കരൂർ ശശി
ദൈവം
പൂജാരി നടയടച്ചു പോയിരുന്നു, ഭക്തർ പിരിഞ്ഞിരുന്നു. അമ്പലപ്പരിസരത്ത് സംശയകരമായ വിധത്തിൽ ഒരാൾ അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി. കറുപ്പോ വെളുപ്പോ അല്ല നിറം. പൊക്കമോ പൊക്കക്കൂറവോ ഇല്ല, മുഷിഞ്ഞ വേഷം, ചീകിയൊതുക്കാത്ത മുടി, വിടർന്ന കണ്ണുകൾ, ഗൗരവമോ ഗൗരവക്കുറവോ ഇല്ലാത്ത ഭാവം. ‘നിങ്ങൾ ആരാണ്?’ ഞാൻ ചോദിച്ചു. ‘ദൈവം’ - മറുപടി. Generated from archived content: story1_nov13_09.html Author: karur_sasi
ഒരു ‘ടെറ്റിസ്‌റ്റ് ആക്ട്’
തന്നിലൊതുങ്ങാത്ത ‘ബൗദ്ധിക ഫോർമാറ്റ്’ എടുത്തണിഞ്ഞ് പൊതുവേദികളിൽ സ്വന്തം അന്തഃസാരശൂന്യത വെളിപ്പെടുത്തുകയെന്നത് എത്ര പരിതാപകരമാണ്! കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പേർത്ത് നിലവിളിക്കുന്ന നാടൻ ചെറുപ്പക്കാരൻ, ഒരു സുപ്രഭാതത്തിൽ ബീഥോവന്റെ സിംഫണിയെക്കുറിച്ച് പ്രസംഗിച്ചു തുടങ്ങിയാലോ? കേരളപാണിനി സ്‌മാരകത്തിലെ സാംസ്‌കാരിക കൂട്ടായ്‌മയോടനുബന്ധിച്ച കവിസമ്മേളനത്തിലെ സ്വാഗതപ്രസംഗകൻ (ഇറവങ്കര പ്രവീൺ എന്നോ മറ്റോ പേര്) മുണ്ടൂർ കൃഷ്‌ണൻകുട്ടി ബസ്‌സ്‌റ്റാൻഡിൽവച്ച് തന്നെ കണ്ടപ്പോൾ ഒഴിഞ്ഞുമാറിയതും, എം.എഫ...
മൂത്രഗന്ധം പുരണ്ട രുദ്രാക്ഷഫലങ്ങൾ
സംസ്‌കൃതി ഭവനത്തിലെ കൂത്തമ്പലത്തിൽ ഭാഷയുടെ പ്രതീകവത്‌കരണത്തെക്കുറിച്ചുളള ജീർണ്ണശബ്‌ദങ്ങളുയരുമ്പോൾ, പിന്നാമ്പുറത്തുനിന്ന് രുദ്രാക്ഷത്തിന്റെ കായ്‌കൾ പെറുക്കി സഞ്ചിയിലാക്കുകയെന്ന മഹത്‌കൃത്യം! മൂത്രമൊഴിക്കാൻ പലരും നടന്നുപോകുന്നത് ഈ കായ്‌കളെ ചവിട്ടിയരച്ചുകൊണ്ടാണ്! പെറുക്കിയെടുക്കുന്ന കായ്‌കളിൽനിന്ന് പുഴുക്കളെ നീക്കുകയും വേണ്ടിയിരിക്കുന്നു. രുദ്രാക്ഷക്കായകൾ ചിതറി ജീർണ്ണിച്ചു പുഴുക്കുന്നു; കൂത്തമ്പലവേദി, മാറാട് പ്രശ്‌നപരിഹാരത്തിന് ‘സംസ്‌കാ’രാവഹിച്ച, ലോകമറിയാത്ത ദിവ്യമായ പങ്കിനെക്കുറിച്ചുളള ഉദീരണ...
തുഞ്ചൻപറമ്പിൽ നിന്നപ്പോൾ
അന്തിമയങ്ങിയ നേരത്ത് തിരൂരിലെ തുഞ്ചൻപറമ്പിൽ ആൾക്കൂട്ടത്തിൽനിന്ന് അകന്നുമാറിനിന്നു, സംസ്ഥാന സ്‌കൂൾ യുവജനോത്സവം സംബന്ധിച്ച പ്രസംഗമത്സരത്തിന്റെ വിധിനിർണ്ണയം കഴിഞ്ഞ്. ‘എന്റെ മാതൃഭാഷ മലയാളം’ എന്ന വിഷയം കുട്ടികളെ വല്ലാതെ കണ്ട് ആവേശഭരിതരാക്കി. അതിന്റെയൊരാഹ്ലാദം മനസ്സിൽ. തുഞ്ചൻ സ്‌മാരകട്രസ്‌റ്റ് അംഗവും സഹവിധികർത്താവുമായ മണമ്പൂർ രാജൻബാബു അടുത്തുവന്ന് ആരാഞ്ഞുഃ “ഇവിടുത്തെ പരിപാടികൾക്ക് വന്നിട്ടില്ലല്ലോ?” “ഇല്ല.” “കരൂർ ശശിയേയും തക്കസന്ദർഭത്തിൽ ക്ഷണിച്ചുവരുത്തുമെന്ന് രാജൻബാബുവിന്റെ ഉറപ്പ്.”...
ചിലപ്പോൾ വീഴ്‌ചകൾ സംഭവിക്കുന്നു
കൊല്ലത്ത് അഷ്ടമുടിക്കായൽകരയിൽ നടന്ന തിരുനെല്ലൂർ കാവ്യോത്സവം പ്രത്യക്ഷബോധ്യങ്ങൾക്കപ്പുറത്തേയ്‌ക്ക് മനസിനെ കൊണ്ടുപോയി. കേരളീയ രാഷ്ര്ടീയ-സാമൂഹിക-സാംസ്‌കാരികജീവിതം എവിടെയോ മറന്നുവച്ച ഒരു പ്രബുദ്ധകാലഘട്ടം. തിരുനെല്ലൂർ ഉൾപ്പെടെയുള്ള കവികളും എഴുത്തുകാരും തെളിയിച്ചുകാട്ടിയ മാനുഷികതയുടെയും സർഗ്ഗാത്മകതയുടെയും വെളിച്ചം. പഴയ സമ്പന്നങ്ങളുടെയും മുഖഛായകളുടെയും സമാഗമം. ഏതോ സ്വപ്നസ്മൃതികളിലേക്ക് മനസിനെ നയിച്ചു. ചില സിംഹഗർജ്ജനങ്ങൾ വേദിയിൽ ഉയർന്നു. കാലിക രാഷ്ര്ടീയ-സാമൂഹിക-സാംസ്‌കാരിക പ്രവണതകളോടുള്ള അമർഷവും വെ...
ഇതൊരു ജീർണ്ണാവസ്ഥമാത്രം
ചില ‘അല്‌പമാത്ര’ വിഭവന്മാർ എല്ലാരംഗങ്ങളിലുമുണ്ടാവും. സാഹിത്യത്തിൽ, കലയിൽ, രാഷ്‌ട്രീയത്തിൽ. ഒരു ശരാശരി അഭിനേതാവ് സാഹിത്യത്തിലും രാഷ്‌ട്രീയത്തിലുമുളള തന്റെ ‘പിടിപാട്’ പ്രകടിപ്പിച്ച് ബൗദ്ധികതലത്തിൽ അല്‌പം ആളായെന്നുവരും. ഇയാളുടെ ഒരു ‘പെർഫോമൻസ്’ ശ്രദ്ധേയമായി എന്നുവരും; തന്നേക്കാൾ പതിന്മടങ്ങ് കേമനായ ഒരാളുടെ അഭിനന്ദനം കിട്ടിയെന്നുവരും. എന്നാൽ, ഇവിടെ അയാൾ തന്റെ ബൗദ്ധിക ഔന്നത്യത്തിന്റെ അകലം പാലിക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ അയാളെ മനസ്സിൽനിന്നു പുറംതളളുക. കാരണം, ആത്യന്തികമായി അയാളൊരു ശുംഭനാണ്. ഈ ശും...
അവർ അങ്ങനെ നടന്നുപോകും
ആശയപരമായ ഒറ്റപ്പെടലിനെ സാമൂഹ്യമായ ഒറ്റപ്പെടലായി ചിത്രീകരിച്ച് തൃപ്തികൊള്ളുന്നവർ ബുദ്ധിജീവികൾക്കിടയിലുണ്ട്. “അയാളെ അവിടെ ഒറ്റപ്പെടുത്തി എല്ലാവരും കൂടി ഇങ്ങോട്ട് വിട്ടിരിക്കുകയാണ്”. ഇത് അതിസമർത്ഥമായ ഒരു പ്രതിരോധ തന്ത്രമാണ്. നിങ്ങളുടെ തട്ടകത്തിലുള്ളവരെ കണ്ടുമുട്ടിയാലും ആരായും ഃ “എന്താ, നിങ്ങളൊക്കെക്കൂടി അയാളെ ഒറ്റപ്പെടുത്തി, അല്ലേ?” ഉൺമയുടെ ശബ്ദം ഒറ്റപ്പെട്ടതാണ്. പൊതുവായ ചിന്താപ്രവാഹത്തിന്റെ നേർവിപരീതം. ഇവിടെ സത്യങ്ങൾ താമരപ്പൂപോലെ വിടരുന്നു. ഈ വിടർച്ചയാണ് കാലത്തിനാവശ്യം. രണ്ടുവർഷംമുമ്പ്,...
സാഹിത്യമോ? ആർക്കുവേണ്ടി
സാഹിത്യം? ആർക്കുവേണം? കൊണ്ടുപോ! ഭയങ്കര നിരോധനമാണത്രേ ഇപ്പോൾ എവിടെയും. പത്തുനാല്‌പതുവർഷം കവിതയും പത്രപ്രവർത്തനവും കൊണ്ടുനടന്ന് വയസ്സനും അവശനുമായിത്തീർന്ന കരൂർ ശശിയുടെ അടുത്തേക്ക് യുവതലമുറയിൽപ്പെട്ടവർ അപ്പപ്പോൾ കരഞ്ഞുകൊണ്ട് എത്തുന്നു. കത്തെഴുത്ത് എന്നത് നിലച്ചുപോയ ഇക്കാലത്തും സാഹിത്യനിരോധനം സംബന്ധിച്ച പരിദേവനക്കത്തുകൾ ലഭിക്കുന്നു. നേരിട്ടുവരുന്നവരോട് ഞാനും കയർക്കുന്നുഃ ആർക്കുവേണം നിന്റെയൊക്കെ സാഹിത്യം! കത്തുകൾക്ക് ഒന്നിനും മറുപടി എഴുതാറില്ല. പോയിത്തുലയട്ടെ. ഞാനുമിപ്പോൾ മാനസികമായി, ആനുകാലികങ...
എഴുത്താശാൻ പുരസ്‌കാരം പോട്ടെ; രണ്ട് തേനീച്ചക്കൂടെ...
ഈ കവിക്ക് ഈയിടെ ഒരു ആഗ്രഹം ജനിച്ചു. തിരുവനന്തപുരത്തെ ‘തിങ്കൾ’ എന്ന പർണശാലയിൽ രണ്ട് തേനീച്ചക്കൂട് സ്ഥാപിക്കണം. ധാരാളം പടർപ്പുകളും പൂക്കളും; അവ കണ്ടകണ്ടങ്ങിരിക്കുന്നു. രാവിലെ കരിവണ്ടുകളും ശലഭങ്ങളും കണ്ണുകുത്തിപ്പൊട്ടിക്കാൻ വരും. അത്രയ്‌ക്കുണ്ട്, തേൻ നുകരാനുളള ആർത്തിയും ഇരമ്പവും. കവിയുടെ ‘ഭൗതികാഗ്രഹങ്ങൾ’ ചുരുങ്ങിച്ചുരുങ്ങി തേനീച്ചക്കൂടിൽ മാത്രം ഒതുങ്ങുക! കലാമണ്ഡലം ചെയർമാനാകുമെന്നൊക്കെ, ആന്റണി മുഖ്യമന്ത്രിയായപ്പോൾ പത്രങ്ങൾ എഴുതി. ‘ഞാനറിയാതെ ഒരു ചെയർമാനോ?’-സാംസ്‌കാരിക മന്ത്രി ജി.കാർത്തികേയൻ ച...
എല്ലാം വിറ്റുകഴിയുമ്പോൾ
സകലതും വിറ്റുതുലയ്‌ക്കാൻപോകുന്നു. പലതും വിറ്റുകഴിഞ്ഞിരിക്കുന്നു; തന്ത്രപൂർവം, അതീവരഹസ്യമായി. നമ്മുടെ പൈതൃകം, സംസ്‌കൃതി- അംശാംശമായി അവകൂടി അന്യാധീനമായിക്കൊണ്ടിരിക്കുന്നു. എ.ഡി.ബി, ഗ്ലോബൽ ഇൻവെസ്‌റ്റ്‌മെന്റ്- ഈ സംജ്ഞകളുടെ മറവിൽ നാം അനുദിനം അനുനിമിഷം അന്യരായിക്കൊണ്ടിരിക്കുന്നു. രഹസ്യമറകൾ ഭേദിച്ച് ഇതിനകം പുറത്തുവന്നിരിക്കുന്നത് മലമ്പുഴ അണക്കെട്ടിന്റെയും പെരിയാറിന്റെയും വില്‌പനയാണ്. സംശയ-വിമർശന ദുരീകരണത്തിന് പുകമറകൾ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോരോ സാങ്കേതിക സംജ്ഞകൾ ദിനംപ്രതി അരങ്ങേറിക്ക...