കായക്കൽ അലി
എന്റെ ഗ്രാമം
കേരളോൽപത്തി മുതൽ ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രസിദ്ധമായ ‘തിരുനാവായ’യാണ് ഞാൻ ജനിച്ചുവളർന്ന ഗ്രാമം. നൂറ്റാണ്ടുകളോളം കേരള ചക്രവർത്തിമാരെ തെരഞ്ഞെടുത്തിരുന്ന മാമാങ്ക മഹോത്സവം നടന്നത് ഇവിടെയാണ്. മാമാങ്കത്തിന്റെ തിരുശേഷിപ്പുകളായി സാമൂതിരി പെരു നിലനിന്നിരുന്നു. ‘നിലപാടുതറ’, ചാവേറുകളുടെ ശവം ആനയെക്കൊണ്ട് ചവിട്ടിത്താഴ്‌ത്തിയിരുന്ന ‘മണിക്കിണർ’ ‘മരുത്തറ’ ‘ചങ്ങമ്പളളി കളരി’ എന്നിവയൊക്കെ ഇന്നുമിവിടെയുണ്ട്. ജർമ്മൻ സായ്‌പ്പുമാർ നിർമ്മിച്ച നൂറ്റാണ്ടു പിന്നിട്ട ഓട്ടുകമ്പനിയുടെ പാതിപൊളിച്ച ഭാഗവും ഇവിടെ സ്ഥ...