Home Authors Posts by കവിത ബി കൃഷ്ണൻ

കവിത ബി കൃഷ്ണൻ

2 POSTS 0 COMMENTS

മോർച്ചറി

        വിരണ്ട ചുമരുകൾ.. നരച്ചതും... ചുറ്റിലും മരണ വിജനത. തണുത്ത മുറി ശവനിദ്രയുടെ നിശ്ചല മോർച്ചറി. ഓരോ ഷെൽട്ടറിലും ഓരോരുത്തർ അന്റാർട്ടിക്കൻ ശീതം നുകരുന്നു. ചിലർ മണ്ണ് സ്വപ്നം കാണുന്നു, ചിലർ അഗ്നിയും... എല്ലാവർക്കും വേണ്ടത് മോക്ഷം... പുതിയ ഗേഹം പൂകണം ശീഘ്രം . പുനർജനി നൂണ്ടവർക്ക് പ്രതീക്ഷ ഇനിയും മുളപൊട്ടി കിളിർത്തേക്കാം... എന്തിനെന്ന് കാമുകൻ -ത്യജിച്ചതിൽ കയർത്തുമ്പിൽ... പ്രാണനുടച്ചൊരു കാമുകി....പുനർജന്മം വേണമെന്ന് സൗഖ്യ ദാമ്പത്യം നുകർന്ന് മതികെടാത്തൊരു വൃദ്ധപത്നി. ...

മടക്കം

  കാലം വിളിയ്ക്കുന്നു.... കവിതേ വിരലിൽ നിന്നുമടരുക മുന്നിലെ മുൾവഴി താണ്ടാതെ നീ പിൻഋതുഛായയിൽ മേയുക... പണ്ടുനിന്നെ വിളയിച്ച ഹരിത - തരുമേടകൾ ഇന്ന് നിനക്കായി മലരവേ നിന്റെയീയേകാന്ത വിപിനം വെടിയുക... നിന്നിലെ നീറ്റുന്ന പ്രണയമെടുക്കുക... വിരലിന്നിടയിൽ നിന്നെന്നോയൂർന്ന നാരായത്തുമ്പിനെയമർത്തിപിടിക്കുക... വരിക നീ വീണ്ടും അന്നുനിന്നെ പ്രേമവൃന്ദയായ് ചമയിച്ച ചരിവുകൾ പൂത്തുലാവുന്നതു കാണുക. തിരികെ കനവേന്തി കൂടണയുക നീ.. പിന്നെയും...  വന്നീ, കല്പനീയ നാക വസന്തമെഴുതുക.

തീർച്ചയായും വായിക്കുക