കയ്യുമ്മു കോട്ടപ്പടി
മറുകണ്ണ്
ഒരു കണ്ണ്!കാരമുള്ളിന്റെ മൂര്‍ച്ചയുള്ളകണ്ണ്!പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തുമ്പ് തേച്ചു മിനുക്കിയും ....ആര്‍ക്കും കടം കൊടുക്കാതെസ്വയം സൂക്ഷിക്കാന്‍പ്രതിരോധത്തിന്റെ ഒരു കണ്ണ്! പച്ചിലയുടെ കുളിര്‍മയില്‍പൂവിന്റെ മാംസളതയില്‍ആഴത്തില്‍ നിന്ന് നിറഞ്ഞൊഴുകിവിഷമുള്ളുപോലൊരു കണ്ണ് ! തുമ്പറ്റത്ത് പിടിച്ചു കേറാന്‍....ഉടലോടിണങ്ങിച്ചേരാന്‍നിശയുടെ നിശബ്ദതയില്‍സുരത താണ്ഡവമാടും കണ്ണ് കാരമുള്ളിന്റെ കണ്ണ്! ഇന്നലെയും ഇന്നുംഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു,ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരറ്റത്ത്പ്രാകിപ്പറക്കുന്ന പക്ഷിക്കൂട്ടങ...
യാത്ര
അലയടങ്ങാത്ത കടലും ഭീതിമാറാത്ത എന്റെ മനസ്സും എഴുതിത്തീരാത്ത റിപ്പോർട്ടും ഒരുപോലെയാണെനിക്ക്! പത്രത്താളിലെ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ അലയാഴിയുടെ, ആഴങ്ങളിലേക്ക് പന്തയക്കുതിരപോലെ. പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു പെറ്റമ്മയുടെ കൈപിടിച്ച് സ്‌കൂളിലേക്കായ് തിരിക്കുന്ന മക്കൾ...! തിരിച്ചു ജഡമായ് വരുമ്പോൾ... സ്വീകരിക്കുന്ന, മുറിപ്പെട്ട മനസ്സുകൾ മാത്രം നിശ്ചയം, നോക്കുകുത്തിയാവുന്നു ഹൃദയങ്ങൾ തമ്മിൽ കൈമാറി പിരിയുമ്പോൾ വേർപെടും കൈവഴിയുടെ ഹൃദയത്തുടിപ്പുകൾ! വെറും കരിക്കട്ടപോലെ മാറുന്നു. യാത്ര....!! നല്ല...