കയ്യുമ്മു കോട്ടപ്പടി
പരദൂഷണം പറയരുതേ!…….
അയാൾ വരും, എപ്പോഴെങ്കിലും ഒരിക്കൽ....... അത്രയും ഞാൻ പ്രതീക്ഷിച്ചു. എത്രയോ നാളുകൾ അയാൾക്കുവേണ്ടി ഞാൻ കാത്തിരുന്നു. അയാൾ വന്നില്ല. അയാളെനിക്ക് ആരുമായിരുന്നില്ല. എന്നിട്ടും അയാളെനിക്ക് ആരുമല്ലെന്ന് വിശ്വസിയ്ക്കാൻ ഒരിക്കലും കഴിഞ്ഞില്ല. അയാളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഉള്ളിലൂറുന്ന താപവും ചുടുനീറ്റലും അനാവശ്യമായ സംഭ്രമങ്ങളും എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. അയാൾക്ക് ഭയമായിരിക്കും. ആളുകൾ പരദൂഷണം പറയുമോ എന്ന് ഭയക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനെന്തിനാണിങ്ങനെ..... ഇങ്ങനെ.....ഒരു ...
കാലങ്ങൾക്കിടയിലേയ്ക്ക് മറഞ്ഞുപോയവർ!
കടുത്ത ഏകാന്തതയിൽ..... തീപ്പന്തംപോലെ ഉരുണ്ടുകളിക്കുകയായിരുന്നു ആ മനസ്സ്! പൊള്ളിച്ചെടുത്ത പപ്പടംപോലെ എത്രവട്ടം പൊള്ളൽ വീണിരിക്കുന്നു. ആ ഹൃദയത്തിലും! കുനുകുനാപണിതെടുത്ത മുത്തുകൾപോലെ ചിതറിവീണ് രക്തതുള്ളികളായി ഉരുണ്ടുരുണ്ട് അതങ്ങനെ ഹൃദയത്തിൽ പൂണ്ടുകിടന്നു. സൂചികുത്തുന്ന ഈ വേദന ഹൃദയത്തിനുള്ളിലേക്ക് പുളച്ചുകയറുന്നുണ്ടായിരുന്നു. കണ്ണടയ്ക്കുന്നതിനുമുൻപേ പാതിരാവിലെപ്പോഴോ ഘടികാരത്തിന്റെ മുഴങ്ങിക്കേട്ട ഒച്ചകൾ അദ്ദേഹം ഏതോ ഗൃഹാതുരത്വസ്വപ്നംപോലെയാണ് കേട്ടുകൊണ്ടിരുുന്നത്. തുണയ്ക്കുന്നവനെ തുണ...
അമ്മപോലും ഓർക്കാതെ പോയത്
കുഴഞ്ഞ്, കുഴഞ്ഞു വീഴുകയായിരുന്നു! ഞെട്ടിയുണർത്തലുകളെ, നെടുവീർപ്പുകളൊ, നിഗൂഢതകളൊ സഞ്ചാരമെ ഇല്ലാതെ...... വീണുപോയിടത്ത് ഒരു തുള്ളി വിയർപ്പു പോലുമടരാതെ...... നീർത്തുള്ളിയുടെ ഒലിപ്പില്ലാതെ കരഞ്ഞുതിരുന്ന മുത്തുകളില്ലാതെ.... കിളിർത്തുപോയ ചുംബനമേളമില്ലാതെ.... മുരണ്ടു മാറാനാവാതെ സമയം നിലച്ച സൂചിപോലെ ഒരേ നില്പായിരുന്നു, ചോരയൊലിപ്പില്ലാതെ.... ഘടികാരം തടസ്സപ്പെടുമ്പോൾ ആരോ മന്ത്രിക്കുംപോലെ നെഞ്ചിനിടയിലൂടെ ഓരോ ജീവിതവും മോഹക്കൊതിയോടെ തിളച്ചു മറിഞ്ഞു,കുഴഞ്ഞു വീണുകൊണ്ടിരുന്നു. അമ്മപോലുമതോർക്കില്ല! പെറ്റിടു...