Home Authors Posts by കയ്യുമ്മു കോട്ടപ്പടി

കയ്യുമ്മു കോട്ടപ്പടി

3 POSTS 0 COMMENTS

ഓർമപ്പുസ്തകത്തിലെ ഒരേട്

    നനഞ്ഞ ഒരേടിലാണ് കുറെയേറെ ബിന്ദുക്കൾ ചിതറിക്കിടക്കുന്നത് കണ്ടത്. തെളിയാതെ തെളിഞ്ഞും നിറയാതെ നിറഞ്ഞും കരഞ്ഞും ചിരിച്ചും കുറെയേറെ അക്ഷരത്തെറ്റുകളോടെ ശിഥിലപ്പെട്ടു കിടക്കുകയായിരുന്നു അവ ചിലത് ഹൃദയതാളത്തോട് മുട്ടിക്കിടക്കുകയായിരുന്നു. ഇടയിലെപ്പോഴോ നഷ്ടപ്പെട്ട പാഠപുസ്തകത്തിലെ ഏതോ അക്ഷരമോ ഇടനെഞ്ചിൽ കത്തിയമർന്ന ചാരത്തിൽ പൂണ്ടു കിടന്നു. വായിക്കാനാകാത്ത പുസ്തകത്തിലെ തെളിയാത്ത ഏടിലെ ശിഥില ചിത്രമായ് ഇപ്പോഴും ഈ വഴിയിൽ മൗനമായി ഒളിച്ചു നിൽപ്പാണ് ഞാൻ സമുദ്ര...

സ്വപ്നങ്ങൾ

            സ്വപ്നം! വെറും സ്വപ്നമായി മാറുന്ന ചില നിമിഷങ്ങളുണ്ട്. അതിൽ ചില മനസ്സുകൾ പൊരിഞ്ഞ യുദ്ധത്തിലാ - യിരിക്കാം... സമയത്തിന്റെ അതിർ വരമ്പുകൾ തെറ്റിച്ചു കൊണ്ട് തന്നെ യുദ്ധം വീശിയടിക്കുന്ന കാറ്റിൽ കുടുങ്ങിമറിയുന്ന ചില നിമിഷങ്ങൾ ... രാവിന്റെ അവസാന - നിമിഷത്തിൽ ഞെട്ടിയുണരുമ്പോൾ നിഗൂഢതയിലെ വേദനിപ്പിക്കും ചില സത്യങ്ങൾ യാഥാർത്ഥ്യമാകല്ലെയെ - ന്നും ചിന്തിക്കാറുണ്ടാവാം .... പറയാതെ പറഞ്ഞു പോകുന്ന ചില നിമിഷ - ങ്ങിലെ പ്രണയവും ...

ആത്മഹത്യയിൽ ഉറുമ്പരിക്കുന്നു

അച്ഛൻ ഉണങ്ങുന്നു, വയൽ കരിയുന്നു! അമ്മ വേവുന്നു, വയർ പൊരിയുന്നു! ഇവർക്കുമിടയിലെ വിയർപ്പുകൾ- മക്കളൊപ്പുന്നു! കാലങ്ങളുടെ വേഗതയിൽ കലങ്ങിത്തെളിയാത്ത നൊമ്പരങ്ങളും നെടുവീർപ്പുകളും-ബാക്കിയായി... പുളിച്ച ഭക്ഷണം കാത്തിരിക്കുന്നു! ഒടുവിൽ... ആത്മഹത്യയുടെ വേരുകൾ ഇവർക്കുമിടയിൽ മുളപൊട്ടാൻ തുടങ്ങവെ, കർഷകരുടെ സങ്കടം! പത്രത്താളിൽ വെണ്ടയ്‌ക്കാക്ഷരങ്ങളായ്‌.... മാധ്യമങ്ങളും, റിപ്പോർട്ടുകളും കുന്നുപോലെയായ്‌.... മന്ത്രിസഭയിൽ വെളളം ചേർക്കാത്ത സംഭാഷണങ്ങൾ പെരുകവെ അവസാനം.... ഒന്നും തീരുമാനിക്കപ്പെടാതെ ആത്മഹത്യയിൽ ഉറുമ്പര...

തീർച്ചയായും വായിക്കുക