Home Authors Posts by കയ്യുമ്മു കോട്ടപ്പടി

കയ്യുമ്മു കോട്ടപ്പടി

0 POSTS 0 COMMENTS
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

നിറഞ്ഞു തുളുമ്പുന്നത്‌

ഒരു പ്രണയം പലതുള്ളികളായി നനയുമ്പോൾ നിറയുന്നത്‌ വയലല്ല നമ്മുടെ മനസ്സായിരുന്നു, ഒരു ജീവിതം പല നിറങ്ങളായി കുതിരുമ്പോൾ പൊഴിയുന്നത്‌ കിനാവല്ല നമ്മുടെ കവിതകളായിരുന്നു! Generated from archived content: poem3_april20_09.html Author: kayyummu

മടക്കയാത്ര

മടക്കയാത്ര ഒരത്ഭുതമല്ല പിന്നെ എന്താണ്‌....? വേർപ്പാടിന്റെ ശൂന്യതയിൽ കത്തിജ്വലിപ്പിച്ച അഗ്‌നിയാണ്‌; ഒറ്റമരം പോലെ... വേർപ്പെടുമ്പോഴുണ്ടാകുന്ന, ഉൾനീരിൽ നീന്തിക്കയറാനാവാതെ... മേലോട്ടുന്തി നില്‌ക്കുന്ന രണ്ടു കണ്ണുകൾ താഴെ ശൂന്യതയിലെ കനൽപാത്രങ്ങളിൽ വീണു വേവുന്നു. Generated from archived content: poem_dec30.html Author: kayyummu

സെൽഫിനുളളിലെ കവിത

അന്ന്‌- ആ പുസ്‌തകത്തിൽ എന്റെ കവിത വന്നില്ല പകർച്ച വ്യാധി ചേരാത്ത അശ്ലീലക്കാഴ്‌ചയായ്‌... സൈബർ സ്വപ്‌നമായ്‌... റിമോട്ടില്ലാതെ തന്നെ ചലിപ്പിച്ചു പത്രാധിപരന്ന്‌! ഇന്ന്‌- എന്റെ കവിതയ്‌ക്ക്‌ രാഷ്‌ട്രത്തിന്റെ ഒരെബ്ലം! കുലപ്പ്‌, വാടാത്ത ഒരു പൂവായ്‌ എന്റെ സെൽഫിനുളളിൽ സൂക്ഷിക്കുന്നുണ്ട്‌. നാളെ- കൈയോട്‌ ചേർത്തും മെയ്യോട്‌ ചേർത്തും ഒരു കടലോളം.... പക്ഷെ, കടല്‌ എനിക്കിന്ന്‌ പേടിസ്വപ്‌നമാണ്‌ നാളെ, കടലോളം ‘ജ്വരം’ കവിതയ്‌ക്കില്ലെങ്കിലോ? എങ്കിലും, ഒരു വലിയ സംഖ്യയുടെ കണക്ക്‌ തെറ്റാതെ ഈ സെൽഫിനുളളിലെ- എന്റെ ...

മൗനങ്ങൾ പാടുമ്പോൾ

എന്റെ മൗനങ്ങൾ ചോരത്തുളളിയായൊഴുകുമ്പോൾ എന്തേ നിന്റെ മാനസം ഇടറാതിരുന്നത്‌? എന്റെ കണ്ണുനീർ വീഴുന്നിടങ്ങളിലെല്ലാം നിന്റെ സ്പന്ദനം എന്താണാവോ....... കേൾക്കാതെ പോയത്‌ ഞാനുറങ്ങും കിനാവുകളിലെല്ലാം നിന്റെ യൗവ്വനം പാതി വിടർന്നതായറിഞ്ഞതും ഒരു നാട്ടുവഴിയിലരികിലായി എന്റെ സ്വപ്നങ്ങൾ കൊഴിച്ചിട്ടതും കാതങ്ങളോളമലയാൻ വിധിക്കപ്പെട്ടതുമെല്ലാം പാതിവഴിക്കുവെച്ചു തീർന്നപ്പോൾ..... നാലുമണിപൂക്കളുടെ വസന്തമെന്നോണം കിനാവു പോലെ വൈകിയെത്തിയ നീയ്യും എനിക്ക്‌ പൂർണത തേടാതെ.... ചിത്രശലഭങ്ങളായ്‌ മാറിയതെന്താണാവോ.......?...

വിജനവീഥികൾ

തിരകൾക്കുമീതെ തുഴഞ്ഞു; തീരങ്ങളെ തിരികെ പിടിക്കാനൊരുങ്ങുകയില്ല ഞാൻ കുളിർ നിലാവിൽ സൂര്യവെട്ടത്തിൽ ഇരുളിന്റെ തികവിൽ ഏകയായ്‌ യാത്രചെയ്യുന്നു ഞാൻ മഴവില്ലു പൂക്കാത്ത മരതകം കായ്‌ക്കാത്ത കനകക്കിനാക്കൾ നിറഞ്ഞിടാത്ത തളിരുകൾ തുള്ളാത്ത കുളിരുകൾ പാകാത്ത ചടുലത ചൂടാത്തയെന്റെ ലോകം ഇനിയും തിരിച്ചറിയില്ല; ഞാനെത്ര വിശദമാക്കിയാലും ഈ വിജനവീഥിതൻ ഇരുൾക്കാട്ടിലെ നിഴലിനെയോർത്തു. തപിക്കരുതേ...! പിന്നെയീ... കുപ്പയിൽ വീണ കുഞ്ഞിനെ കഴുകിയെടുത്തു മിനുക്കരുതേ... കളയുക ചോട്ടിൽ നിൻ കാന്തിയും രൂപവും അളവും നിഷേധ്യമായ്‌ തീർന്നിടട...

ആത്മഹത്യയിൽ ഉറുമ്പരിക്കുന്നു!

അച്‌ഛൻ ഉണങ്ങുന്നു, വയൽ കരിയുന്നു! അമ്മ വേവുന്നു, വയർ പൊരിയുന്നു! ഇരുവർക്കുമിടയിലുളള വിയർപ്പുകൾ മക്കൾ ഒപ്പുന്നു! കാലങ്ങളുടെ വേഗതയിൽ ഇതാണ്‌ സംഭവിക്കുന്നത്‌. നൊമ്പരങ്ങളും, നെടുവീർപ്പുകളും ബാക്കിയാവുന്നു! പുളിച്ച ഭക്ഷണം കാത്തിരിക്കുന്നു! ഒടുവിൽ.... ആത്മഹത്യയുടെ വേരുകൾ ഇവർക്കുമിടയിൽ മുളപൊട്ടാൻ തുടങ്ങുന്നു കർഷകരുടെ സങ്കടം പത്രത്താളിൽ വെണ്ടയ്‌ക്കാ അക്ഷരങ്ങളായി തെളിയുന്നു! മാധ്യമങ്ങളും റിപ്പോർട്ടുകളും കുന്നുപോലെ ഉയരുന്നു മന്ത്രിസഭയിൽ വെളളം ചേർക്കാത്ത സംഭാഷണങ്ങൾ പെരുകുന്നു അവസാനം ഒന്നും തീരുമാനിക്കപ്പെ...

വിരലുകൾ

പത്തുവിരലുകളേയും ഞാൻ സ്‌നേഹിക്കുന്നു വലിപ്പ,ചെറുപ്പം കല്പിക്കാതെ. ഒന്ന്‌ തോണ്ടിയാൽ ഇടറാത്ത വിരലുകളായിരുന്നു അവർ! കാര്യസാധ്യതയ്‌ക്കു ഞാൻ അതിലൊരു വിരലിനെ വളയ്‌ക്കാറുണ്ട്‌ ഒന്നു ചൂണ്ടാൻ....! കവിളിലൊന്നു തോണ്ടാൻ...! ഒരു മോതിരവിരലുണ്ട്‌ പ്രണയിക്കുമ്പോൾ നീട്ടിക്കൊടുക്കാൻ....! പിന്നെ, പത്തുവിരലുകളേയും ചേർത്തൊതുക്കി കൈക്കുടന്നയിൽ മുഖമൊളിപ്പിക്കാൻ...! പിന്നെ, നിറയുന്ന പുഞ്ചിരിയിൽ അധരമമർത്തുമ്പോൾ ഇണചേർന്ന്‌ ഒരു മറയായും പൊതിയാറുണ്ട്‌ സുഖിപ്പിക്കാൻ...! പിന്നെ, ദുഃഖിക്കുമ്പോൾ നെഞ്ചോരം ചേർത്ത്‌ കണ്ണീര്‌ ...

അവസ്ഥ

സുഗന്ധമൂറുന്ന കാറ്റിൽ എന്റെ ‘മുഖ’മുരസിയപ്പോൾ ഞാനറിഞ്ഞില്ല നീയെന്റെ- കൂടെയുണ്ടെന്ന്‌! പിരിഞ്ഞിടം കൈമാറിയ ഒരു പ്രേമവാഗ്‌ദാനം ഒരു സന്ധ്യയുടെ നെരിപ്പോടിലുരുകിത്തീർന്നപ്പോഴും ഞാനറിഞ്ഞില്ല നിന്റെ യൗവ്വനം- ഞാനുറക്കിക്കിടത്തുമെന്ന്‌! ഒരിക്കൽ... ഒരു സ്വപ്നത്തിന്റെ ഞെട്ടിൽ വിരിഞ്ഞു തീരാറായ മാധുര്യം താരാട്ടിന്റെ ഈണത്തിൽ കരളിൽ ചേർത്തുവച്ച നേരവും ഞാനറിഞ്ഞില്ല നീ ഈ തീരത്തണയുമെന്ന്‌! ഒരു ദേശാടനപക്ഷിയുടെ ലാഘവത്തോടെ ബഹുദൂരം സഞ്ചരിച്ച്‌ മടങ്ങവെ ഞാനിപ്പോൾ അറിഞ്ഞുപോയി എല്ലാം ഒരു പ്രണയത്തിൽ വിരിഞ്ഞ ഗസൽപെയ്‌ത്...

വിചാരങ്ങൾക്കിടയിലൂടെ….

ഏകനായ നീ നുഴഞ്ഞു കയറി അശ്ലീല ചിത്രങ്ങൾക്കിടയിൽ പറ്റിക്കിടക്കുമ്പോൾ, പറയാനാഗ്രഹിച്ച വാക്കുകൾ കരിയിലക്കൂട്ടങ്ങൾക്കിടയിലൂടെ പറന്നു പോയിരുന്നൊ....? കണ്ണുവെട്ടിച്ചെടുത്ത ചിത്രകാരന്റെ കാൻവാസിലെ നീലചിത്രങ്ങൾ പകൽവെട്ടത്തിൽ കണ്ണുനഷ്‌ടപ്പെട്ടത്‌ മുറിച്ചെടുത്ത കഷണങ്ങളായ്‌ വീതിച്ചത്‌ ഇതൊന്നുമറിയാതെ നീ ആ പച്ചമാംസത്തിനുളളിലൂടെ പൊരുതുകയായിരുന്നോ...? ഒരിക്കൽ, പ്രണയപ്പനിയുടെ സീൽക്കാരത്തിൽ മൊഴിഞ്ഞ വാക്കുകൾക്കൊന്നും ഇന്നീ നീലചിത്രങ്ങൾക്കുളളിൽ നിന്ന്‌ സ്ഥാനം എത്ര അകലെയാണെന്ന്‌ മെനയാനാവുന്നില്ല അല്ലേ...? ഒരു മനുഷ്...

നിന്നെക്കുറിച്ച്‌ വീണ്ടും….

ഒരിക്കലെൻ സഖീ നിനക്കായ്‌ ഞാനൊരായിരം സ്വപ്‌നങ്ങൾ നെയ്‌തിരുന്നു. പ്രാണന്റെ പ്രാണനിലൊഴുകും പ്രണയമഴയായ്‌ പെയ്‌തിരുന്നു. ഒരു സ്‌നേഹബിന്ദുവതിൽ- നിശ്വാസങ്ങൾ പവിഴാധരങ്ങളിൽ തുടിച്ചിരുന്നു. സിരകളിലെന്നും ഒരേ വികാരം മോഹക്കിനാക്കളിൽ എന്നും നമ്മൾ ഒരേ പക്ഷികൾ! ശ്രുതിയിൽ, ലയത്തിൽ സ്‌മൃതികളിലെന്നും നമ്മൾ നിത്യപാരിജാതങ്ങൾ! ഇന്നലെകളിൽ വിടർന്ന ഇന്ദുലേഖ നമ്മൾ! ഇന്നിന്റെ ഇരിപ്പിടങ്ങൾ! നമ്മൾ പടുത്തുയർത്തിയ പ്രേമകുടീരങ്ങളിറ്റുവീഴുമീ- പ്രണയത്തുളളികൾ...! അതിൽ... തകർത്തു മുഴങ്ങുന്ന പ്രേമഗീതങ്ങൾക്ക്‌ പകൽ- നോവിന്റെ നൊമ്പ...

തീർച്ചയായും വായിക്കുക