കെ സി അനില്‍കുമാര്‍
മണികെട്ടിയ പ്രേതം
കവലയില്‍ അറുപതോളം ആളുകളെ സാക്ഷി നിര്‍ത്തിയാണ് മനോഹരന് ആ കഥ പറഞ്ഞത്. ബുദ്ധി ജീവികള്‍ എന്നഹങ്കരിക്കുന്ന നമുക്ക് കഥ എന്നു തോന്നാമെങ്കിലും മനോഹരന് പറയുമ്പോള്‍ അതു യഥാര്ത്ഥ്യമായേ തോന്നുകയുള്ളു. കുര്യന് മലയില്‍ നിന്നും തുടങ്ങുന്ന മണിയടിയൊച്ച താഴെ കവലയ്ക്കു സമീപമുള്ള കുരിശുപള്ളിയ്ക്കു സമീപം അവസാനിക്കുന്നു. അതും രാത്രി 12 മണിക്കു ശേഷം.... പ്രേതം, അല്ലെങ്കില്‍ യക്ഷി, അല്ലെങ്കില്‍ മറുത ഉറപ്പ്. അര മുക്കാല്‍ മണിക്കൂറിനു ശേഷം തിരികെ കുര്യന് മലയ്ക്കു പോകുന്നുമുണ്ട്. പക്ഷെ ആര്‍ക്കും കാണാന്‍ കഴിയുന്നുമില...