Home Authors Posts by കവിത ബി.കൃഷ്‌ണൻ

കവിത ബി.കൃഷ്‌ണൻ

0 POSTS 0 COMMENTS
അരീപ്പാറ വീട്‌ കൽത്തോട്ടി പി.ഒ. ഇടുക്കി - 685 507.

മായാത്ത മുറിപ്പാടുകൾ

അകന്നുപോകുന്ന ഓരോ തീപ്പൊട്ടുകളിലേക്കും പാതി കണ്ണുകൊണ്ട്‌ നോക്കി അവൾ ശ്വസിക്കാൻപോലും ഭയന്ന്‌ പതുങ്ങിക്കിടന്നു. പൊട്ടിയ കുപ്പിവളത്തുണ്ടുകൾ കൈത്തണ്ടയിൽ കുത്തിക്കയറുന്നതിന്റെ വേദന അവളറിഞ്ഞില്ല. പെട്ടെന്നാണ്‌ അജ്‌മൽ മോനെ പറ്റി ഉൾക്കിടിലത്തോടെ ഓർത്തത്‌. ആബിദുമ്മയുടെ കയ്യിൽനിന്നും പിടിച്ചു വാങ്ങിക്കൊണ്ട്‌ ഓടിയ വഴിയിലെ കശുമാവിൻ തോപ്പിൽ സത്യത്തിൽ അവനെ എറിഞ്ഞിടുകയായിരുന്നു. അവനെ അവർ കണ്ടോ? വെട്ടി നുറുക്കിയിരിക്കുമോ? എന്റെ കൃഷ്‌ണാ! അവൾ പിടഞ്ഞെണീറ്റ്‌ ചുറ്റിലും കൊഴുത്ത ഇരുട്ടിലേയ്‌ക്ക്‌ വിറപൂണ്ടു നോക്കി. പക...

ഉത്തമഗീതകൾ

പ്രണയ ദിനമെത്തുന്നു സോളമാ.... നീ നിന്റെ മുന്തിരിത്തോപ്പുകൾ ഒരുക്കുക ചിലിയിൽ ചെന്ന്‌ നെരൂദയുടെ - ‘പുന്നാകരസ’മുള്ള പ്രേമകവിത കട്ടെടുക്കാം... ചെറിമരങ്ങളിലെ വസന്തത്തിൽ നിന്നും- രമണനിലെത്തി ചന്ദ്രികയോടൊത്ത്‌ ആടുമേയ്‌ക്കാം... അവിടുന്ന്‌ മയ്യഴിയിലേയ്‌ക്ക്‌ ഒഴുകിയെത്താം.... ദാസന്റെയൊപ്പം വെള്ളിയാങ്കല്ലിലെ തുമ്പികളെയെണ്ണാം... നദിയെവിടെയോ ചെന്നടിയട്ടെ കടലിലോ, ഡാമിലോ.. നമുക്കെന്ത്‌... നീ ഇക്കാലത്തിലെ യന്ത്രപ്പെട്ടിയെടുക്കുക സോളമനെ ചുരുക്കി ‘സോൾ’ എന്നാക്കുക കുത്തും കോമയുമിട്ട്‌ എസ്‌.എം.എസ്‌.വരയ്‌ക്കുക സോറി...

മാന്ദ്യം

നാട്ടിലേയ്‌ക്കൊന്നുപോയ്‌ വരൂ, അറബി പറഞ്ഞു സാമ്പത്തിക മാന്ദ്യം റോഡരികിലെയും തോട്ടിറമ്പിലെയും പതുപ്പത്ത്‌ സെന്റുകൾ വിറ്റുപോയി..... ഭാര്യയുടെ പിണ്ടിമാലയും, കാതലുക്കും, ആറുമോതിരങ്ങളും, കമ്പിവളയും ബാങ്കിൽ ഉമ്മയ്‌ക്ക്‌ വെപ്പുപല്ല്‌ വാങ്ങണം മൂത്തമോന്‌ സൈക്കിളും വീഡിയോഗെയിമും.. ചെറിയ മകൾക്ക്‌ എട്ടുമാസം പ്രായം അരഞ്ഞാണു കെട്ടാതെ തരമില്ല.... കിളച്ചു പാലിച്ച ഈന്തപ്പന പറഞ്ഞു പോകൂ.... പോകൂ മുതലാളിയ്‌ക്കു പണമില്ല എണ്ണയ്‌ക്കു വിലയില്ല റൊട്ടിയില്ല...... വീഞ്ഞില്ല ബീജവും വിശപ്പുമില്ല ബീവിമാർ നാലുണ്ട്‌.... പാസ്‌പ...

ഹൃദയത്തിൽ സൂക്ഷിയ്‌ക്കാൻ….

നിനക്കുവേണ്ടി ഞാനൊരു ചുവന്ന ഹൃദയം വാങ്ങി.... അതാരോ വെൽവറ്റിനാൽ പൊതിഞ്ഞ്‌ പതുപതുത്ത്‌ രൂപപ്പെടുത്തിയിരുന്നു മഞ്ഞുകാലത്തിനു ശേഷം... പ്രണയാലസ്യത്തോടെ ഫെബ്രുവരി വരും ‘നീയെന്റേതെന്ന്‌’ പരസ്‌പരം- സെൽഫോണിലെ എസ്‌.എം. എസിൽ കുത്തുകളും നക്ഷത്രങ്ങളും കൊണ്ടലങ്കരിച്ച്‌ തരള്യത്തോടെ സെൻഡ്‌ ചെയ്യുന്ന ദിനം. എങ്കിലും ഇ-മെയിലുകളിൽ നിന്നിറങ്ങി... എസ്‌.എം.എസുകൾ വിട്ട്‌ ഇന്നലെ സന്ധ്യയ്‌ക്ക്‌ ഒരു വഴിയോര കച്ചവടക്കാരന്റെ പക്കൽ നിന്നും ഞാനാഹൃദയത്തെ നിനക്കായ്‌ വാങ്ങുകയായിരുന്നു... കാതുചേർത്തുവയ്‌ക്കുമ്പോൾ നിനക്കതിന്റെ ഉൾ...

അവൾ….

അവളൊരു ഉണങ്ങാത്ത മുറിവായിരുന്നു പൊയ്‌മുഖങ്ങൾക്കടിയിൽ അളിഞ്ഞ- മനസ്സുളള കാപാലികർക്ക്‌, കൊത്തിവലിച്ച കഴുകൻമാർക്ക്‌, തെരുവിലെ ചുവന്ന മണ്ണിന്‌, ഇരുണ്ട പല രാപ്പകലുകൾക്കും.... അവൾ അർബുദം പോലായിരുന്നു. സാക്ഷര സംസ്‌ക്കാര പൗരുഷം അവളെ പൂവുപോലെ മണത്തു... ഇഞ്ചമുളളുകൊണ്ട്‌ കോറിവരഞ്ഞു... ആവി പൊന്തുന്ന മരുഭൂവിലിഴച്ചു... വാണിഭ ചന്തകളിൽ വിൽപ്പനയ്‌ക്കുവച്ചു. സൂര്യനെല്ലി കിളിരൂരായപ്പോഴും... വിരണ്ട കണ്ണുളള ഐസ്‌ക്രീം കപ്പുകളിൽ ക്രിട്ടിക്കൽ കെയർയൂണിറ്റിലെ ചത്തതണുപ്പിൽ പെറ്റകുഞ്ഞിന്റെ ചിരികണ്ട്‌ കുളുർക്കാതെ കാട്ടുനെല...

വാൻഗോഗ്‌ ചോദിക്കുന്നു

എന്റെ മഞ്ഞ സൂര്യകാന്തികൾ, എന്റെ മന്ത്രവാദിനി കൊട്ടാരങ്ങൾ, എന്റെ വസന്തങ്ങൾ, എന്റെ സ്‌ത്രീകൾ... എവിടെ..? വാൻഗോഗ്‌ ചോദിക്കുന്നു രണ്ട്‌ ഫ്രാങ്ക്‌ തരൂ! ഇല്ലെങ്കിൽ നിങ്ങളെന്റെ ചിത്രങ്ങൾ വലിച്ചെറിയുക. തെരുവിലൂടെ ഞാൻ നടക്കട്ടെ... ദാരിദ്ര്യ ഭ്രാന്തിൽ പിടത്തോടട്ടെ... എന്റെ വിരലുകൾ അറ്റുപോകട്ടെ... വിൻസന്റ്‌ വാൻഗോഗ്‌ ചത്തുതുലയട്ടെ... എനിക്കുറങ്ങാൻ ഇടം തരൂ! വേശ്യാലയത്തിൽ റേച്ചലിനരുകിൽ എനിക്കുറങ്ങാനൊരിടം തരൂ... അവൾക്കു കൊടുക്കാൻ അഞ്ച്‌ ഫ്രാങ്കില്ല പകരം അവളെന്റെ ചെവി ചോദിക്കുന്നു നശിച്ച ലോകമേ! എന്റെ പക്കൽ ഇന...

ചെങ്ങഴിനീർ പൂവ്‌

ചിലങ്കകൾ എറിഞ്ഞുകൊടുത്തു നിരാമയം എങ്ങു പോകുന്നു നീ ദേവപുഷ്പമേ! നൃത്തമാടി തളർന്നുവെന്നതോ തപ്തമീ ശാല മടുത്തുവെന്നതോ...? ദാനശീല നീയേകി ഞങ്ങൾക്കാ- കാമ്യ സാഹിത്യ വാരിധി നീളേ... നീളേ... പറന്നു പൊങ്ങുവാനേകി- ഞങ്ങളിലാകാശം. ഭുവനമാം മണിക്കിണറിലപൂർവ്വയായ്‌ വിടർന്ന ചെങ്ങഴിനീർപ്പൂവു നീ പൂജചെയ്യുവാൻ... കലശമാടുവാൻ ഇറുത്തു മാറ്റി നിൻ തേജസ്സ്‌ തൊട്ടുഴിഞ്ഞവർ... തണ്ടുലച്ചവർ കണ്ടതില്ലൊരാ ഛന്ദസ്സ്‌ പരിലസം പൂത്തു നീർമാതളം കാലത്തിൻ താഡനമേറ്റു വീണ്ടും വീണ്ടും ഒറ്റയടിപ്പാത ചവിട്ടി കടന്നുപോയ്‌... തപിയ്‌ക്കും പ്രണയത്...

തീർച്ചയായും വായിക്കുക