കെ.എ. ഉണ്ണിത്താൻ
ശർമ്മിഷ്‌ഠയ്‌ക്ക് – ഒരനുബന്ധം
എൻ.എസ്.മാധവന്റെ കാറിനെ ഓവർടേയ്‌ക്ക് ചെയ്‌ത് ശർമ്മിഷ്‌ഠയുടെ ഹുണ്ടായ് ദില്ലിയിലെ തെരുവീഥിയിലൂടെ മുന്നേറി. വണ്ടി ചെന്നു നിന്നത് കൊണാട്ട് പ്ലെയിസിലെ ഒരു ബ്യൂട്ടിപാർലലിനു മുമ്പിലാണ്. ബ്യൂട്ടിപാർലലിൽ നല്ല തിരക്ക്. ശർമ്മിഷ്‌ഠ ഒതുങ്ങി ഒരു സോഫായിൽ ഇരുന്നു. യയാതി പരാജിതനായി തന്റെ മുറിവിട്ട് ഇറങ്ങിപോയത് ശർമ്മിഷ്‌ഠ ഓർത്തു. അന്നു തന്റെ ചിരികൊണ്ട് ഫ്ലാറ്റു കൊട്ടാരം കിടുങ്ങുന്നുണ്ടായിരുന്നു. ഇന്നലെ രാത്രീ യയാതി പറഞ്ഞ കഥയിലെ മർമ്മങ്ങൾ ഓർത്ത് ഓർത്ത് ചുണ്ടിൽ ചിരിയൂറി. ...