Home Authors Posts by കരുണാകരൻ പുതുശ്ശേരി

കരുണാകരൻ പുതുശ്ശേരി

0 POSTS 0 COMMENTS

കടയേണ്ടാത്ത കടൽ

കുലുങ്ങിക്കുലുങ്ങിപ്പൊഴിയുന്ന നിന്റെ സ്‌നേഹാമൃതം. അത്‌ കൈക്കുമ്പിളിലാക്കി- ക്കുടിക്കുമ്പോൾ എന്റെ വർത്തമാനകാലം മരിക്കുന്നില്ല. ഭൂതകാലത്തിന്‌ ഭാവിയിലേയ്‌ക്കു പറക്കുവാൻ ആയിരം ചിറകുകൾ, സ്‌നേഹമയം! അങ്ങനെ സ്‌നേഹക്കടലുകൾ ഉണ്ടാവുമ്പോൾ സ്‌നേഹശായിയായി ഓരോ ജീവനും അപ്പോൾ കടൽ കടയേണ്ടതില്ല. Generated from archived content: poem3_june7.html Author: karunakaran_puthussery

തീ പറഞ്ഞത്‌

പെരുങ്കൊല്ലനോട്‌ തീ പറഞ്ഞുഃ ഇരുമ്പി​‍െൻ നാരുകൾ എന്റെ ആമാശയത്തിൽ വേഗം ദഹിക്കുമെന്ന്‌ നീ കരുതുന്നു. സർവ്വഭക്ഷകനായ എനിക്ക്‌ നരമാംസം തന്നെയാണ്‌, ഇപ്പോൾ ഏറ്റം ഹരവും പഥ്യവും അവന്റെ എല്ലും തലയോടും നാവും എന്റെ വായ്‌ക്കകത്ത്‌ പൊട്ടിത്തെറിക്കുമ്പോൾ ഞാൻ ഉന്മാദിയാവും എന്നെ ചൂഷണം ചെയ്യുന്ന നീയുമൊരു നാൾ എന്റെ ഉമിനീരിലലിയും Generated from archived content: poem12_dec21_07.html Author: karunakaran_puthussery

തീർച്ചയായും വായിക്കുക