Home Authors Posts by കാർത്തു കണിയൻകര

കാർത്തു കണിയൻകര

6 POSTS 0 COMMENTS
An enthusiastic reader who wishes to elobrate her world with the help of literature.

ഇരയിൽനിന്നൊരു കാതം

      കാട്... കരിമ്പടം പുതച്ച്‌, കൈയ്യിൽ ആയുധമേന്തിയ വേടൻ പുളയ്ക്കുന്ന കാട്. പേടിച്ചരണ്ട രണ്ടുകണ്ണുകൾ കറുത്ത രാവിൽ ദിശതേടിയലഞ്ഞു... ഇലയനക്കം കേട്ട ദിക്കിൽ കണ്ടു നിഴലൊന്ന്... ചുള്ളിക്കമ്പുകൾ ഒടിയുന്നോരോച്ചയിൽ നടുങ്ങി, നീണ്ട തോക്കിൻകുഴലിനറ്റം തീപടർന്നു. പുലരി ചെഞ്ചോര പടർത്തി, പുൽനാമ്പുകൾ ചോരനുണഞ്ഞു. ഇരപിറന്നു..., നഗ്നയായ്..., തണുത്തമണ്ണിൽ പുളഞ്ഞു. മാളോർ കൂകി, കറുത്ത രാവിൽ കാമം തേടിപോയവൾ.... കോമരങ്ങൾ തുള്ളി, ഇവളെന്നെ കാമംകാട്ടി വിളിച്ചു ഇവൾ പാപി....

അക്ഷയപാത്രം

  വലതു കാൽവച്ചാരണ്യത്തിൽ, പുലരി നമ്രമുഖിയായ് മന്ദഹസിക്കുന്നു..... അവളുടെ- കൈയ്യിലിരിക്കുമക്ഷയപാത്രത്തിൽ.... തുളുമ്പി സ്വർണ്ണസോമം പലവക, ഭോജ്യങ്ങൾ..... ചുറ്റിനും നിൽക്കും മനുഷ്യമുഖങ്ങൾ കണ്ണുചിമ്മി.... വറ്റുതീരില്ലീ പാത്രം അക്ഷയം.... എടുക്കാം പൊന്നും പൂവും മാണിക്യവും, വറ്റാത്തൊരു അക്ഷയഖനിയുണ്ടല്ലോ പെണ്ണിന്റെ കൈയ്യിൽ.... ദിനങ്ങൾ കൊഴിയവേ അവളുടെ കണ്ണുകൾ നിഴലുവീഴ്ത്തി, മനസ്സ് കറുത്തു, മന്ദഹാസം മറന്നു.... നെറ്റിയിലെ തിലകകുറിക്ക് രക്തത്തിൻ ഗന്ധം..... പൊന്നിന്റെ വെളിച്ചത്തിൽ ...

ഗംഗ

            തിരയിൽ പതിയ പുഴുക്കളിഴയുന്ന- തിണിർത്ത പാടുകൾ ജലരേഖയായി, മെയ്യിൽ സീൽക്കാരങ്ങൾ ഹാ ! നെയ്യുന്നു വലകൾ കാളിയന്മാർ..... ചിലങ്ക ചാർത്തിയൊരു പാദമെൻ നെഞ്ചിലമർന്നു... ചിരിമങ്ങി കൊഴിഞ്ഞു വീണമുത്തുകൾ നുര കെട്ടിയതിൻ ചുറ്റിലും... പണ്ടെങ്ങോ കേട്ട തിരപ്പാട്ടുകളെൻ- നെഞ്ചിലാഴത്തിലൂന്നി പോയ വഞ്ചി- കഴകൾ തീർത്ത നോവിൻ മധുരം... അമരസിംഹാസനമേറിയിരുന്നവൾ ഞാൻ, അരുണിമചാലിച്ച മേഘരഥത്തിലേറി- ഭഗീരഥന്മാരുടെ കൈകുമ്പിളിലമൃതമായി, ഭവ്യഭാനുക്കളെ...

കറുപ്പ്

    മദിയുടെ തീക്കടൽ കടഞ്ഞെടുത്ത കറുത്ത കഷായം- കുടിച്ചമരത്വം വരിച്ച ലോകം.... കല്പനകൾക്ക് വെളുപ്പ് മാത്രം ചാലിച്ച, ലോകത്തിന്റെ മറുപുറം തിരഞ്ഞാൽ കറുപ്പോരു വംശം.... കറുപ്പോരാവേശം... കതിർപൊട്ടി വിടരും ചുവന്ന നക്ഷത്രത്തിന്റെ പിന്നാമ്പുറം... നക്ഷത്രങ്ങൾ എപ്പോഴും താമസ്സിൽ നിന്നുദയം കൊള്ളുന്നു... കറുപ്പോരു വിത്ത്... കേവലമിഥ്യാബോധത്തിന്റെ വിത്ത്.... കുറ്റിപൊട്ടി നാമ്പ് മുളച്ചോരു ചെടി ചിലപ്പോൾ, കെട്ടറ്റ് പോകും മനസ്സെന്ന പട്ടത്തെ കെട്ടുവാനുള്ള കുറ്റി, പക്ഷെ - കണ്ണിൽ തിമിരമാ...

അവൾ

      അവളുടെ, മുഖമാഗ്നി നാളം അവൾ ജ്വാലാമുഖി, കാമികൾക്കതു ചെങ്കനൽ ചൂള, പ്രേമികൾക്കതു ചുവപ്പിൻ പ്രണയതീനാമ്പ്.. അവളുടെ, മനം നീലജലരേഖ അവൾ സാഗരം, കാമനകളെ ആഴത്തിൽ ഒളിപ്പിക്കാനും, സ്വപനങ്ങൾ തൻ അലകൾ, വിടർത്തുവാനും കഴിയുന്ന നീലസാഗരം... അതിൻ അടിത്തട്ടിൽ മുങ്ങിപോയവരെത്ര, അതിന്റെ പരപ്പിൽ പൊങ്ങികിടക്കുവോരെത്ര.....അവളുടെ, ഗർഭഗേഹം മണ്ണിൻതണുപ്പു പകരുന്നു, അതിൻ നൂറുമുലഞെട്ടുകൾ ഈമ്പി- വളരുന്നു പുതുചെംകതിരുകൾ.....അവളുടെ,ചേതന വിടർന്ന ആകാശം പോൽ, ചിലപ്പോൾ സന്തോഷം വെൺമേഘ- തുണ്ടുകൾ പോൽ പാറും ചിലപ്...

കയ്മാക്ചാലാനിലെ പൂക്കൾ

  ഇവിടെ തളിർക്കാട്ടെ പൂക്കൾ... ഇതൾ വിരിയട്ടെ കരുത്തിന്റെ പൂക്കൾ... അതിജീവനത്തിന്റെ സെർബിയൻ പൂക്കൾ... അനുലാളനമേൽക്കാത്ത നെതാലിയപൂക്കൾ.... ഇവിടെ തളിർക്കാട്ടെ പൂക്കൾ.... ഇതൾ വിരിയട്ടെ കരുത്തിന്റെ പൂക്കൾ.... മൃദുവെന്നു തോന്നുന്ന ഇതളുകൾ മണ്ണിന്റെ.... മാറ് പിളർന്നു തുടിച്ചിടട്ടെ..... തീക്കാറ്റ് പുൽകുന്ന മരുഭൂവിലൂടെ, തേരുകൾ പായുന്ന രണഭൂവിലൂടെ, ചാരവും രക്തവും പടരുന്ന മണ്ണിൽ, മരണ- ചാമരം വീശുന്ന കറുത്ത കയ്മാക്ചാലാൻ ഭൂവിൽ, തൂമഞ്ഞു തുള്ളി ഞരമ്പുകളിൽ പതിയുന്ന രാവുകൾ- തുമായാൽ സ്വപ...

തീർച്ചയായും വായിക്കുക