കയ്യുമ്മു കോട്ടപ്പടി
രാമനാഥനെക്കുറിച്ച്
രാമനാഥനെ ഞാൻ കണ്ടിരുന്നില്ല വഴിമാറി വീശിയ കാറ്റിലും മനസ്സെവിടെയോ പിടഞ്ഞു വീണ ഭൂവിലും വഴിമറന്നെങ്ങോ അലഞ്ഞെത്തിയ- എന്റെ കിനാവിലും രാമനാഥനെ ഞാൻ കണ്ടിരുന്നില്ല! കരിമുകിൽ കാട്ടിൽ പറന്നണയാനെത്തിയ എന്റെ ചിറകിലും കഥ പറഞ്ഞിരിക്കാൻ- രാമനാഥനെ ഞാൻ കണ്ടിരുന്നില്ല! സർക്കാർ നീക്കിവച്ച വനഭൂമിയിലും, ആട്ടിടയൻമാരുടെ താവളമായ പുൽമേടുകളിലും ആടിപ്പാടി നടക്കാൻ- രാമനാഥനെ ഞാൻ കണ്ടിരുന്നില്ല! കാറ്റിൽ പറന്നു പൊങ്ങുന്ന എന്റെ കിനാക്കളേ രാമനാഥന്റെ ഉണർത്തുപാട്ടായ് സുഖനിദ്ര പുൽകാൻ രാമനാഥനെ ഞാൻ കണ്ടിരുന്നില്ല! ഈ പ്രണയിനിക്കായ്...
തീവണ്ടി
ചൂളമടിച്ചു വരുന്നുണ്ടേ ചീറിപ്പായും തീവണ്ടി പുകയില്ലാത്തൊരു തീവണ്ടി ടകടക ടകടക തീവണ്ടി Generated from archived content: poem5_aug16_05.html Author: kayyummu
സാന്ത്വനപ്പൂക്കൾ
കാലത്തിനൊപ്പം പറയുവാനൊത്തിരി കഥയും കവിതയുമായ് ഞാനിരുന്നു... മഴയും... കൂടെ മനസും-അതിൽ പങ്കിട്ടു പൂവിട്ടു മാറിനിന്നു. പൂർവ്വീകര നമ്മെ പഠിപ്പിച്ച വിദ്യകൾ ജപമായിയങ്ങു തുടർന്നു പോന്നൂ... മന്ത്രങ്ങളും മായപ്രപഞ്ചങ്ങളും ഒന്നിച്ചുഴറുന്ന പച്ചിലക്കാടും പ്രപഞ്ചശില്‌പങ്ങളും കാല പ്രവാഹത്തിലൂടെ.... അങ്ങ് ദൂരെ കടന്നുപോയ്... നോവറിഞ്ഞില്ല, കണ്ണീർ കിളിയുടെ നൊമ്പരം? അക്കരെ നീന്തിക്കയറുവാനാവാതെ... ഒരു ചെറുവിരൽപോലും ചലിക്കാതെ... ചുഴികളിൽ പെട്ടു,ഴറിയെങ്ങോ, മറഞ്ഞുപോയ് ശത്രുക്കളില്ല, മിത്രങ്ങളിൽ ചില പച്ചത്തുരുത്തി...
ഒരു രൂപാ തുട്ടുകൾ
പ്രണയം, ചുവന്ന പെട്ടിയിൽ ഒരു രൂപാതുട്ടുകളാൽ കിടന്നു ചിലയ്‌ക്കുന്നു. ചിലപ്പോൾ മൗനം മൂടിപ്പൊതിഞ്ഞ് പലതുട്ടുകളിലേക്കും ചരമങ്ങൾ സൃഷ്ടിക്കുന്നു ഫോണിൽ അധികം വാക്കുകളില്ലാതെ വിക്കി...വിക്കി...കുറച്ച് സ്‌പന്ദനങ്ങളാൽ ഉലയുന്നു മുഖങ്ങൾ... ഭാവങ്ങൾ... അങ്ങേയറ്റവും, ഇങ്ങേയറ്റവും ചലനങ്ങളും നിശബ്‌ദതകളുമായി കൂട്ടിയുരുമ്മി രാവെന്നോ, പകലെന്നോ ഭേദമില്ലാതെ നീണ്ടനാരിൽ വിലപിച്ചു നിൽക്കുന്നു കാലചക്രം തിരിയുംപോലെ ഇരുവരും പ്രണയത്തെ ചക്ക് പോലെ തിരിച്ച് കണക്ക് പേജിൽ അടയാളപ്പെടുത്തുന്നു തിരിച്ചറിയുന്ന ഒന്നുണ്ടെങ്കി...
പ്രണയത്തിന്റെ അനന്തസാന്ത്വനം (കവിതകൾ)
പ്രണയത്തിന്റെ ആത്മീയതയിലേക്ക് നിത്യതീർത്ഥാടനം ചെയ്യാൻ കൊതിക്കുന്ന ഈ കവിതകളുടെ അന്തർഹിതങ്ങളിൽ നിലാവും ഏകാന്തതയും പ്രാണഹർഷവും വിരഹവും കണ്ണീരും നിറഞ്ഞ ഒരു ജൈവഹൃദയനികുഞ്ഞ്‌ജം മരിക്കാത്ത മനുഷ്യപ്രതീക്ഷയായി നിലനിൽക്കുന്നു. തീർത്തും കാല്‌പനികമായ ഒരു ഇച്ഛയാണ് പ്രണയാനുഭവത്തിന്റെ ഈ അമരത്വത്തെ കവിതയുടെ അന്തർബലമാക്കുന്നത്. നിരന്തരത തേടിക്കൊണ്ടിരിക്കേണ്ടതും ഒരിക്കലും പൂർണമായും കണ്ടെത്താനാവാത്തതും പൂർണത്തിൽ നിന്നും പൂർണമെടുത്താലും പിന്നെയും പൂർണമായിരിക്കുന്നതുമായ പ്രണയാനുഭവത്തിന്റെ കാവ്യസഞ്ചാരം കയ്യുമ്മ...
നീയോ, ഞാനോ?
എന്റെ കണ്ണുകൾ നനഞ്ഞപ്പോൾ തോന്നിയതാകാം ഞാൻ നീയാണെന്ന്! നീ ഞാനാണെന്ന്! വേഷങ്ങളഴിച്ചുവെച്ച് ചിലങ്കയഴിച്ചുവെച്ച് മുടിയൊതുക്കി വെച്ച് ഏതോ ഒരു മൂളിപ്പാട്ടിൽ ലയിച്ച് എന്നെതന്നെ മറന്ന്........... എനിക്ക് വെറുതെ തോന്നിയതാകാം ഞാൻ നീയാണെന്ന്! നീ ഞാനാണെന്ന്! പിന്നെന്നോ മറന്നിട്ടുപോയ ഇടവഴികളിൽ കൂടി മൺതരികളിലുരുളുമ്പോഴും തോന്നിയതത്രയും ചോരവാർന്നപോലെയായിരുന്നു. എന്ന് നനഞ്ഞ കണ്ണിലെ ജലത്തുള്ളികൾ പറഞ്ഞു തന്നിരുന്നു. ഒരു മാത്രമെന്നിൽ പോയ കാലസ്‌മരണകളിൽ മുങ്ങി നിവരുമ്പോൾ അസ്‌തമയങ്ങളിലെ നീലിച്ച ചിത്രങ...
ലാപ്‌ടോപ്പിലെ ചിത്രങ്ങൾ
എന്റെ പ്രേമം വിശുദ്ധപ്രാർത്ഥനയുടെ നിസ്‌കാരക്കുപ്പായംപോലെ വിയർപ്പു തുള്ളിയുടെ വറ്റാത്ത ഒരനുഭവം തേങ്ങുന്ന പ്രാർത്ഥനയോടെ കയ്യുയർത്തുന്ന കമലാസുരയ്യയുടെ സ്‌നേഹാർദ്രത ഞാനെന്റെ നെഞ്ചിൽ ഇപ്പോഴും സൂക്ഷിക്കുന്നു ഭൂമിയുടെ വരൾച്ചയിൽ വിളയുന്ന വിയർപ്പുകളിൽ എനിക്ക് കാണാൻ മാത്രമുള്ള ആരോരുമറിയാത്ത ദീർഘനിശ്വാസങ്ങൾ! വേദനയുടെ കടലുകൾ കടന്ന് തിരിച്ചു വരുമ്പോൾ ഞാനത് കാണുന്നുണ്ട് കമലാസുരയ്യയിലും സിൽവിയാ പ്ലാത്തിലും ഷൈനാ ഇ-യിലും ഒളിപ്പിച്ചുവെച്ച കണ്ണീരിന്റെ മയിൽപ്പീലിത്തുണ്ടുകൾ! കണ്ണുകൾപോലും പുറത്തേക്കു കാണാത്ത ...
കണ്ണട
നാലുമുഴം മുണ്ടിന്റെ രണ്ടറ്റം ചേർത്ത്, അല്ലെങ്കിൽ തടവറയുടെ ശൂന്യതക്കുള്ളിലെ നീരൊഴുക്കുകളിലൂടെ ഒലിച്ചിറങ്ങിയ കറുത്ത നിറമുള്ള ഒരു കവിത! അവിടത്തെ ഉറങ്ങാത്ത രാവുകളും ഉണങ്ങാത്ത മുറിവുകളും ഉലയാത്ത മനസ്സുകളിൽ ചോര നിറച്ച മറ്റൊരു കവിത! അങ്ങനെ ഹൃദയം കൊണ്ടെഴുതിയ....... മുറിഞ്ഞു, തേഞ്ഞരഞ്ഞുപോയ വിരലുകളിലൂടെ വാർന്നൊലിക്കുമ്പോൾ ഒടുങ്ങാത്ത കാലത്തിന്റെ ഉറങ്ങാത്ത നിമിഷത്തിന്റെ മുറിയാത്ത വാക്കുകൾക്കുള്ളിലൂടെ വീണ്ടും, വീണ്ടും വെന്തു നീറുന്ന മനുഷ്യർക്ക്, ഈ ഇരുട്ടറയുടെ കണക്കു പുസ്‌തകത്തിൽ പൂരിപ്പിക്കാൻ തെളിഞ്ഞുറഞ്...
വീട് പൊട്ടിച്ചിരിക്കുന്നു
പണ്ട് മുല്ലപ്പൂ അത്തറിന്റെ വാസനയായിരുന്നു എന്റെ വീടിന് വടക്കിനി മുറിക്ക് മാപ്പിളപ്പാട്ടിന്റെ ഈണമുണ്ടായിരുന്നു. ഇന്നിപ്പോൾ... സിമന്റിന്റെ മണമുള്ള തുമ്മലും ചീറ്റലും ഖബർ സ്‌ഥാനത്തിന്റെ ഒരവസ്‌ഥപോലെ. ഉപേക്ഷിക്കപ്പെട്ട കല്ലുകൊണ്ട് കിഴക്കിനമുറി സ്വസ്‌തം. ഉപേക്ഷിക്കപ്പെട്ട ആഭിജാത്യം കൊണ്ട് വടക്കിനിമുറി സ്വസ്‌തം. കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വംകൊണ്ട് പടിഞ്ഞാറ്റു മുറി സ്വസ്‌തം. അവശേഷിച്ച, എടുപ്പുകൾ ഛേദിക്കപ്പെട്ട വെള്ളരിപ്പിറാവിന്റെ ആത്‌മാവ്‌കൊണ്ട് സ്വസ്‌തം. ഇതാ ഇവിടിപ്പോൾ മുഴുവനായും സ്വസ്‌ത...
ബ്ലാക്ക് ആന്റ് വൈറ്റിൽ പുതിയതരം പൂക്കൾ
എന്റെ വിരലറ്റത്ത് കൂർത്ത് വിണ്ട ഒരു കവിതയുണ്ട് കറുത്ത നിറത്തിൽ പുതിയ, പുതിയ പൂക്കളായി.... കറുത്ത അക്ഷരങ്ങളിലെ പഴകിത്തേഞ്ഞ വിത്തുകൾ പാകിമുളച്ച്, കുനുകുനാ വിരിഞ്ഞ്, പലനിറങ്ങളായി..... എന്റെ നെഞ്ചിലിപ്പോൾ മിടിക്കുന്ന ഒരു നനുത്ത പൂവ് കൂർത്തുപോയ ചുണ്ടുകൾക്കൊണ്ട് ഒപ്പുമ്പോൾ.... കാണാത്ത സൂര്യകാന്തിയുടെ സൗന്ദര്യം! നെഞ്ചിലുള്ളിലത് ഗതജന്മ സുകൃതമായ് വിരിഞ്ഞു നില്‌ക്കുന്നു. പലരും നുള്ളിയെടുക്കാൻ ശ്രമിക്കുമെങ്കിലും വഴിയടയാളചിത്രങ്ങളിലെ ക്രൂശിതനായ ഒരു ശിലയായി..... ബ്ലാക്ക് ആന്റ് വൈറ്റിൽ കണ്ടാൽ ...