവെ സ്‌റ്റേഷനിലെ സിമന്റ് ബെഞ്ചിൽ കുറച്ചുനേരം വിശ്രമിക്കാമെന്ന് കരുതി ഇരുന്നു. സമയം രാത്രി പത്തുമണി കഴിഞ്ഞിട്ടും സ്‌റ്റേഷനിൽ നല്ല തിരക്ക്. വല്ലാത്ത ദാഹം. അയാൾ തന്റെ തോൾ സഞ്ചിയിൽ നിന്നും കുപ്പിയിൽ കരുതിയ വെളളം അൽപം കുടിച്ചു. ബാക്കിക്കൊണ്ട് മുഖം കഴുകി. പിന്നേയും ബെഞ്ചിൽ തന്നെയിരുന്നു. അയാളുടെ മുമ്പിലൂടെ പലരും കടന്നുപോകുന്നുണ്ട്. പരിചയമുളള ഒരു മുഖവും കാണുന്നില്ല. പെട്ടെന്നാണ് മുല്ലപ്പൂവും ചൂടി കറുത്തു തടിച്ച ഒരു സ്‌ത്രീ തൊട്...
നടുക്കടലിലെ തോണി
‘അല്ല മുസ്‌തഫ, നീ നാട്ടിൽ നിന്നും വന്നിട്ട് ഇപ്പോ രണ്ട് ദിവസമായില്ലേ? ഇനിയും നിന്റെ വിഷമം മാറിയില്ലേ? ആദ്യത്തെ വരവൊന്നുമല്ലല്ലോ? നാളെ മുതൽ നീ ജോലിക്ക് പോകാൻ നോക്ക്. എല്ലാം ശരിയാകും. സോഫയിൽ ചടഞ്ഞിരിക്കുന്ന മുസ്‌തഫയെ അവന്റെ സുഹൃത്തും സഹവാസിയുമായ മാഹിൻ സമാധാനിപ്പിച്ചു. ഒരു നെടുവീർപ്പോടെ മുസ്‌തഫ തന്റെ സുഹൃത്തിനെതന്നെ നോക്കിയിരുന്നു. മൗനം പൂണ്ട അവന്റെ നോട്ടം കണ്ട് മാഹിൻ ചോദിച്ചു. എന്താടാ... നിന്റെ പ്രശ്‌നം? എന്താ ഇത്ര വിഷമം? എന്തായാലും നീ പറയ്. ഒന്നുമില്ലെടാ... സങ്കടം ഉളളിലൊതുക്കി മുസ്...