കാവിൽ രാജ്
ഓണം വന്നേ…!
ഓണം പോന്നോണം പൊന്നോണംവന്നേ..! ഓണപ്പൂമേഘങ്ങളോടിവന്നേ! ഓണപ്പൂമുറ്റത്ത് കൺതുറന്നേ ഓണപ്പൂമാനത്തും കൺതുറന്നേ! അത്തത്തിൻ നാൾതൊട്ടു പൂക്കളിട്ടേ ചിത്തത്തിലോണത്തിൻ താളമിട്ടേ! ചിത്തിരച്ചോതി വിശാഖംതൊട്ടെ വൃത്തത്തിൽ പൂക്കളം വീണ്ടുമിട്ടെ! മൂലംനാൾ മുന്നൂറ് പൂക്കൾകൊണ്ടേ മൂലക്കളംതന്നെ മുറ്റത്തിട്ടെ. പൂരാടമുത്രാടം നാളിൽതന്നെ മാവേലിമന്നനെ മണ്ണിൽതീർത്തെ! പൂവായ പൂവെല്ലാം കാറ്റിലാടി പൂവാടി തന്നിൽകിളികൾപാടി! പൂമ്പാറ്റ പൂക്കളിൽ നൃത്തമാടി പൂങ്കാറ്റിലൂളിയിട്ടൂയലാടി! കാടായ കാടെല്ലാമാർത്തുപാടി നാടായ നാടെല്ലാമോർത്തുപാട...
ചിങ്ങംവന്നേ..!
പൊന്നോണപ്പൂമാസം പൂത്തുലഞ്ഞേ പൊന്നോണപ്പൂമാനം പൊന്നണിഞ്ഞേ! പൊന്നോണപ്പൂനിലാപട്ടണിഞ്ഞേ പൊന്നോണച്ചിങ്ങം വിരുന്നുവന്നേ! ചെങ്കനൽ സൂര്യൻ പ്രഭചൊരിഞ്ഞേ ചെന്താമരപ്പൂക്കൾ കൺതുറന്നെ ചെമ്പരത്തിക്കാട് ചോപ്പണിഞ്ഞെ ചെമ്പകക്കാവുകൾ പൂചൊരിഞ്ഞേ! അത്തവും ഓണവും വന്നണഞ്ഞെ ചിത്തത്തിലാഹ്ലാദപ്പാട്ടുണർന്നേ! മുത്തശ്ശി പ്ലാവിലും തളിരണിഞ്ഞെ മുത്തങ്ങപ്പുല്ലിനും കുളിരണിഞ്ഞേ! തുമ്പക്കുടങ്ങൾ ചിരിച്ചുനിന്നേ തുമ്പിക്കിടാങ്ങൾ പറന്നുവന്നേ! തംബുരു മീട്ടുവാൻ, താളം പിടിക്കുവാൻ- അമ്പിളിമാമന്റെ ചിങ്ങംവന്നേ! ...
മൗനികൾ
അവർ (അ)സംബന്ധം ചെയ്യും “വെടിവട്ടം” പറഞ്ഞും കാലം കഴിച്ചു. അവരുടെ സപത്നികളും അഗ്നിസാക്ഷികളും “സ്മാർത്തവിചാര”ത്താൽ ഭ്രഷ്ടരായപ്പോളർഥിച്ചു. “ബ്രാഹ്‌മണരുടെ ഭാര്യമാരാക്കരുതേ” യാഗം ചെയ്തും, ത്യാഗം ചെയ്തും ഭൂപാലധർമ്മം പാലിച്ചും സ്വന്തം ഭാര്യയെ ത്യജിച്ചും രാജ്യം ഭരിച്ച അവതാരപുരുഷൻ മൗനിയായി. അവർ പുരുഷന്റെ മുഖമുദ്രയുള്ള- ശവക്കച്ച ചുംബിച്ച മണവാട്ടിക- ളാ“യഭയ”മർത്ഥിച്ച കന്യകമാർ ശിരസ്സ് മുണ്ഡനം ചെയ്ത് വികാരങ്ങളമർച്ച ചെയ്ത് അർത്ഥിച്ചു. “ഇടയകന്യകയാകാനിടവരുത്തരുതേ”. മരിച്ചവർക്കുയിരേകി മരക്കുരിശ്ശിൽ ബലിയർപ്പി...
ജന്മം
വിശപ്പാൽ കുരച്ചും കുത്തിക്കുഴിച്ചും അന്യന്റെ തൊട്ടിയിലെ കഞ്ഞികിട്ടാൻ അലഞ്ഞു തിരിഞ്ഞാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ഊരചായ്‌ക്കാൻ കുരയില്ലാതെ ഊരു തെണ്ടിയലഞ്ഞാൽ ചാളയോ ചാരമോ നൽകാൻ ഒരു പട്ടിയും മുന്നോട്ടുവരില്ല. വളർത്താനരുമില്ലാത്തതിനാൽ വാങ്ങാനാളുണ്ടാവില്ല. കഴുത്തിൽ ചങ്ങലയിടാനോ കർണ്ണത്തിൽ നമ്പറിടാനോ ഒരു പട്ടിയും അന്വേഷിയ്‌ക്കില്ല. കല്ലെറിഞ്ഞകറ്റുന്ന വരേണ്യ വർഗ്ഗത്തിന്റെ തല്ലുകൊള്ളാതിരിയ്‌ക്കില്ല. എങ്കിലും, ജഠരാഗ്നി ശമനത്തിനായ് ഉച്ഛിഷ്ടം ഭുജിച്ചുന്മാദനൃത്തം തുടർന്നാൽ- ഒരു പട്ടിയും തടയില്ല....
അവതാരം
പ്രതികരിയ്‌ക്കാത്ത പിതൃക്കളുടെ മക്കളായ പിതാക്കളെ നികൃഷ്ടരാക്കുകയും പട്ടിണിയ്‌ക്കിടുകയും മർദ്ദിയ്‌ക്കുകയും വിധേയത്വംകാണിച്ച പിതാക്കളുടെ ഭാര്യമാരായ മാതാക്കളെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചവുട്ടിമെതിയ്‌ക്കുകയും മാനംകെടുത്തുകയും അടിമകളായ മാതാക്കളുടെ മക്കളായ യുവാക്കളെ തീണ്ടാപാടകലെനിർത്തി തുണിയുരിഞ്ഞ് തെങ്ങിൽ വരിഞ്ഞുകെട്ടി പുളിവാറാലടിച്ചു വശംകെടുത്തി വെള്ളം കൊടുക്കാതെ കാതിലിയ്യമൊഴിച്ച് നാക്കരിഞ്ഞ് നടകൊയ്യുകയും സഹോദരിമാരായ യുവതികളെ പീഡിപ്പിക്കുകയും പ്രസവിപ്പിക്കുകയും പരസ്പരം പങ്കുവെച്ചെടുക്കുകയു...
പ്രലോഭനം
അന്നൊരു സന്ധ്യയ്‌ക്കല്ലോ? മാരുതിക്കാറിലെത്തി വന്ദനം പറഞ്ഞതും സുന്ദരിപ്പെണ്ണൊരുത്തി “വന്ദന! ഞാനാണല്ലോ, സാമൂഹ്യപ്രവർത്തക സുന്ദരീ! ചിത്രേ? നിന്നെ- കാണുവാനെത്തി ഞാനും!” പ്രതിഭാ പട്ടം കിട്ടി! പോരെങ്കിൽ പത്രത്താളിൽ വലുതായ് പടംവന്നു പലരും പ്രശംസിച്ചു മാധ്യമ ശ്രദ്ധനേടി ചിലരോ കണ്ണും വെച്ചു സാദ്ധ്യതയേറിയില്ലേ? സീരിയൽ താരമാകാൻ? എത്രയോ ചിത്രംകണ്ടു മാറ്റിവെച്ചിട്ടും വീണ്ടും ചിത്രതൻ ചിത്രം നോക്കി- പ്പറഞ്ഞു സാക്ഷാത്‌ക്കാരൻ! എത്രയും പണംവേണേ- ലത്രയും കൊടുത്തേയ്‌ക്കൂ എത്രയും വേഗംപോയി ക്കൊണ്ടുവാ നാളെത്തന്നെ ...