കയ്യുമ്മു കോട്ടപ്പടി
ശൂന്യം
ഞാനൊരില മഴനനയാത്തൊരിടത്ത് കൂമ്പി നിന്നവൾ ഞാനൊരു പൂവ് വെയിൽ വിഴാത്തൊരിടത്ത് കരിഞ്ഞു വീണവൾ ഇപ്പോൾ ഞാൻ വെറും ചാരം! നല്ല വളക്കൂറുള്ള മണ്ണിലേക്കിറങ്ങിപ്പോയവൾ! Generated from archived content: poem3_sep25_09.html Author: kayyummu_kottapadi
പ്രണയം
പണ്ട്, പ്രണയം എന്നോടു മൊഴിഞ്ഞു. ‘താമസമരുതേ...’എന്ന്. ഇന്ന്, പ്രണയം പൂമുഖപ്പടിയിലിരുന്ന് മിഴിനീർ തൂകി ചോദിച്ചുഃ ‘എന്തേ ഇത്രയേറെ വൈകി?’. Generated from archived content: story_april6.html Author: kayyummu_kottapadi
കയർ
നോക്കാൻ ആളില്ലങ്കിലും കൊല്ലാൻ വിധിയുണ്ടായി ചാരാൻ മരമില്ലെങ്കിലും ചാകാൻ കയറുണ്ടായി. Generated from archived content: poem6_june.html Author: kayyummu_kottapadi
ചിതൽ
ജനിക്കുമ്പോൾ വെള്ളയും ചോരയും. പിന്നെ മണ്ണും പൊടിയും പിന്നീട് കല്ലും കവിതയും ഇപ്പോൾ ചിതൽ തിന്ന ഞാനും. Generated from archived content: poem1_sept7_06.html Author: kayyummu_kottapadi
മണിയറ
നടുവകത്ത് രണ്ടു മുറി പൊറത്ത് ഒര് ചരുമുറി ഈ മൂന്ന് മുറികളിലും പുയ്യാപ്ലമാര് നെറഞ്ഞപ്പോൾ അവസാനം കെട്ടിയ ബാപ്പാനെ മണിയറ പടിയിറങ്ങിപ്പോയി...! Generated from archived content: poem16_jan18_07.html Author: kayyummu_kottapadi