കയ്യുമ്മു കോട്ടപ്പടി
പ്രണയരാഗം
ഈ നിലാമുറ്റത്ത്
നിറമേലും ചിരിയുമായ്
എത്തുന്ന പ്രിയ ഹംസമേ....
ഈ മഞ്ജു തീരത്തിൽ
ഋതുശോഭ മുത്തുവാൻ
ഉണരൂ നീ കളഹംസമേ....
പ്രണയാർദ്ര രാഗത്തിൽ
നീന്തി നീരാടുന്ന
സ്നേഹത്തിൻ നറുപുഷ്പമേ....
പ്രിയമെഴും സന്ധ്യയിൽ
നിൻ നീല നയനങ്ങൾ
പ്രിയമുള്ളൊരാളെ
തേടുന്നുവോ .....
ആലോലം തീരത്ത്
ആവണി പൂ നുള്ളാൻ
ആരെയോ കാത്തു -
നീ നിന്ന രാവിൽ ....
മൗന ദുഃഖങ്ങളെ
മഞ്ചാടി മണിമാല ചാർത്തി
നീ നാണം നടിച്ചു നിന്നോ ..?
നീർമിഴിപ്പൂക്കൾ
നീലമിഴികളിലുറങ്ങും- നിറകുളിർ പൂമ്പാറ്റകളെ കിനാവിന്റെ താരാപഥ- ത്തിലമരും നീല കുസുമങ്ങളെ... എന്റെ വീണ മീട്ടി പാടുന്ന എൻ മനസ്സിലെ കുരുവികളെ എനിക്കായ് വിടരും പുഷ്‌പഗണങ്ങളെ... എന്തേ കൊഴിഞ്ഞടർന്നവരെങ്ങുപോയ്....? വരികയില്ലേ ഇനിയവരൊട്ടും തരികയില്ലേ...തരികയില്ലൊരു ചുംബനം? വസന്തയാമങ്ങളിലും ശ്യാമസുന്ദര സുദിനങ്ങളിലും ശാരദേന്ദുവായ്...നീ പാടി വിളയാടിടും കാലം കാലമേ നീയെനിക്ക് കൂട്ടിനായ് തന്നയീ... മൃദുഗാനം പാടി ഞാൻ നിന്നെയുണർത്തും രാവിന്റെ മണിമാറിലമർന്നും ഗഗന വീഥിയിലൂടെ, ഞാൻ നടന്നും ശ്യാമവർണ്ണങ്ങളിൽ ശാന്ത...